Israel-Iran Conflict: 500 കിലോ ബ്ലൂപ്രിന്റുകള്‍; ഇറാനില്‍ മൊസാദ് നടത്തിയത് 2018 മുതലുള്ള അന്വേഷണം

Israel-Iran Conflict Updates: ഏറെ നാളത്തെ കാത്തിരിപ്പിനും ശ്രമങ്ങള്‍ക്കും ഒടുവിലാണ് ഇസ്രായേല്‍ ഇറാനില്‍ ആക്രമണം നടത്തിയതെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. അതായത്, 2018 ജനുവരി 31ന് രാത്രി ഇസ്രായേലിന്റെ രഹസ്യാന്വേഷണ സംഘമായ മൊസാദിന്റെ ആളുകള്‍ തെക്കന്‍ ടെഹ്‌റാനിലെ ഒരു വെയര്‍ഹൗസിലേക്ക് നുഴഞ്ഞുകയറ്റം നടത്തിയതായി എന്‍ഡിടിവി പറയുന്നു.

Israel-Iran Conflict: 500 കിലോ ബ്ലൂപ്രിന്റുകള്‍; ഇറാനില്‍ മൊസാദ് നടത്തിയത് 2018 മുതലുള്ള അന്വേഷണം

ഇറാനില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ തകര്‍ന്ന പ്രദേശങ്ങള്‍

Published: 

20 Jun 2025 08:35 AM

ജൂണ്‍ 13ന് പുലര്‍ച്ചെ ഇസ്രായേല്‍ ഇറാനെതിരെ ആരംഭിച്ച ആക്രമണം ഇന്നും നിലച്ചിട്ടില്ല. മുന്‍കരുതല്‍ നടപടി എന്ന പേരിലാണ് ഇസ്രായേല്‍ ഇറാനെതിരെ ആക്രമണം നടത്തിയത്. എന്നാല്‍ അതേ നാണയത്തില്‍ തന്നെ ഇറാന്‍ ഇസ്രായേലിന് മറുപടി നല്‍കുകയും ചെയ്തു. നൂറിലധികം വ്യോമാക്രമണങ്ങളാണ് ഇരുരാജ്യങ്ങളിലുമായി ഇതുവരെ നടന്നത്. നിരവധിയാളുകള്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തു.

എന്നാല്‍ ഏറെ നാളത്തെ കാത്തിരിപ്പിനും ശ്രമങ്ങള്‍ക്കും ഒടുവിലാണ് ഇസ്രായേല്‍ ഇറാനില്‍ ആക്രമണം നടത്തിയതെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. അതായത്, 2018 ജനുവരി 31ന് രാത്രി ഇസ്രായേലിന്റെ രഹസ്യാന്വേഷണ സംഘമായ മൊസാദിന്റെ ആളുകള്‍ തെക്കന്‍ ടെഹ്‌റാനിലെ ഒരു വെയര്‍ഹൗസിലേക്ക് നുഴഞ്ഞുകയറ്റം നടത്തിയതായി എന്‍ഡിടിവി പറയുന്നു.

ശേഷം ഒരു വര്‍ഷത്തോളം നിരീക്ഷണം നടത്തി. നിരീക്ഷണങ്ങള്‍ക്കൊടുവില്‍ ഒരു ദിവസം, രാവിലെയുള്ള ഗാര്‍ഡുമാര്‍ ഷിഫ്റ്റിന് വരുന്നതിന് മുമ്പ് 6 മണിക്കൂറും 29 മിനിറ്റും മാത്രം എടുത്തുകൊണ്ട് ഇറാന്റെ ആണവായുധ പദ്ധതിയുമായി ബന്ധപ്പെട്ട ബ്ലൂപ്രിന്റുകള്‍, സാങ്കേതിക രേഖാചിത്രങ്ങള്‍, ഫോട്ടോഗ്രാഫുകള്‍, മെമ്മോകള്‍ മറ്റ് വിവരങ്ങള്‍ എന്നിവ അടങ്ങിയ 50,000 പേജുകളും 163 സിഡികളും മൊസാദ് മോഷ്ടിച്ചു.

32 സേഫുകള്‍ തകര്‍ത്ത്, ബോംബ് ഡിസൈനുകളും വാര്‍ഹെഡ് പദ്ധതിയുമായി ബന്ധപ്പെട്ട രേഖകളും സംഘം കവര്‍ന്നിരുന്നു. മൊസാദ് മോഷ്ടിച്ച രേഖകള്‍ക്ക് ഏകദേശം 500 കിലോഗ്രാം ഭാരമുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

എന്നാല്‍ ആരാണ് മോഷണം നടത്തിയതെന്ന് അറിയാനായി ഇറാന്‍ അന്വേഷണം നടത്തിയിരുന്നുവെങ്കിലും ഫലമുണ്ടായില്ല. പിന്നീട് മൊസാദ് ശേഖരിച്ച വിവരങ്ങളെല്ലാം തന്നെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തി. ഇറാന്‍ ലോകത്തോട് കള്ളം പറയുകയാണെന്നായിരുന്നു നെതന്യാഹു അന്ന് ആരോപിച്ചത്.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഇക്കാര്യത്തില്‍ സ്വകാര്യ വിശദീകരണവും നെതന്യാഹു നല്‍കിയിരുന്നു. ഇതോടെ 2015ലെ ഇറാന്‍ ആണവ കരാറില്‍ നിന്ന് വൈറ്റ് ഹൗസിന് ഔപചാരികമായി പുറത്തുകടക്കാന്‍ സാധിച്ചു. ഇറാന്റെ ആണവായുധ പദ്ധതിയായ പ്രൊജക്ട് അമദ് ഉള്‍പ്പെടെയുള്ള രേഖകള്‍ ഇസ്രായേല്‍ യുഎസിന് കൈമാറി.

പ്രൊജക്ട് അമദ്, വാര്‍ഹെഡ് മിനിയേച്ചറൈസേഷന്‍, ഷഹാബ് 3 മിസേലുകള്‍, ആണവ ഉപകരണങ്ങള്‍ പിടിപ്പിക്കുന്നതിനുള്ള ബ്ലൂപ്രിന്റുകള്‍ എന്നിവ കണ്ട പാശ്ചാത്യ ലോകം ഇറാന്റെ ആണവായുധ പദ്ധതി വളരെയധികം പുരോഗമിച്ചതായി വിലയിരുത്തി.

Also Read: Iran Israel Conflict: അയവില്ലാതെ സംഘര്‍ഷം; ഇറാനിലെ സുരക്ഷാ ആസ്ഥാനം തകര്‍ത്തെന്ന് ഇസ്രായേല്‍

എന്നാല്‍ മൊസാദ് ശേഖരിച്ച വിവരങ്ങളെല്ലാം തന്നെ വ്യാജമാണെന്ന് ഇറാന്‍ പറഞ്ഞു. എന്നാല്‍ ആ ഫയലുകളില്‍ ആണവ ഇനീഷ്യേറ്ററുകളില്‍ മാത്രം ഉപയോഗിക്കുന്നതിന് പേരുകേട്ട യുറേനിയം ഡ്യൂട്ടറൈഡ്, ന്യൂക്ലിയര്‍ ട്രിഗറുകള്‍ തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങളും ഉണ്ടായിരുന്നുവെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

Related Stories
Emirates ID Renewal: പാസ്‌പോര്‍ട്ടിനൊപ്പം എമിറേറ്റ്‌സ് ഐഡിയും പുതുക്കിയാലോ? യുഎഇയില്‍ പുത്തന്‍വിദ്യ
US Travel Ban: 19 അല്ല, അതുക്കും മേലെ ! കൂടുതല്‍ രാജ്യങ്ങളെ നോട്ടമിട്ട് യുഎസ്; യാത്രാ നിരോധനം ഏര്‍പ്പെടുത്തും
Donald Trump: കിട്ടിയത് ലാഭം! ട്രംപിന് സമാധാന സമ്മാനം നല്‍കി ഫിഫ
Vlogger Dies: ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി; പിന്നാലെ 26 കാരിയായ വ്ലോഗര്‍ മരിച്ചു; നോവായി ഭർത്താവിന്റെ കുറിപ്പ്
Vladimir Putin: മലവിസർജ്യനത്തിന് പ്രത്യേക പെട്ടി, യാത്രകളിലെല്ലാം കൂടെ; എന്താണ് പുടിന്റെ ‘പൂപ്പ് സ്യൂട്ട്കേസ്’?
Donald Trump: പുടിന്‍ എത്തിയതിന് പിന്നാലെ ട്രംപിന്റെ പുതിയ നീക്കം; യുഎസ് സംഘവും ഇന്ത്യയിലേക്ക്; മുന്നില്‍ ആ ലക്ഷ്യം
ഈ ദിവസം വരെ ബെംഗളൂരുവില്‍ വൈദ്യുതിയില്ല
ആർത്തവം ഇടയ്ക്ക് മുടങ്ങിയാൽ? കറുവപ്പട്ടയിലുണ്ട് പരിഹാരം
പുടിന്റെ ആസ്തിയെത്ര? കണക്കുകള്‍ അതിശയിപ്പിക്കും
കൊളസ്ട്രോൾ ഉള്ളവർക്ക് മുട്ട കഴിക്കാമോ?
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ