Pakistan’s Operation Bunyan al-Marsus: ഇന്ത്യക്കെതിരെ പാകിസ്ഥാൻ്റെ ഓപ്പറേഷൻ ബുന്യാനുൽ മർസൂസ്, പിന്നിലെ അർഥം ഇത്
Operation Bunyan al-Marsus Meaning:ഇതിനു പിന്നാലെ ഇന്ത്യക്കെതിരെ ആക്രമണം തുടങ്ങിയെന്ന് പാകിസ്ഥാൻ സൈന്യം പറഞ്ഞിരുന്നു. എന്നാൽ ആക്രമണ ശ്രമങ്ങൾക്കെല്ലാം ഇന്ത്യയിൽ നിന്ന് ശക്തമായ തിരിച്ചടിയാണ് പാകിസ്ഥാന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

People Gather Near Houses And Vehicles Damaged Due To An Attack From Pakistan
ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിലെ ബൈസരനിൽ വിനോദസഞ്ചാരികൾക്കു നേരെയുണ്ടായ പാക് ഭീകരാക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ സാധാരണക്കാരായ വിനോദസഞ്ചാരികളാണ് ആക്രമണത്തിനിരയായത്. കൊല്ലപ്പെട്ടവരിൽ ഒരു മലയാളിയും ഉൾപ്പെട്ടിരുന്നു. മധുവിധു ആഘോഷിക്കാനെത്തിയ ഹിമാൻഷിയുടെയും വിനയ്‌യുടെയും ചിത്രം ഇന്നും ഓരോ ഇന്ത്യക്കാരന്റെയും ഉള്ളിൽ വിങ്ങലാണ്.
എന്നാൽ ഭീകരാക്രമണം നടന്ന് 16-ാം ദിവസം ഇന്ത്യ തിരിച്ചടിച്ചു. ഓപ്പറേഷൻ സിന്ദൂർ എന്ന് പേരിൽ തിരിച്ചടിച്ചത് ഇന്ത്യൻ സൈന്യത്തിന്റെ കരുത്ത് തെളിയിച്ചിരുന്നു. ചിതറിത്തെറിച്ച സിന്ദൂരത്തിന്റെ ചിത്രമാണ് ഓപ്പറേഷൻ സിന്ദൂരിൽ കാണാൻ സാധിച്ചത്. പഹൽഗാമിലെ താഴ്‌വരയിൽ കൺമുന്നിൽ ജീവൻവെടിയേണ്ടി വന്നവരുടെ ഭാര്യമാരുടെ സിന്ദൂരമാണ് അത് കാണിക്കുന്നത് . അവർക്കുള്ള ആദരം കൂടിയാണ് ഓപ്പറേഷൻ സിന്ദൂർ എന്ന പേര്.
Also Read:തിരിച്ചടിച്ച് ഇന്ത്യ; പാക് എയർബേസുകളിൽ ആക്രമണം
എന്നാൽ ഇന്ത്യയുടെ തിരിച്ചടിയിൽ പാകിസ്ഥാൻ നിരവധി ഡ്രോണുകളും മിസൈലുകളും വിക്ഷേപിച്ചു, അവയിൽ മിക്കതും ഇന്ത്യൻ സൈന്യം തടഞ്ഞു. ഇതിനു പിന്നാലെ ഇന്ത്യക്കെതിരെ ആക്രമണം തുടങ്ങിയെന്ന് പാകിസ്ഥാൻ സൈന്യം പറഞ്ഞിരുന്നു. എന്നാൽ ആക്രമണ ശ്രമങ്ങൾക്കെല്ലാം ഇന്ത്യയിൽ നിന്ന് ശക്തമായ തിരിച്ചടിയാണ് പാകിസ്ഥാന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനു പിന്നാലെ ഇന്ത്യക്കെതിരായ ഓപ്പറേഷന് പാകിസ്ഥാൻ പേര് പ്രഖ്യാപിച്ചിരുന്നു. ഓപ്പറേറഷൻ ‘ബുന്യാനുൽ മർസൂസ്’ എന്നാണ് പാകിസ്ഥാൻ ഇന്ത്യക്കെതിരായ ആക്രമണത്തിന് പേരിട്ടിരിക്കുന്നത്. ശക്തമായ കോട്ട എന്നാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്.
അറബി വാക്കാണിത്. ഖുർആനിലെ ഒരു വാക്യത്തിൽ നിന്നാണ് ഓപ്പറേഷൻ ബന്യാൻ അൽ-മർസസ് എന്ന പേര് സ്വീകരിച്ചിരിക്കുന്നത്. ഖത്തർ ആസ്ഥാനമായുള്ള അൽ ജസീറയുടെ റിപ്പോർട്ട് പ്രകാരം, ഖുർആനിലെ വാക്യം ഇപ്രകാരമാണ്: “തീർച്ചയായും അല്ലാഹു തന്റെ മാർഗത്തിൽ യുദ്ധനിരയിൽ നിന്ന് പോരാടുന്നവരെ സ്നേഹിക്കുന്നു, അവർ ഒരു ഉറച്ച സിമന്റ് കെട്ടിടം പോലെയാണ്.”