Israel-Hamas Conflict: ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ ഇസ്രായേല്‍ പദ്ധതിയിടുന്നു, പിന്നെന്തിന് വെടിനിര്‍ത്തല്‍ ചര്‍ച്ചകളെന്ന് ഹമാസ്
Israel-Hamas Conflict Updates: ഹമാസിന്റെ തടവിലുള്ള ബന്ദികളെ തിരികെ എത്തിച്ച് അവരെ പരാജയപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇസ്രായേല്‍ വ്യക്തമാക്കി. ഗാസയുടെ പ്രദേശങ്ങള്‍ പിടിച്ചടുക്കുക, ജനസംഖ്യയുടെ ഭൂരിഭാഗവും ഇല്ലാതാക്കുക, സഹായ വിതരണം നിയന്ത്രിക്കുക എന്നിവ തങ്ങളുടെ ലക്ഷ്യമെന്ന് ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഗാസ സിറ്റി: ഗാസയിലെ സൈനിക നടപടി വിപുലീകരിക്കാനുള്ള ഇസ്രായേല്‍ നടപടിയില്‍ പ്രതികരിച്ച് ഇസ്രായേല്‍. ഇനി വെടനിര്‍ത്തല്‍ ചര്‍ച്ചകള്‍ തുടരുന്നതിന് അര്‍ത്ഥമില്ലെന്ന് ഹമാസ് നേതാവ് ബാസെം നയിം പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രായേലിന്റെ പട്ടിണി യുദ്ധം തുടരുമ്പോള്‍ ഹമാസ് പുതിയ നിര്‍ദേശങ്ങളൊന്നും തന്നെ പരിഗണിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, ഹമാസിന്റെ തടവിലുള്ള ബന്ദികളെ തിരികെ എത്തിച്ച് അവരെ പരാജയപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇസ്രായേല്‍ വ്യക്തമാക്കി. ഗാസയുടെ പ്രദേശങ്ങള്‍ പിടിച്ചടുക്കുക, ജനസംഖ്യയുടെ ഭൂരിഭാഗവും ഇല്ലാതാക്കുക, സഹായ വിതരണം നിയന്ത്രിക്കുക എന്നിവ തങ്ങളുടെ ലക്ഷ്യമെന്ന് ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
എന്നാല്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രദേശം സന്ദര്‍ശിച്ചതിന് ശേഷം മാത്രമേ അത്തരത്തിലുള്ള പ്രവര്‍ത്തനം പൂര്‍ണമായും ആരംഭിക്കുകയുള്ളൂവെന്നും അവര്‍ പറയുന്നു. ഹമാസിനെ കരാറില്‍ ഏര്‍പ്പെടുത്തുന്നതിനും അവസരം നല്‍കുന്നുവെന്ന് അധികൃതര്‍ പറയുന്നു.




അതേസമയം, ഗാസയില്‍ ആക്രമണം രൂക്ഷമാകുന്നതായും സൈനിക സാന്നിധ്യം സാധാരണക്കാരുടെ മരണത്തിന് ഇടയാക്കുന്നതായും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
ഗാസിയിലേക്ക് ഭക്ഷണം എത്തിക്കാന്‍ അമേരിക്ക സഹായിക്കുമെന്നും ഡൊണാള്‍ഡ് ട്രംപും വ്യക്തമാക്കിയിട്ടുണ്ട്. ഗാസയിലെ ജനങ്ങള്‍ പട്ടിണിയിലാണ്, അവര്‍ക്ക് ഭക്ഷണം എത്തിക്കാന്‍ തങ്ങള്‍ സഹായിക്കാന്‍ പോകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തങ്ങള്‍ എത്തിക്കുന്നതെല്ലാം ഹമാസ് എടുക്കുന്നുവെന്നും ട്രംപ് ആരോപിച്ചു.