Lucy Guo: സംരംഭകയാകാൻ പഠനം ഉപേക്ഷിച്ചു; സ്വന്തം കമ്പനിയിൽ നിന്ന് പുറത്താക്കപ്പെട്ടു, ഒടുവിൽ 30-ാം വയസിൽ ശതകോടീശ്വരി

Lucy Guo World’s Youngest Self Made Woman Billionaire: സോഷ്യൽമീഡിയ ഇൻഫ്ളുവെൻസറും എൻജിനീയറുമായ ലൂസി ഗ്വോ സ്കെയിൽ എഐ എന്ന ഐടി കമ്പനിയുടെ ഉടമയാണ്. സംരംഭകയാകാനുള്ള ആഗ്രഹത്തെ തുടർന്ന് കോളേജ് പഠനം പാതിവഴിയിൽ ഉപേക്ഷിച്ചാണ് ലൂസി സ്വന്തമായി കമ്പനി സ്ഥാപിച്ചത്.

Lucy Guo: സംരംഭകയാകാൻ പഠനം ഉപേക്ഷിച്ചു; സ്വന്തം കമ്പനിയിൽ നിന്ന് പുറത്താക്കപ്പെട്ടു, ഒടുവിൽ 30-ാം വയസിൽ ശതകോടീശ്വരി

ലൂസി ഗ്വോ

Updated On: 

05 Jun 2025 17:18 PM

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്വയാർജിത ശതകോടീശ്വരി എന്ന നേട്ടം സ്വന്തമാക്കി ലൂസി ഗ്വോ. ചൈനീസ് – അമേരിക്കനായ ലൂസി തന്റെ 30-ാം വയസിലാണ് ഈ നേട്ടം സ്വന്തമാക്കിയത്. കഴിഞ്ഞ രണ്ടുവർഷത്തോളമായി ഈ നേട്ടത്തിനുടമ പോപ് ഇതിഹാസം ടെയ്‌ലർ സ്വിഫ്റ്റായിരുന്നു. 33-ാം വയസ്സിലാണ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരി എന്ന റെക്കോർഡ് ടെയ്‌ലർ സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസമാണ് 2025ലെ ഫോബ്‌സ് പട്ടിക പുറത്തുവിട്ടത്.

സോഷ്യൽമീഡിയ ഇൻഫ്ളുവെൻസറും എൻജിനീയറുമായ ലൂസി ഗ്വോ സ്കെയിൽ എഐ എന്ന ഐടി കമ്പനിയുടെ ഉടമയാണ്. സംരംഭകയാകാനുള്ള ആഗ്രഹത്തെ തുടർന്ന് കോളേജ് പഠനം പാതിവഴിയിൽ ഉപേക്ഷിച്ചാണ് ലൂസി സ്വന്തമായി കമ്പനി സ്ഥാപിച്ചത്. 130 കോടി ഡോളറാണ് ലൂസി ഗ്വോയുടെ ആകെ ആസ്തി. 21 വയസ്സിലാണ് അലക്‌സാണ്ടർ വാങ്ങുമായി ചേർന്ന് ലൂസി സ്കെയിൽ എഐ എന്ന നിർമ്മിത ബുദ്ധി അധിഷ്ഠിതമായ ഐടി കമ്പനി സ്ഥാപിച്ചത്.

ചൈനീസ് കുടുംബത്തിൽ ജനിച്ച ലൂസി സാൻഫ്രാൻസിസ്‌കോയിൽ നിന്ന് പിന്നീട് യുഎസിലേക്ക് കുടിയേറുകയായിരുന്നു. മിഡിൽ സ്‌കൂൾ കാലത്ത് തന്നെ കോഡിങ് പഠിച്ച ലൂസിക്ക് കാർണഗി മെല്ലൺ സർവകലാശാലയിൽ പഠിച്ചു കൊണ്ടിരിക്കെ ഒരു ലക്ഷം ഡോളറിന്റെ സംരംഭക സ്കോളർഷിപ് ലഭിച്ചു. ഇതോടെയാണ് കോളേജ് പഠനം ഉപേക്ഷിച്ച് സ്കെയിൽ എഐ സ്ഥാപിച്ചത്. എന്നാൽ, സഹസ്ഥാപകനുമായുള്ള അഭിപ്രായഭിന്നതകളെ തുടർന്ന് വൈകാതെ ലൂസിയെ കമ്പനിയിൽ നിന്ന് പുറത്താക്കി. എങ്കിലും, കമ്പനിയിലെ അഞ്ച് ശതമാനം ഓഹരി ലൂസിയുടെ കൈവശം ഉണ്ടായിരുന്നു. അങ്ങനെയാണ്, ലൂസി ഈ ചെറുപ്രായത്തിൽ ശതകോടീശ്വരി പട്ടം സ്വന്തമാക്കിയത്.

ALSO READ: വീഡിയോയ്ക്കായി പതിവായി ലിപ്സ്റ്റിക്കും ഫേസ്മാസ്ക്കും കഴിച്ചു; 24കാരിക്ക് ദാരുണാന്ത്യം

ലൂസിക്ക് മിയാമിയിൽ ഒരു ആഡംബര അപ്പാർട്ട്മെന്റും ലോസ് ഏഞ്ചൽസിൽ ഒരു വീടും സ്വന്തമായുണ്ട്. ഇലക്ട്രിക് സ്കേറ്റ്ബോർഡിലും കാറിലുമായാണ് സഞ്ചാരം. തിരക്കേറിയ ജീവിതത്തിനിടെ മിക്ക ദിവസങ്ങളിലും ഓഫീസിൽ നിന്ന് തന്നെ ഭക്ഷണം കഴിക്കുന്ന ലൂസി, ഫുഡ് ഡെലിവറി ആപ്പായ ഉബർ ഈറ്റ്സിൽ നിന്നുമാണ് പതിവായി ഭക്ഷണം വാങ്ങുന്നത്. അവധി ദിവസങ്ങളിൽ പോലും ഇവർ കുറഞ്ഞത് 8 മണിക്കൂറെങ്കിലും ജോലി ചെയ്യാറുണ്ടെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, ഫോർബ്‌സ് പട്ടികയിൽ 1.6 ബില്യൺ ഡോളർ ആസ്തിയുമായി ഇത്തവണ 21-ാം സ്ഥാനത്താണ് ടെയ്‌ലർ സ്വിഫ്റ്റ്. 1.7 ബില്യൺ ഡോളർ ആസ്തിയുള്ള കിം കർദാഷിയാൻ 19-ാം സ്ഥാനത്താണ്. 3.1 ബില്യൺ ഡോളറുമായി ഓപ്ര വിൻഫ്രിയാണ് 13-ാം സ്ഥാനത്ത്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്