Kuwait Visa Rules: സന്ദര്‍ശക വിസയില്‍ പോയി റസിഡന്‍സി വിസ വാങ്ങാം; 5 ഭേദഗതികളുമായി കുവൈറ്റ്

Kuwait Permanent Residency: സര്‍ക്കാര്‍ വിസിറ്റ് വിസയില്‍ കുവൈറ്റിലേക്ക് പ്രവേശിക്കുന്ന സന്ദര്‍ശകര്‍ക്ക് റഗുലര്‍ റസിഡന്‍സിയിലേക്ക് ഇനി മുതല്‍ മാറാനകും. എന്നാല്‍ രണ്ട് നിബന്ധനകള്‍ ഇവര്‍ പാലിക്കേണ്ടതാണ്.

Kuwait Visa Rules: സന്ദര്‍ശക വിസയില്‍ പോയി റസിഡന്‍സി വിസ വാങ്ങാം; 5 ഭേദഗതികളുമായി കുവൈറ്റ്

കുവൈറ്റ്‌

Published: 

25 Nov 2025 15:29 PM

കുവൈറ്റ്: രാജ്യത്തെ വിസ നിയമങ്ങളില്‍ ഭേദഗതി കൊണ്ടുവന്ന് കുവൈറ്റ്. സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്കും ഇനി റസിഡന്‍സി വിസ സ്വന്തമാക്കാനാകും. രാജ്യത്തെ കര്‍ശനമായ കുടിയേറ്റ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്താതെയാണ് പുതിയ നീക്കം. അഞ്ച് സുപ്രധാന ഭേദഗതികളാണ് വരുത്തിയിരിക്കുന്നത്.

സര്‍ക്കാര്‍ വിസിറ്റ് വിസയില്‍ കുവൈറ്റിലേക്ക് പ്രവേശിക്കുന്ന സന്ദര്‍ശകര്‍ക്ക് റഗുലര്‍ റസിഡന്‍സിയിലേക്ക് ഇനി മുതല്‍ മാറാനകും. എന്നാല്‍ രണ്ട് നിബന്ധനകള്‍ ഇവര്‍ പാലിക്കേണ്ടതാണ്. റസിഡന്‍സി വിസയ്ക്കായി അപേക്ഷിക്കുന്നവര്‍ക്ക് ബിരുദം അല്ലെങ്കില്‍ സാങ്കേതിക മേഖലയില്‍ യോഗ്യത എന്നിവ ഉണ്ടായിരിക്കണം. കൂടാതെ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് റസിഡന്‍സ് അഫയേഴ്‌സ് ഡയറക്ടറേറ്റ് ജനറലിന്റെ അനുമതിയും നേടണം.

മന്ത്രാലയങ്ങളിലും പൊതു സ്ഥാപനങ്ങളിലും ജോലിയ്ക്കായി എത്തുന്നവരും ഇത്തരത്തിലാണ് താമസ വിസ സ്വന്തമാക്കുന്നത്. വീട്ടുജോലിക്കാര്‍ക്കും, അനുബന്ധ സേവനങ്ങളില്‍ ജോലി ചെയ്യുന്ന ആളുകള്‍ക്കും വിസിറ്റ് വിസയില്‍ നിന്ന് സ്ഥിര താമസ വിസയിലേക്ക് മാറാവുന്നതാണ്.

Also Read: Indian Rupee: രൂപയുടെ തകര്‍ച്ചയില്‍ പ്രവാസികള്‍ക്ക് ആനന്ദം; ശമ്പളം കിട്ടിയാല്‍ ഇരട്ടി നാട്ടിലേക്ക് അയക്കാം

കുടുംബ അല്ലെങ്കില്‍ ടൂറിസ്റ്റ് വിസകളില്‍ വരുന്നവര്‍ക്ക് നിയമപരമായ മതപരിവര്‍ത്തനവും അനുവദിക്കുന്നു. ഈ നടപടി കുടുംബ ഐക്യത്തെ പിന്തുണയ്ക്കുകയും ആശ്രിതര്‍ക്ക് സ്ഥിര താമസത്തിന് അനുമതി ലഭിക്കുന്നതിനും സഹായിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

വര്‍ക്കി എന്‍ട്രി വിസയില്‍ രാജ്യത്തെത്തി, താമസ നടപടികള്‍ ആരംഭിച്ചതിന് ശേഷം രാജ്യം വിട്ടവര്‍ ഒരു മാസത്തിനകം തിരിച്ചെത്തിയാല്‍ വിസ മാറ്റം അനുവദിക്കുന്നതാണ്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും