Lashkar commander Saifullah Khalid: ഇന്ത്യയിലെ ഭീകരാക്രമണങ്ങളിൽ മുഖ്യപങ്ക്, ലഷ്കർ ഭീകരൻ സൈഫുള്ള ഖാലിദ് കൊല്ലപ്പെട്ട നിലയിൽ

Lashkar commander Saifullah Khalid: ലഷ്കർ ഇ തൊയ്ബ കമാൻഡർ അബു അനസിന്റെ അടുത്ത അനുയായിയായ സൈഫുള്ള, ഇന്ത്യയിൽ നിരവധി ഉന്നത ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. 2006-ൽ നാഗ്പൂരിലെ ആർ‌എസ്‌എസ് ആസ്ഥാനത്ത് നടന്ന ആക്രമണത്തിന്റെ സൂത്രധാരൻ ഇയാളാണ്.

Lashkar commander Saifullah Khalid: ഇന്ത്യയിലെ ഭീകരാക്രമണങ്ങളിൽ മുഖ്യപങ്ക്, ലഷ്കർ ഭീകരൻ സൈഫുള്ള ഖാലിദ് കൊല്ലപ്പെട്ട നിലയിൽ

Saifullah Khalid

Published: 

19 May 2025 08:26 AM

പാകിസ്താൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബയുടെ (എൽഇടി) ഉന്നത കമാൻഡറായ അബു സൈഫുള്ള ഖാലിദിനെ പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ കൊല്ലപ്പെട്ടു. ഇന്ത്യയിലെ വിവിധ സ്ഫോടനങ്ങളിൽ പങ്കുള്ള കൊടുംഭീകരനാണ് കൊല്ലപ്പെട്ടത്.

സിന്ധിലെ ബാദിൻ ജില്ലയിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് സൈഫുള്ള അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ലഷ്കർ ഇ തൊയ്ബയ്ക്കും അതിന്റെ മാതൃ സംഘടനയായ ജമാഅത്ത് ഉദ്-ദഅവയ്ക്കും (ജെയുഡി) വേണ്ടി റിക്രൂട്ട്‌മെന്റിനും ഫണ്ട് ശേഖരണത്തിനും നേതൃത്വം നൽകിയത് സൈഫുള്ള ആയിരുന്നു.

ലഷ്കർ ഇ തൊയ്ബ കമാൻഡർ അബു അനസിന്റെ അടുത്ത അനുയായിയായ സൈഫുള്ള, ഇന്ത്യയിൽ നിരവധി ഉന്നത ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. 2006-ൽ നാഗ്പൂരിലെ ആർ‌എസ്‌എസ് ആസ്ഥാനത്ത് നടന്ന ആക്രമണത്തിന്റെ സൂത്രധാരൻ ഇയാളാണ്.

2005-ൽ ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ‌ഐ‌എസ്‌സി) ആക്രമണത്തിൽ ഐഐടി പ്രൊഫസർ മുനീഷ് ചന്ദ്ര പുരി കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം, 2008-ൽ, ഉത്തർപ്രദേശിലെ രാംപൂരിലെ ഒരു സിആർ‌പി‌എഫ് ക്യാമ്പിൽ ഏഴ് ഉദ്യോഗസ്ഥരും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ട ആക്രമണം തുടങ്ങിയവയുടെ സൂത്രധാരനാണ് സൈഫുള്ള.

ഇന്ത്യ-നേപ്പാൾ അതിർത്തിയിലൂടെ തീവ്രവാദികളെ ഇന്ത്യയിലേക്ക് കടത്തിവിടാൻ സഹായിച്ചതിൽ മുഖ്യപങ്ക് സൈഫുള്ളയ്ക്കാണ്. വിനോദ് കുമാര്‍ എന്ന പേരില്‍ നേപ്പാളില്‍ കഴിഞ്ഞിരുന്ന ഇയാള്‍ അവിടെ നിന്ന് നഗ്മ ബാനു എന്ന സ്ത്രീയെ വിവാഹം കഴിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. നേപ്പാളില്‍ കഴിയവയെയാണ് ഇയാള്‍ ഇന്ത്യയിലെ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തത്. നേപ്പാളില്‍ നിന്ന് പിന്നീട് പാകിസ്താനിലെ വിവിധ സ്ഥലങ്ങളില്‍ മാറിമാറി കഴിയുകയായിരുന്നു ഇയാള്‍.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും