Mount Everest Weather Fury: മഴയും മഞ്ഞും മരണമണി മുഴക്കി; നേപ്പാൾ, ഇന്ത്യ, ടിബറ്റ്, ഭൂട്ടാൻ എന്നിവിടങ്ങളിൽ ‌വൻ നാശം

Mount Everest Weather: എവറസ്റ്റിന്റെ ടിബറ്റൻ ഭാഗത്താണ് സ്ഥിതി അതീവ ഗുരുതരമായി തുടരുന്നത്. കഠിനമായ മഞ്ഞുവീഴ്ചയെ തുടര്‍ന്ന് റോഡുകളെല്ലാം തടസ്സപ്പെട്ടു. ഇതോടെ ഏകദേശം 1,000 പർവതാരോഹകരും നാട്ടുകാരും കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോർട്ട്.

Mount Everest Weather Fury: മഴയും മഞ്ഞും മരണമണി മുഴക്കി; നേപ്പാൾ, ഇന്ത്യ, ടിബറ്റ്, ഭൂട്ടാൻ എന്നിവിടങ്ങളിൽ ‌വൻ നാശം

Mount Everst Weather Fury

Published: 

06 Oct 2025 | 10:41 AM

ന്യൂഡൽഹി: ഹിമാലയൻ മേഖലയിൽ ഉണ്ടായ കനത്ത മഴയും ഹിമപാതവും മാരകമായ മണ്ണിടിച്ചിലും വലിയ നാശനഷ്ടങ്ങളാണ് സൃഷ്ടിച്ചത്. പെട്ടെന്നുണ്ടായ കനത്ത മഴ വെള്ളപ്പൊക്കത്തിനും കാരണമായി. ഇത്, നേപ്പാൾ, ഇന്ത്യ, ടിബറ്റ്, ഭൂട്ടാൻ എന്നിവിടങ്ങളിലായി നിരവധി ആളുകളുടെ ജീവനെടുത്തു. നൂറുകണക്കിനാളുകളാണ് പ്രകൃതിയുടെ സംഹാര താണ്ഡവത്തിൽ ഒറ്റപ്പെട്ടത്.

എവറസ്റ്റിന്റെ ടിബറ്റൻ ഭാഗത്താണ് സ്ഥിതി അതീവ ഗുരുതരമായി തുടരുന്നത്. കഠിനമായ മഞ്ഞുവീഴ്ചയെ തുടര്‍ന്ന് റോഡുകളെല്ലാം തടസ്സപ്പെട്ടു. ഇതോടെ ഏകദേശം 1,000 പർവതാരോഹകരും നാട്ടുകാരും കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോർട്ട്. 4,900 മീറ്ററിലധികം ഉയരത്തിൽ കുടുങ്ങിയവരുടെ അടുത്തെത്താൻ രക്ഷാപ്രവർത്തകരും ഗ്രാമവാസികളും നിരന്തരമായ ശ്രമങ്ങൾ നടത്തുണ്ടെങ്കിലും ശനിയാഴ്ച വരെ തുടർന്ന ശക്തമായ മഞ്ഞുവീഴ്ച രക്ഷാപ്രവർത്തനങ്ങൾ ദുസ്സഹമാക്കി.

ഏറ്റവും വലിയ നാശനഷ്ടമുണ്ടായത് നേപ്പാളിലാണ്. ദുരന്തത്തിൽ 50-ലധികം പേരാണ് കൊല്ലപ്പെട്ടത്. കോശി പ്രവിശ്യയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി നിരവധി വീടുകളും റോഡുകളും തകർന്നു. ശനിയാഴ്ച രാവിലെ മുതൽ ഞായറാഴ്ച രാവിലെ വരെ മാത്രമുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ 24 മണിക്കൂറിനുള്ളിൽ വെള്ളപ്പൊക്കം, ഇടിമിന്നൽ, റോഡപകടങ്ങൾ എന്നിവയിലൂടെ 37 പേർ മരിച്ചതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.

പ്രക‍ൃതിയുടെ താണ്ഡവം ഡാർജിലിംഗിലും കനത്ത നാശമാണ് വിതച്ചത്. വെള്ളപ്പൊക്കത്തെ തുടർന്ന് ഞായറാഴ്ച ദുധിയ ഇരുമ്പുപാലം തകർന്നു. നദികൾ കരകവിഞ്ഞൊഴുകിയതിനെത്തുടർന്ന് വിശാലമായ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. കൂടാതെ കുറഞ്ഞത് 20 പേർ മരണപ്പെട്ടതായും റിപ്പോർട്ട്. കൂടാതെ വടക്കൻ ബംഗാളിൽ 12 മണിക്കൂറിനുള്ളിൽ 300 മില്ലിമീറ്ററിലധികം മഴയാണ് രേഖപ്പെടുത്തിയത്. ദുരന്തത്തെ അഭൂതപൂർവമായ സംഭവം എന്നാണ് മുഖ്യമന്ത്രി മമത ബാനർജി വിശേഷിപ്പിച്ചത്.

ഡാർജിലിംഗ്, കലിംപോങ്, ജൽപൈഗുരി, അലിപുർദുവാർ തുടങ്ങിയ പ്രധാന സ്ഥലങ്ങളിലെ റോഡുകളും മറ്റും തകർന്നതോടെ ദുരന്തബാധിത പ്രദേശങ്ങളിലേക്ക് എത്തിപ്പെടുകയെന്നത് ദുസ്സഹമായി മാറിയിരിക്കുകയാണ്. മോശം കാലാവസ്ഥ കാരണം ഭൂട്ടാനിൽ, അമോച്ചു നദിക്ക് സമീപത്തുണ്ടായ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയവരെ രക്ഷിക്കാൻ സാധിച്ചിരുന്നില്ല. പിന്നീട് ഇന്ത്യൻ സൈന്യത്തിന്റെ അടിയന്തര സഹായം തേടുകയായിരുന്നു. നിലവിൽ കുടുങ്ങിയവരെ വ്യോമമാർഗം രക്ഷിക്കാനുള്ള സംയുക്ത ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നാണ് ലഭിക്കുന്ന സൂചന.

തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ