Viral Video: ‘ആണ്‍സുഹൃത്തുക്കള്‍ പാടില്ല; ചെരുപ്പിന് യോജിക്കുന്ന ബാഗ് മാത്രമേ ധരിക്കാവൂ’; കോടീശ്വരൻ ഭര്‍ത്താവിന്റെ നിയമങ്ങള്‍ പങ്കുവെച്ച്‌ ഭാര്യ

Viral Video: 'ചെരുപ്പിന് യോജിക്കുന്ന ബാഗ് മാത്രമേ ധരിക്കാവൂ, ബില്ലുകള്‍ എല്ലാം ഭര്‍ത്താവിന്‍റെ ഉത്തരവാദിത്തമാണ്, താന്‍ ജോലി ചെയ്യേണ്ട, ഇതുവരെ പാചകം ചെയ്തിട്ടില്ല എപ്പോഴും പുറത്ത് പോയാണ് ഭക്ഷണം കഴിക്കുന്നത്'

Viral Video: ആണ്‍സുഹൃത്തുക്കള്‍ പാടില്ല; ചെരുപ്പിന് യോജിക്കുന്ന ബാഗ് മാത്രമേ ധരിക്കാവൂ; കോടീശ്വരൻ ഭര്‍ത്താവിന്റെ നിയമങ്ങള്‍ പങ്കുവെച്ച്‌ ഭാര്യ

ജമാല്‍ അല്‍ നാദക് , സൂദി അല്‍ നാദക് (Image credits: instagram)

Published: 

02 Nov 2024 | 08:29 PM

ഭാ​ര്യയ്ക്ക് ബീച്ച് സന്ദർശനം നടത്താൻ ഒരു സ്വകാര്യദ്വീപ് തന്നെ വാങ്ങി നല്‍കിയ ദുബായ് ബിസിനസ്സുകാരനായ ഭർത്താവിന്റെ വീഡിയോ ഈയിടെയ്ക്ക് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 50 മില്യണ്‍ ഡോളര്‍ അതായത് ഏകദേശം 400 കോടി രൂപ വില വരുന്ന സ്വകാര്യദ്വീപാണ് വാങ്ങിനൽകിയിരിക്കുന്നത്. ബിക്കിനി ധരിക്കാൻ ഭാര്യയ്ക്ക് സ്വകാര്യത വേണമെന്നത് കൊണ്ട് സ്വന്തമായി ഒരു ദ്വീപ് തന്നെ വിലയ്ക്ക് വാങ്ങിയെന്നാണ് ദുബൈയില്‍ താമസിക്കുന്ന ശതകോടീശ്വരനായ ജമാല്‍ അല്‍ നാദക് പറഞ്ഞത്. ഇതിന്റെ വീഡിയോ ഇ​ദ്ദേഹത്തിന്റെ ഭാര്യയായ സൂദി അല്‍ നാദക് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാകരുമായി പങ്കുവയ്ക്കാറുള്ളത്.

ബ്രീട്ടീഷ് വംശജയാണ് സൂദി ഒരു സോഷ്യൽ മീഡിയ ഇന്‍ഫ്ലുവന്‍സർ കൂടിയാണ് . ഒരു ‘ഫുള്‍ ടൈം ഹൗസ് വൈഫ്’ എന്നാണ് സൂദി സ്വയം വിശേഷിപ്പിക്കുന്നത്. സൂദി പങ്കുവെച്ച പുതിയ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. തന്‍റെ കോടീശ്വരനായ ഭര്‍ത്താവ് തനിക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള നിബന്ധനകളെ കുറിച്ചാണ് സൂദി വീഡിയോയില്‍ പറയുന്നത്. മൂന്ന് ദിവസങ്ങള്‍ക്ക് മുൻപാണ് സൂദി ഈ വീഡിയോ പോസ്റ്റ് ചെയ്തത്. 36 ലക്ഷം പേർ ഇതുവരെ വീഡിയോ കണ്ടു. വീഡിയോയ്ക്ക് താഴെ നിരവധി പേർ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളുമായും വന്നിട്ടുണ്ട്.

 

Also read-Businessman Buys Private Island: ബിക്കിനി ഇട്ട് നടക്കാൻ ഭാര്യക്ക് 400 കോടിയുടെ ദ്വീപ്; സൗദി ഭർത്താവ് വൈറൽ

ചെരുപ്പിന് യോജിക്കുന്ന ബാഗ് മാത്രമേ ധരിക്കാവൂ, ബില്ലുകള്‍ എല്ലാം ഭര്‍ത്താവിന്‍റെ ഉത്തരവാദിത്തമാണ്, താന്‍ ജോലി ചെയ്യേണ്ട, ഇതുവരെ പാചകം ചെയ്തിട്ടില്ല എപ്പോഴും പുറത്ത് പോയാണ് ഭക്ഷണം കഴിക്കുന്നത്, എല്ലാ ദിവസവും തന്‍റെ മേക്കപ്പ് ചെയ്യുന്നതും ഹെയര്‍ സെറ്റ് ചെയ്യുന്നതും പ്രൊഫഷണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റുകളാണ്, ആണ്‍സുഹൃത്തുക്കള്‍ പാടില്ല എന്നിവയാണ് ഭര്‍ത്താവ് തനിക്ക് ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ എന്നാണ് വീഡിയോയില്‍ സൂദി പറയുന്നത്. ‘നിങ്ങള്‍ക്കെന്നെ സൂദിറെല്ല എന്ന് വിളിക്കാം, കാരണം ഞാന്‍ അദ്ദേഹത്തിന്‍റെ റാണിയാണ്’ എന്ന ക്യാപ്ഷനോടെയാണ് സൂദി ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ