Manchester synagogue attack: ‘അയാളുടെ കയ്യില്‍ ബോംബുണ്ട്’; അലറിവിളിച്ച് പൊലീസുകാരന്‍; ഒടുവില്‍ സംഭവിച്ചത്‌

Manchester Heaton Park Hebrew Congregation synagogue stabbing incident: യോം കിപ്പൂരിനായി വിശ്വാസികൾ ഒത്തുകൂടിയപ്പോഴാണ് അപ്രതീക്ഷിതമായി ആക്രമണമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ കോപ്പൻഹേഗനിലേക്കുള്ള സന്ദർശനം വെട്ടിച്ചുരുക്കി. കെയർ സ്റ്റാർമർ ആക്രമണത്തെ അപലപിച്ചു

Manchester synagogue attack: അയാളുടെ കയ്യില്‍ ബോംബുണ്ട്; അലറിവിളിച്ച് പൊലീസുകാരന്‍; ഒടുവില്‍ സംഭവിച്ചത്‌

ഹീറ്റൺ പാർക്ക് ഹീബ്രു കോൺഗ്രിഗേഷൻ സിനഗോഗിന് സമീപം വിന്യസിച്ചിരിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍

Published: 

02 Oct 2025 20:08 PM

യുകെയിലെ മാഞസ്റ്ററില്‍ ജൂത ദേവാലയത്തിന് (സിനഗോഗ്) സമീപമുണ്ടായ ആക്രമണത്തില്‍ അക്രമി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. സിനഗോഗിന് പുറത്ത് ജനങ്ങള്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചുകയറ്റിയ അക്രമി തുടര്‍ന്ന് കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഇയാളുടെ ആക്രമണത്തില്‍ രണ്ട് പേര്‍ കുത്തേറ്റ് മരിച്ചെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച രാവിലെ ഹീറ്റൺ പാർക്ക് ഹീബ്രു കോൺഗ്രിഗേഷൻ സിനഗോഗിന് പുറത്താണ് സംഭവം നടന്നത്. ജൂത കലണ്ടറിലെ ഏറ്റവും പുണ്യദിനമായ യോം കിപ്പൂരിലാണ് ആക്രമണമുണ്ടായത്.

അയാളുടെ കൈവശം ബോംബുണ്ട്‌

അതേസമയം, ഹീറ്റൺ പാർക്ക് ഹീബ്രു കോൺഗ്രിഗേഷൻ സിനഗോഗിന് പുറത്ത് അക്രമിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു പൊലീസുകാരന്‍ ആവശ്യപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ‘എല്ലാവരും പോകൂ, അയാളുടെ കൈവശം ബോംബുണ്ട്’ എന്നാണ് പൊലീസുകാരന്‍ അലറിവിളിച്ച് പറയുന്നത്. ഇതിന് ശേഷമാണ് അക്രമിയെ കൊലപ്പെടുത്തിയത്.

യോം കിപ്പൂരിനായി വിശ്വാസികൾ ഒത്തുകൂടിയപ്പോഴാണ് അപ്രതീക്ഷിതമായി ആക്രമണമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ കോപ്പൻഹേഗനിലേക്കുള്ള സന്ദർശനം വെട്ടിച്ചുരുക്കി. കെയർ സ്റ്റാർമർ ആക്രമണത്തെ അപലപിച്ചു.

Also Read: Michigan Church Shooting: യുഎസിൽ ക്രിസ്ത്യൻ പള്ളിയിൽ വെടിവയ്പ്പ്; രണ്ട് പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ജൂത കലണ്ടറിലെ ഏറ്റവും പുണ്യദിനമായ യോം കിപ്പൂരിൽ ഇത് സംഭവിച്ചത് ആശങ്കപ്പെടുത്തുന്നതാണെന്ന് കെയർ സ്റ്റാർമർ പറഞ്ഞു. യുകെയിലുടനീളമുള്ള സിനഗോഗുകളിൽ കൂടുതൽ പോലീസിനെ വിന്യസിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Stories
Emirates ID Renewal: പാസ്‌പോര്‍ട്ടിനൊപ്പം എമിറേറ്റ്‌സ് ഐഡിയും പുതുക്കിയാലോ? യുഎഇയില്‍ പുത്തന്‍വിദ്യ
US Travel Ban: 19 അല്ല, അതുക്കും മേലെ ! കൂടുതല്‍ രാജ്യങ്ങളെ നോട്ടമിട്ട് യുഎസ്; യാത്രാ നിരോധനം ഏര്‍പ്പെടുത്തും
Donald Trump: കിട്ടിയത് ലാഭം! ട്രംപിന് സമാധാന സമ്മാനം നല്‍കി ഫിഫ
Vlogger Dies: ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി; പിന്നാലെ 26 കാരിയായ വ്ലോഗര്‍ മരിച്ചു; നോവായി ഭർത്താവിന്റെ കുറിപ്പ്
Vladimir Putin: മലവിസർജ്യനത്തിന് പ്രത്യേക പെട്ടി, യാത്രകളിലെല്ലാം കൂടെ; എന്താണ് പുടിന്റെ ‘പൂപ്പ് സ്യൂട്ട്കേസ്’?
Donald Trump: പുടിന്‍ എത്തിയതിന് പിന്നാലെ ട്രംപിന്റെ പുതിയ നീക്കം; യുഎസ് സംഘവും ഇന്ത്യയിലേക്ക്; മുന്നില്‍ ആ ലക്ഷ്യം
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ