Benjamin Netanyahu: ‘ഇറാന്‍ ഉടന്‍ സ്വതന്ത്രമാകും, ഇസ്രായേല്‍ കൂടെയുണ്ട്’; ഇറാന്‍ ജനതയ്ക്ക് സന്ദേശം നല്‍കി നെതന്യാഹു

Israel-Hezbollah Conflict: പശ്ചിമേഷ്യയില്‍ ഇസ്രായേലിന് എത്തിച്ചേരാന്‍ സാധിക്കാത്ത ഒരിടവും ഇല്ല. തങ്ങളുടെ ജനങ്ങളെ സംരക്ഷിക്കാന്‍ എവിടെ വരെയും പോകും. ഇറാന്‍ പാവകള്‍ ഇല്ലാതാവുകയാണെന്നും നെതന്യാഹു സന്ദേശത്തില്‍ പറഞ്ഞു.

Benjamin Netanyahu: ഇറാന്‍ ഉടന്‍ സ്വതന്ത്രമാകും, ഇസ്രായേല്‍ കൂടെയുണ്ട്; ഇറാന്‍ ജനതയ്ക്ക് സന്ദേശം നല്‍കി നെതന്യാഹു

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു (Sean Gallup/Getty Images)

Published: 

01 Oct 2024 15:35 PM

ടെല്‍ അവീവ്: ഇറാന്‍ ഉടന്‍ സ്വതന്ത്രമാകുമെന്ന് ഇറാനിയന്‍ ജനതയ്ക്ക് സന്ദേശം നല്‍കി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു (Benjamin Netanyahu). ഇസ്രായേല്‍ നിങ്ങള്‍ക്കൊപ്പമുണ്ടെന്നും ഇറാന്‍ ഉടന്‍ സ്വതന്ത്രമാകുമെന്നുമാണ് ഇറാനിലെ ജനങ്ങള്‍ക്ക് നേരിട്ട് നല്‍കിയ സന്ദേശത്തില്‍ നെതന്യാഹു പറയുന്നത്. ഹമാസിനും ഹിസ്ബുള്ളയ്ക്കുമെതിരെ ഇസ്രായേല്‍ യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന സമയത്ത് കൂടിയാണ് നെതന്യാഹുവിന്റെ പ്രസ്താവന എന്നത് ശ്രദ്ധേയമാണ്. ഇറാനിയന്‍ ഭാഷയില്‍ സബ് ടൈറ്റിലോട് കൂടിയാണ് നെതന്യാഹുവിന്റെ വീഡിയോ സന്ദേശം.

എല്ലാ ദിവസവും നിങ്ങളെ സ്വാധീനിക്കുന്നതിനായി ലെബനനെ പ്രതിരോധിക്കുമെന്നും ഗസയെ പ്രതിരോധിക്കുമെന്നും പറഞ്ഞുകൊണ്ടുള്ള പ്രസംഗം നടത്തുന്ന ഭരണകൂടത്തെയാണ് നിങ്ങള്‍ക്ക് കാണുന്നത്. എല്ലാ ദിവസവും ഇത് തന്നെ പറയുന്ന ആ ഭരണകൂടം നമ്മുടെ നാടിനെ കൂടുതല്‍ ഇരുട്ടിലേക്കും യുദ്ധത്തിലേക്കുമാണ് കൊണ്ട് ചെന്നെത്തിക്കുന്നതെന്ന് നെതന്യാഹു വീഡിയോയില്‍ പറയുന്നു.

പശ്ചിമേഷ്യയില്‍ ഇസ്രായേലിന് എത്തിച്ചേരാന്‍ സാധിക്കാത്ത ഒരിടവും ഇല്ല. തങ്ങളുടെ ജനങ്ങളെ സംരക്ഷിക്കാന്‍ എവിടെ വരെയും പോകും. ഇറാന്‍ പാവകള്‍ ഇല്ലാതാവുകയാണെന്നും നെതന്യാഹു സന്ദേശത്തില്‍ പറഞ്ഞു.

Also Read: Israel-Hezbollah Conflict: ലെബനനിൽ കരയുദ്ധം തുടങ്ങി ഇസ്രായേൽ; ബെയ്റൂത്തിൽ വ്യോമാക്രമണം

‘ഓരോ നിമിഷവും പേര്‍ഷ്യന്‍ ജനതയെ ഇറാന്‍ ഭരണകൂടം ഇരുട്ടിലേക്ക് തള്ളിവിടുകയാണ്. ഇറാന്‍ ജനതയില്‍ ഭൂരിഭാഗം ആളുകള്‍ക്കും അവരുടെ ഭരണകൂടത്തിന് ജനങ്ങളുടെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധയില്ലെന്ന് അറിയാം. ജനങ്ങളെ കുറിച്ച് ശ്രദ്ധ ഉണ്ടായിരുന്നുവെങ്കില്‍ പശ്ചിമേഷ്യയില്‍ നടക്കുന്ന യുദ്ധങ്ങള്‍ക്കായി കോടികണക്കിന് ഡോളര്‍ പാഴാക്കുന്നത് അവര്‍ അവസാനിപ്പിക്കുമായിരുന്നു. ആ പണം ഉപയോഗിച്ച് നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്താമായിരുന്നു. ആണവായുധങ്ങള്‍ക്കും വിദേശ യുദ്ധങ്ങള്‍ക്കുമായി പാഴാക്കിയ പണം നിങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും പ്രയോജനപ്പെടുത്താമായിരുന്നു,’ നെതന്യാഹു ഇറാനികളോടായി പറഞ്ഞു.

ഒരുനാള്‍ ഇറാന്‍ സ്വതന്ത്രമാകും, ആ നിമിഷം വന്നെത്തുന്നത് ആളുകള്‍ കരുതുന്നതിലും വളരെ വേഗത്തിലായിരിക്കും. അതോടെ കാര്യങ്ങളെല്ലാം മാറി മറിയും. രണ്ട് പുരാതന ജനതകളായ ജൂത ജനതയും പേര്‍ഷ്യന്‍ ജനതയും ഒടുവില്‍ സമാധാനം നേടും. ഇസ്രായേലും ഇറാനും സമാധാനം കൈവരിക്കും. ആ സുദിനം വന്നെത്തുമ്പോള്‍ അഞ്ച് ഭൂഖണ്ഡങ്ങളിലായി ഭരണകൂടം കെട്ടിപ്പടുത്ത ഭീകര ശൃംഖല തകര്‍ന്നടിയും. ഇറാന്‍ മുമ്പെങ്ങുമില്ലാത്ത വിധം വളരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ലെബനനില്‍ കരയുദ്ധത്തിന് തുടക്കമിട്ട് ഇസ്രായേല്‍. തെക്കന്‍ ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി ഇസ്രായേല്‍ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. വടക്കന്‍ അതിര്‍ത്തി ഇസ്രായേല്‍ യുദ്ധ മേഖലയായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഹിസ്ബുള്ള കേന്ദ്രങ്ങള്‍ മാത്രം ലക്ഷ്യമിട്ടാണ് പരിമിതമായ കരയാക്രമണം എന്ന് സൈന്യം വ്യക്തമാക്കി. കരയുദ്ധത്തിന് തയാറെന്ന് ഹിസ്ബുള്ളയും അറിയിച്ചിട്ടുണ്ട്.

ഇസ്രായേലിലെ ജനങ്ങള്‍ക്ക് ഭീഷണിയാകുന്ന തരത്തില്‍ തെക്കന്‍ ലൈബനനിലെ അതിര്‍ത്തിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്ളയുടെ സംവിധാനങ്ങള്‍ തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് ആക്രമണെന്ന് ഇസ്രായേല്‍ പ്രതിരോധ സേന വ്യക്തമാക്കി. ഓപ്പറേഷന്‍ നോര്‍ത്തേണ്‍ ആരോസ് എന്നാണ് ഈ സൈനിക നടപടിക്ക് ഇസ്രായേല്‍ പേരിട്ടിരിക്കുന്നത്. ഗസയില്‍ നടത്തുന്നതിന് സമാന്തരമായി ഈ നീക്കവും തുടരുമെന്ന് ഇസ്രായേല്‍ വ്യക്തമാക്കുന്നുണ്ട്.

Also Read: Hassan Nasrallah Death: ഹസൻ നസ്‌റല്ലയുടെ ലൊക്കേഷൻ ഇസ്രായേലിന് ചോർത്തിയത് ഇറാൻ ചാരൻ?

എന്നാല്‍ ഇതിനിടെ ബെയ്‌റൂട്ട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തുന്നുണ്ട്. ബെയ്‌റൂട്ടില്‍ മണിക്കൂറുകള്‍ക്കിടെ ആറ് തവണ വ്യോമാക്രമണം ഉണ്ടായെന്നും ഇതേതുടര്‍ന്ന് പ്രദേശവാസികളെ ഒഴിപ്പിച്ചിട്ടുണ്ടെന്നും ഹിസ്ബുള്ള അറിയിച്ചു. തെക്കന്‍ ലെബനനിലെ ഫലസ്തീന്‍ ക്യാമ്പുകളില്‍ ഉള്‍പ്പെടെ ആക്രമണം നടന്നുവെന്നാണ് ഹിസ്ബുള്ള പറയുന്നത്. കരയുദ്ധത്തിന് മുമ്പായി ഇസ്രായേല്‍ കരുതല്‍ സേനാംഗങ്ങളെ തിരിച്ചുവിളിക്കും കൂടുതല്‍ സൈനികരെയും കവചിത വാഹനങ്ങളെയും ലെബനന്‍ അതിര്‍ത്തിയിലേക്ക് എത്തിക്കുകയും ചെയ്തിരുന്നു. നിരവധിയാളുകള്‍ക്കാണ് ഇസ്രായേല്‍ ആക്രമണങ്ങളില്‍ ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത്. പത്ത് ലക്ഷം പേര്‍ ഇതിനോടകം അഭയാര്‍ഥികളായി മാറി.

അതേസമയം, ലെബനനില്‍ ഇസ്രായേല്‍ കരയുദ്ധത്തിന് മുതിര്‍ന്നാല്‍ തിരിച്ചടിക്കാന്‍ തങ്ങളും തയാറാണെന്ന് ഹിസ്ബുള്ള ഉപമേധാവി നയിം ഖാസിം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇസ്രായേലിനെ നേരിടാന്‍ ഏത് സാധ്യതയും പ്രയോജനപ്പെടുത്തും യുദ്ധ ലക്ഷ്യങ്ങള്‍ നേടാന്‍ ഇസ്രായേലിന് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഹിസ്ബുള്ള നേതാവ് നസ്‌റല്ലയുടെ കൊലപാതകത്തിന് ശേഷമുള്ള ആദ്യ പ്രസ്താവന കൂടിയായിരുന്നു ഇത്. എന്നാല്‍ ഇതിന് മറുപടിയായി നസ്‌റല്ലയുടെ വധത്തോടെ എല്ലാം അവസാനിച്ചിട്ടില്ലെന്നാണ് ഇസ്രായേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ് പറഞ്ഞത്.

Related Stories
Sydney Shooting: സിഡ്‌നി വിറച്ചു; ജൂത ആഘോഷത്തിനിടെ നടന്ന കൂട്ട വെടിവയ്പില്‍ 11 മരണം; അക്രമികളില്‍ ഒരാള്‍ പാക് വംശജന്‍ ?
Donald Trump: ട്രംപ് ഇന്ത്യയ്‌ക്കെതിരെ ചുമത്തിയ തീരുവ നീക്കണമെന്ന് ഡെമോക്രാറ്റുകള്‍; പ്രമേയം അവതരിപ്പിച്ചു
Shooting At Brown University: അമേരിക്കയിലെ ബ്രൗൺ സർവകലാശാലയിൽ വെടിവെയ്പ്പ്; രണ്ട് മരണം, നിരവധി പേർക്ക് പരിക്ക്
Syria ISIS Attack: സിറിയയിൽ ഐഎസ്ഐഎസ് ആക്രമണം; മൂന്ന് അമേരിക്കക്കാർ കൊല്ലപ്പെട്ടു, തിരിച്ചടിക്കുമെന്ന് ട്രംപ്
UAE Holiday: ജനുവരി ഒന്നിന് ജോലിക്ക് പോവേണ്ട; അവധി ഇവര്‍ക്ക് മാത്രം
Trump Superclub Plan: ‘സി5’ എലൈറ്റ് ഗ്രൂപ്പിന് ട്രംപിന്റെ കരുനീക്കം? ഇന്ത്യയെയും ഒപ്പം കൂട്ടും; പിന്നില്‍ ആ ലക്ഷ്യം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം