Saudi Arabia Property Ownership: 2026 മുതല്‍ സൗദിയില്‍ സ്വത്ത് സ്വന്തമാക്കാം; എന്തെല്ലാം വാങ്ങിക്കാമെന്ന് നോക്കൂ
Saudi Real Estate Investment: പൗരന്മാര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, പ്രധാന നഗരങ്ങളിലെല്ലാം ഉയര്‍ന്ന നിലവാരത്തിലുള്ള റിയല്‍ എസ്റ്റേറ്റ് പ്രവര്‍ത്തനങ്ങള്‍ ഉത്തേജിപ്പിക്കുക എന്നിവയാണ് ലക്ഷ്യം.
സൗദി അറേബ്യ: പതിറ്റാണ്ടുകള്‍ പഴക്കമുള്ള സ്വത്ത് അവകാശ നിയമങ്ങളില്‍ ഭേദഗതി വരുത്തി സൗദി അറേബ്യ. ലോകത്തിന് മുന്നില്‍ തങ്ങളുടെ റിയല്‍ എസ്‌റ്റേറ്റ് വിപണി സൗദി ഔദ്യോഗികമായി തുറന്നിരിക്കുകയാണ്. 2026 ജനുവരി 1 മുതല്‍ വിദേശികള്‍ക്കും അന്താരാഷ്ട്ര കമ്പനികള്‍ക്കും രാജ്യത്തുടനീളമുള്ള സ്വത്തുവകകള്‍ വാങ്ങാനും അതില്‍ നിക്ഷേപിക്കാനും സാധിക്കും.
വൈവിധ്യമാര്‍ന്ന ആഗോള സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയുള്ള, വിഷന്‍ 2030 ന്റെ ഭാഗമായാണ് സ്വത്തവകാശ നിയമങ്ങളില്‍ രാജ്യം ഭേദഗതി വരുത്തിയത്. പൗരന്മാര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, പ്രധാന നഗരങ്ങളിലെല്ലാം ഉയര്‍ന്ന നിലവാരത്തിലുള്ള റിയല്‍ എസ്റ്റേറ്റ് പ്രവര്‍ത്തനങ്ങള്‍ ഉത്തേജിപ്പിക്കുക എന്നിവയാണ് ലക്ഷ്യം.
എന്തെല്ലാം വാങ്ങാം?
പരമ്പരാഗത സ്വത്ത്– അംഗീകൃത മേഖലകളില്‍ വീടുകള്‍, പാര്‍പ്പിട ഭൂമി, കാര്‍ഷിക ഫാമുകള്‍ എന്നിവ വാങ്ങാം




മെഗാ പ്രോജക്ട് ആക്‌സസ്– നിയോം, ഖിദ്ദിയ, റെഡ് സീ ഗ്ലോബല്‍ സംരംഭങ്ങള്‍ തുടങ്ങിയ രാജ്യത്തിന്റെ ഭാവി വികസന പദ്ധതികളില്‍ നേരിട്ടുള്ള നിക്ഷേപം.
പ്രത്യേക മേഖലകള്‍– പ്രത്യേക സാമ്പത്തിക മേഖലകളിലും പ്രത്യേക വാണിജ്യ ഭൂമിയിലും അവസരം.
ഡിജിറ്റല്‍ പ്രൊഫഷണല്‍ ഓണര്‍ഷിപ്പ്– നിക്ഷേപകര്‍ക്ക് റിയല്‍ എസ്റ്റേറ്റില്‍ ടോക്കണൈസ്ഡ് ഓഹരികള്‍ വാങ്ങിക്കാനാകും.
നിയമങ്ങള്‍-നികുതികള്‍
വിദേശ നിക്ഷേപകര്‍ക്ക് ജനുവരി മുതല്‍ വീടുകള്‍, ഭൂമി, കൃഷിയിടങ്ങള്‍ എന്നിവ വാങ്ങിക്കാനാകും. എന്നാല്‍ മക്കയിലും മദീനയും മുസ്ലീങ്ങള്‍ക്ക് മാത്രമായിരിക്കും അവസരം. സകാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി, ആര്‍ഇജിഎ എന്നിവയുടെ കര്‍ശനമായ നിയമങ്ങളും നികുതികളും നിക്ഷേപകര്‍ക്ക് പാലിക്കണം.
Also Read: Visa on Arrival: വിസ ഓണ്‍ അറൈവല്‍ ആക്‌സസ് വിപുലീകരിച്ച് ഇന്ത്യ; പട്ടികയില്‍ കോഴിക്കോടും കൊച്ചിയും
റിയല്‍ എസ്റ്റേറ്റിന് വാര്‍ഷിക സ്വത്ത് കൈവശാവകാശ നികുതി ഉണ്ടായിരിക്കില്ല. വസ്തുവിന്റെ വില്‍പന വിലയ്ക്ക് 5 ശതമാനം റിയല്‍ എസ്റ്റേറ്റ് ഇടപാട് നികുതി നല്‍കണം. മൂലധന നേട്ടത്തിന് നികുതികള്‍ ബാധകമായിരിക്കില്ല. വാടക വരുമാനത്തിനും നികുതിയില്ല. എന്നാല്‍ വാടക വരുമാനം ലഭിക്കുന്ന കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ സ്റ്റാന്‍ഡേര്‍ഡ് 20 ശതമാനം കോര്‍പ്പറേറ്റ് നികുതി അടയ്ക്കണം.