Papal Conclave: വത്തിക്കാനിൽ ഉയർന്നത് കറുത്ത പുക; കോൺക്ലേവിലെ ആദ്യ റൗണ്ടിൽ മാർപാപ്പ ആരെന്ന് തീരുമാനമായില്ല

Black Smoke Emerges At Vatican: കോൺക്ലേവിലെ ആദ്യ റൗണ്ടിൽ മാർപാപ്പയെ തിരഞ്ഞെടുത്തില്ല. പാപൽ കോൺക്ലേവിലെ ആദ്യ റൗണ്ടിൽ സിസ്റ്റീൻ ചാപ്പലിൽ നിന്ന് കറുത്ത പുക ഉയർന്നു.

Papal Conclave: വത്തിക്കാനിൽ ഉയർന്നത് കറുത്ത പുക; കോൺക്ലേവിലെ ആദ്യ റൗണ്ടിൽ മാർപാപ്പ ആരെന്ന് തീരുമാനമായില്ല

പാപൽ കോൺക്ലേവ്

Published: 

08 May 2025 01:32 AM

കോൺക്ലേവിലെ ആദ്യ റൗണ്ടിൽ മാർപാപ്പ ആരെന്ന് തീരുമാനമായില്ല. സിസ്റ്റീൻ ചാപ്പലിൽ നിന്ന് കറുത്ത പുകയാണ് ഉയർന്നത്. മൂന്നിൽ രണ്ട് ഭൂരിപക്ഷം ആർക്കും നേടാൻ കഴിഞ്ഞില്ല. ഇനി ഈ മാസം എട്ടിന് വീണ്ടും വോട്ടെടുപ്പ് നടക്കും. ഉച്ചയ്ക്കും വൈകുന്നേരവുമായി രണ്ട് റൗണ്ട് വീതമാണ് വോട്ടെടുപ്പ്.

ഇന്ത്യന്‍ സമയം തിങ്കളാഴ്ച (ഏപ്രില്‍ 21) രാവിലെ 11.5നാണ് നിലവിലെ മാർപാപ്പയായ ഫ്രാൻസിസ് മാർപാപ്പ മരണപ്പെട്ടത്. പക്ഷാഘാതമുണ്ടായതിന് പിന്നാലെ ഹൃദയാഘാതമുണ്ടായതാണ് മരണകാരണമെന്ന് വത്തിക്കാൻ അറിയിച്ചിരുന്നു. പക്ഷാഘാതം സംഭവിച്ച് മാർപാപ്പ കോമയിലായിരുന്നു. കോമയിലായിരിക്കെ ഹൃദയാഘാതം സംഭവിച്ചതോടെ മരണം സംഭവിക്കുകയായിരുന്നു. ന്യൂമോണിയ, ടൈപ് 2 പ്രമേഹം, ഹൈപ്പര്‍ടെന്‍ഷന്‍, ബ്രോങ്കോറ്റിസ് തുടങ്ങിയ അസുഖങ്ങൾ മാർപാപ്പയ്ക്ക് ഉണ്ടായിരുന്നു. ന്യൂമോണിയ ബാധിച്ച് 38 ദിവസമാണ് മാർപാപ്പ ആശുപത്രിയിൽ കഴിഞ്ഞത്. ശേഷം മാർച്ച് 23ന് അദ്ദേഹം സ്വവസതിയിൽ തിരികെയെത്തി.

ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയാകാൻ ഏറ്റവുമധികം സാധ്യതയുള്ളത് കർദ്ദിനാൾ പിയട്രോ പരോളിൻ ആണ്. നിലവിൽ പോപ്പിന്റെ സ്റ്റേറ്റ് സെക്രട്ടറിയാണ് പരോളിൻ. 70 വയസുകാരനായ ഇദ്ദേഹം വത്തിക്കാന്റെ ഏറ്റവും പരിചയസമ്പന്നരായ പുരോഹിതരിൽ ഒരാളാണ്. ഘാനയിലെ കർദ്ദിനാൾ പീറ്റർ ടർക്‌സണും അടുത്ത മാർപാപ്പയാവാൻ സാധ്യതയുള്ളവരിൽ പെടുന്നു.

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും