Moth Infested Mansion: നിശാശലഭങ്ങൾ ജീവിക്കാൻ സമ്മതിക്കുന്നില്ല, എവിടെയും നി​ഗൂഢത; മോചനം ലഭിച്ചത് കോടതിയുടെ ഇടപെലിൽ

Moth Infested London Mansion: 32 മില്യൺ പൌണ്ട് (ഏകദേശം 3436710400 രൂപ) ചെലവിട്ട് 2019ലാണ് ലണ്ടനിൽ ഇവർ വീട് വാങ്ങിയത്. ഏഴ് കിടപ്പുമുറികളുള്ള നോട്ടിംഗ് ഹില്ലിലെ ഹോർബറി വില്ല എന്ന വിക്ടോറിയൻ കാലഘട്ടത്തിലെ ബംഗ്ലാവാണ് നിശാശലഭങ്ങളുടെ ശല്യം കാരണം അവർ ഒഴിവാക്കിയത്.

Moth Infested Mansion: നിശാശലഭങ്ങൾ ജീവിക്കാൻ സമ്മതിക്കുന്നില്ല, എവിടെയും നി​ഗൂഢത; മോചനം ലഭിച്ചത് കോടതിയുടെ ഇടപെലിൽ

Horbury Villa in Notting Hill

Published: 

11 Feb 2025 14:05 PM

ബ്രിട്ടൻ: റിയൽ എസ്റ്റേറ്റ് ബിസിനസുകാരന്റെ വലയിൽ വീണ ദമ്പതിമാർക്ക് പറ്റിയത് വലിയ ചതി. ഏറെ വാ​ഗ്ദാനങ്ങൾ വിശ്വസിച്ച് വാങ്ങിയ ബംഗ്ലാവിൽ നിശാശലഭങ്ങൾ ജീവിക്കാൻ അനുവദിക്കുന്നില്ല. എവിടെയും ചില നി​ഗൂഢതകൾ ഒളിഞ്ഞിരിക്കുന്ന അവസ്ഥ. ഒടുവിൽ ദമ്പതികൾക്ക് പണം തിരികെ നൽകാൻ കോടതി ഉത്തരവിടുകയായിരുന്നു. ജോർജ്ജിയയിൽ നിന്നുള്ള കോടിപതിയുടെ മകൾക്കും ഭർത്താവിനുമാണ് ഈ ദുരനുവം ഉണ്ടായിരിക്കുന്നത്.

32 മില്യൺ പൌണ്ട് (ഏകദേശം 3436710400 രൂപ) ചെലവിട്ട് 2019ലാണ് ലണ്ടനിൽ ഇവർ വീട് വാങ്ങിയത്. ഏഴ് കിടപ്പുമുറികളുള്ള നോട്ടിംഗ് ഹില്ലിലെ ഹോർബറി വില്ല എന്ന വിക്ടോറിയൻ കാലഘട്ടത്തിലെ ബംഗ്ലാവാണ് നിശാശലഭങ്ങളുടെ ശല്യം കാരണം അവർ ഒഴിവാക്കിയത്. നീന്തൽക്കുളം, സ്പാ, ദിം, വൈൻ റൂം, ലൈബ്രറി, ഹോം തിയേറ്റർ, കൂർക്കം വലിച്ചുറങ്ങാൻ സജ്ജീകരിച്ച സ്നോറിംഗ് മുറി അടക്കമുള്ള കൂറ്റൻ ബം​ഗ്ലാവായിരുന്നു അത്.

ഇയ പടർകാറ്റ്സിഷിയും ഭർത്താവ് ഡോ യെവ്ഹെൻ ഹുൻയാകിനുമാണ് ഈ ദുരനുഭവം ഉണ്ടായിരിക്കുന്നത്. ഇവിടേത്ത് താമസം മാറി ദിവസങ്ങൾക്കുള്ളിൽ എന്തൊക്കെയോ അസ്വഭാവികത ഇവർക്ക് തോന്നിയിരുന്നു. പിന്നീടാണ് നിത്യ ജീവിതത്തെ ബാധിക്കുന്ന രീതിയിൽ നിശാശലഭങ്ങളുടെ ശല്യം ആരംഭിച്ചത്. ഭക്ഷണം തയ്യാറാക്കി പാത്രങ്ങളിൽ വയ്ക്കാനോ കുട്ടികളുടെ ടൂത്ത് ബ്രഷിൽ വരെ നിശാശലഭങ്ങളുടെയും ശലഭപ്പുഴുക്കളുടെയും ശല്യം രൂക്ഷമാവുകയായിരുന്നു.

ഇതോടെയാണ് ബംഗ്ലാവ് ഇവർക്ക് വിറ്റ ആൾക്കെതിരെ നടപടിയുമായി ദമ്പതികൾ കോടതിയിലെത്തിയത്. തിങ്കളാഴ്ചയാണ് കേസിൽ ദമ്പതികൾക്ക് വൻതുക തിരികെ നൽകാൻ റിയൽ എസ്റ്റേറ്റ് വ്യാപാരിക്ക് കോടതി ഉത്തരവിറക്കിയത്. ലണ്ടനിലെ ഹൈക്കോടതി ജസ്റ്റിസ് ഫാൻകോർട്ടിൻ്റേതായിരുന്നു ഉത്തരവ്. ലണ്ടനിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് ഡെവലപ്പറായ വുഡ്വാർഡ് ഫിഷറിനോടാണ് കോടതി പണം തിരികെ നൽകാൻ നിർദ്ദേശിച്ചത്.

സത്യാവസ്ഥ മറച്ചുവച്ച് ദമ്പതികളെ വഞ്ചിക്കാൻ ശ്രമിച്ചുവെന്നാണ് വുഡ്വാർഡ് ഫിഷറിനെതിരെ കോടതി കണ്ടെത്തിയത്. വീടും സ്ഥലവും വാങ്ങിയവർക്ക് ഒരു ബുദ്ധിമുട്ടുണ്ടായപ്പോൾ അത് പരി​ഗണിച്ചില്ലെന്നും കോടതി നിരീക്ഷിച്ചു. വാങ്ങിയ പണവും അധികമായി നിശാശലഭങ്ങളെ തുരത്താൻ ദമ്പതികൾ ചെലവിട്ട പണവും നൽകണമെന്നാണ് കോടതി ഉത്തരവ്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും