Mukesh Ambani: ഖത്തർ അമീറിനും ഡോണൾഡ് ട്രംപിനുമൊപ്പം മുകേഷ് അംബാനി; കൂടിക്കാഴ്ചയുടെ വിഡിയോ വൈറൽ
Mukesh Ambani Donald Trump: ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി, യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി മുകേഷ് അംബാനി. ഈ മാസം 14നായിരുന്നു കൂടിക്കാഴ്ച.

മുകേഷ് അംബാനി
ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയ്ക്കും അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനുമൊപ്പം കൂടിക്കാഴ്ച നടത്തി റിലയൻസ് ഇൻഡസ്ട്രീസ് എംഡിയും ചെയർമാനുമായ മുകേഷ് അംബാനി. ദോഹയിലെ ലുസൈൽ പാലസിൽ വച്ച് ഈ മാസം 14നായിരുന്നു കൂടിക്കാഴ്ച. ഈ കൂടിക്കാഴ്ചയുടെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
അംബാനി ഈ കൂടിക്കാഴ്ചയിൽ പങ്കെടുത്തതിന് പിന്നിൽ നിക്ഷേപ, വാണിജ്യ താത്പര്യങ്ങളൊന്നുമില്ല എന്നാണ് റിപ്പോർട്ട്. കൂടിക്കാഴ്ചയിൽ അംബാനി പങ്കെടുക്കാൻ കാരണം ഖത്തർ ഇൻവെസ്റ്റ്മെൻ്റ് അതോറിറ്റിയിൽ റിയലൻസിന് വർഷങ്ങളായി നിക്ഷേപമുള്ളതുകൊണ്ടാണ് എന്ന് റൂയിട്ടേഴ്സിൻ്റെ റിപ്പോർട്ടിൽ പറയുന്നു. ഇതോടൊപ്പം യുഎസ് ടെക് ഭീമന്മാരായ ഗൂഗിൾ, മെറ്റ എന്നീ കമ്പനികളുമായും റിയലൻസിന് ചില സഹകരണങ്ങളുണ്ട്. ലണ്ടനിലെ ഇന്ത്യൻ വംശജനായ ഒരു വ്യവസായിയും കൂടിക്കാഴ്ചയിലുണ്ടായിരുന്നതായി റൂയിട്ടേഴ്സ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. ഇയാൾക്ക് ട്രമ്പുമായും ഖത്തർ അമീറുമായും ബന്ധമുണ്ടെന്നും റിപ്പോർട്ട് പറയുന്നു. എന്നാൽ, ഈ വ്യവസായി ആരാണെന്നത് വ്യക്തമല്ല.
വിഡിയോ കാണാം
#WATCH | Chairman & Managing Director of Reliance Industries Limited, Mukesh Ambani met US President Donald Trump and the Emir of Qatar, Sheikh Tamim bin Hamad Al Thani in Doha on 14th May.
(Video Source: US Network Pool via Reuters) pic.twitter.com/0mWNcbkoph
— ANI (@ANI) May 15, 2025
നിലവിൽ മിഡിൽ ഈസ്റ്റ് പര്യടനത്തിലാണ് ഡോണൾഡ് ട്രംപ്. ഖത്തറിനൊപ്പം സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലും ട്രംപ് സന്ദർശിക്കും. ഉക്രൈനിലെ സമാധാന ചർച്ചകൾക്കായി ഇസ്താംബൂലെത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ പങ്കെടുക്കില്ലെന്ന് പറഞ്ഞതോടെ ട്രംപ് ഈ പ്ലാൻ മാറ്റുകയായിരുന്നു.