Operation Sindoor: തിരിച്ചടിച്ച് ഇന്ത്യ; പാക് എയർബേസുകളിൽ ആക്രമണം

Operation Sindoor: റാവൽപിണ്ടി നൂർ ഖാൻ, മുരിദ്, റഫീഖി വ്യോമത്താവളങ്ങൾ ആക്രമിക്കപ്പെട്ടതായി പാക് സൈന്യം.

Operation Sindoor: തിരിച്ചടിച്ച് ഇന്ത്യ; പാക് എയർബേസുകളിൽ ആക്രമണം
Updated On: 

10 May 2025 | 05:16 AM

പാകിസ്താന്റെ ഡ്രോൺ ആക്രമണങ്ങൾക്ക് തിരിച്ചടി തുടങ്ങി ഇന്ത്യ. റാവൽപിണ്ടി നൂർ ഖാൻ, മുരിദ്, റഫീഖി വ്യോമത്താവളങ്ങൾ ആക്രമിക്കപ്പെട്ടതായി പാക് സൈന്യം. ആക്രമണം നടത്തിയത് ഇന്ത്യയാണെന്നും ശക്തമായി തിരിച്ചടിക്കുമെന്നും പാകിസ്താൻ പറഞ്ഞു. പാകിസ്ഥാനിലെ റാവൽപിണ്ടിയിലെ നൂർ ഖാൻ വ്യോമതാവളത്തിന് സമീപവും ലാഹോറിലെ വിവിധ സ്ഥലങ്ങളിലും ഒന്നിലധികം സ്ഫോടന ശബ്ദങ്ങൾ കേട്ടതായി പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതേസമയം മെയ് 10 ന് പ്രാദേശിക സമയം പുലർച്ചെ 3:15 മുതൽ ഉച്ചയ്ക്ക് 12:00 വരെ പാകിസ്ഥാന്റെ വ്യോമാതിർത്തി അടയ്ക്കുമെന്ന് പാകിസ്ഥാൻ എയർപോർട്ട് അതോറിറ്റി അറിയിച്ചു.

 

 

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്