Sheikh Hasina: ‘എന്റെ അമ്മയെ ഒന്നുതൊടാന്‍ പോലും യൂനുസിന് കഴിയില്ല’; ഷെയ്ഖ് ഹസീനയെ മകന്‍
Sajeeb Wazed About His Mother: മനുഷ്യരാശിയ്‌ക്കെതിരായ കുറ്റകൃത്യങ്ങള്‍ ആരോപിച്ച് ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രിബ്യൂണല്‍ തിങ്കളാഴ്ചയാണ് ഷെയ്ഖ് ഹസീനയെ വധശിക്ഷയ്ക്ക് വിധിച്ചത്. ഇതേതുടര്‍ന്നാണിപ്പോള്‍ മകന്റെ പ്രതികരണമുണ്ടായിരിക്കുന്നത്.

ഷെയ്ഖ് ഹസീന
ധാക്ക: ബംഗ്ലാദേശ് ഉപദേഷ്ദാവ് മുഹമ്മദ് യൂനുസിന് തന്റെ അമ്മയെ ഒന്ന് തൊടാന്‍ പോലും സാധിക്കില്ലെന്ന് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ മകന്‍ സജീബ് വാസദ്. ബംഗ്ലാദേശിലെ സ്ഥിതി നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് വാസദ് ഐഎഎന്‍എസിനോട് പറഞ്ഞു. നിയമവാഴ്ച നിലവില്‍ വന്നാല്‍ കേസ് നിലനില്‍ക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
മനുഷ്യരാശിയ്‌ക്കെതിരായ കുറ്റകൃത്യങ്ങള്‍ ആരോപിച്ച് ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രിബ്യൂണല്‍ തിങ്കളാഴ്ചയാണ് ഷെയ്ഖ് ഹസീനയെ വധശിക്ഷയ്ക്ക് വിധിച്ചത്. ഇതേതുടര്‍ന്നാണിപ്പോള്‍ മകന്റെ പ്രതികരണമുണ്ടായിരിക്കുന്നത്. യൂനുസിന് എന്റെ അമ്മയെ ഒന്ന് തൊടാന്‍ പോലും കഴിയില്ല, അവരെ ഒന്നും ചെയ്യാന്‍ സാധിക്കില്ല, വാസദ് തറപ്പിച്ച് പറഞ്ഞു.
അമ്മയെ ബംഗ്ലാദേശിന് ലഭിക്കില്ല. എന്നാല്‍ അവര്‍ വിധി നടപ്പിലാക്കും. അമ്മയെ ഒരിക്കലും അവര്‍ക്ക് ലഭിക്കാന്‍ പോകുന്നില്ല. നിയമവാഴ്ച വന്നുകഴിഞ്ഞാല്‍ ഈ പ്രക്രിയയെല്ലാം തള്ളപ്പെടും. ഇവിടെയുള്ളതെല്ലാം വളരെ നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്. എല്ലാ നിയമതത്വങ്ങളെയും അവര്‍ ലംഘിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബംഗ്ലാദേശില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ പശ്ചാത്തലത്തില്‍ യൂനുസിന്റെ നൊബേല്‍ സമ്മാനം റദ്ദാക്കണോ എന്ന ചോദ്യത്തിനും വാസദ് പ്രതികരിച്ചു. നൊബേല്‍ കമ്മിറ്റികള്‍ ഒരിക്കവും അവര്‍ നല്‍കിയ സമ്മാനങ്ങള്‍ തിരിച്ചെടുക്കില്ല. എന്നാല്‍ മ്യാന്‍മറിലെ നൊബേല്‍ സമ്മാനജേതാവ് ഓങ് സാന്‍ സൂകിയെ നോക്കൂ. അവര്‍ സമ്മാനം നേടിയതും ഇതേരീതിയില്‍ തന്നെയാണ്. ശേഷം അവര്‍ റോഹിംഗ്യകളെ കൊന്നു. സമാധാന സമ്മാനം നല്‍കുന്നത് ലോബിയിലൂടെയാണ്. ഇപ്പോള്‍ യൂനുസ് ബംഗ്ലാദേശിനെ ഒരു പരാജയപ്പെട്ട രാഷ്ട്രവും ഇസ്ലാമിക ഭീകര രാഷ്ട്രവുമായി മാറ്റുകയാണെന്നും വാസദ് അഭിപ്രായപ്പെട്ടു.
Also Read: Sheikh Hasina: ഹസീനയെ ധാക്കയിലെത്തിക്കാന്‍ പുതിയ നീക്കവുമായി ബംഗ്ലാദേശ്; ഇന്റര്‍പോളിന്റെ സഹായം തേടും
അതേസമയം, ഇന്ത്യയില്‍ ഒരു നിയമവാഴ്ചയുണ്ടെന്നും ജനങ്ങള്‍ ഭരണഘനയും നിയമങ്ങളും അനുസരിക്കുന്നുണ്ടെന്നും വാസദ് കൂട്ടിച്ചേര്‍ത്തു. അതിനാല്‍ തന്നെ ഹസീനയെ സംരക്ഷിക്കാന്‍ ബിജെപി ശ്രമിക്കുന്നത് പോലെ കോണ്‍ഗ്രസ് പാര്‍ട്ടിയും ശ്രമിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.