Pope Francis: പാപ്പയ്ക്കു വിടചൊല്ലി ലോകം; സെന്റ് മേരി മേജർ ബസലിക്കയിൽ അന്ത്യവിശ്രമം, പ്രാർത്ഥനയോടെ വിശ്വാസ സമൂഹം

Pope Francis Funeral Updates:ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30നാണ് സെന്‍റ് പീറ്റേഴ്സ് ചത്വരത്തിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിച്ചത്. ചത്വരത്തിലെ ചടങ്ങുകൾക്കുശേഷം ഭൗതികശരീരം നാലു കിലോമീറ്റർ അകലെയുള്ള സെന്‍റ് മേരി മേജർ ബസിലിക്കയിലേക്ക് വിലാപയാത്രയായിട്ടാണ് എത്തിച്ചത്.

Pope Francis: പാപ്പയ്ക്കു വിടചൊല്ലി ലോകം; സെന്റ് മേരി മേജർ ബസലിക്കയിൽ അന്ത്യവിശ്രമം, പ്രാർത്ഥനയോടെ വിശ്വാസ സമൂഹം

Mass In The Memory Of Pope

Updated On: 

26 Apr 2025 18:13 PM

വത്തിക്കാൻ: ആ​ഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയ്ക്ക് ആദരവോടെ വിട നൽകി ലോകം. പാപ്പയുടെ ആ​ഗ്രഹപ്രകാരം സാന്താ മറിയ മജോറ ബസലിക്കയിൽ ഭൗതികശരീരം സംസ്കരിച്ചത്. തന്റെ മരണം വളരെ ലളിതമായി നടത്തണമെന്ന അദ്ദേഹത്തിന്റെ ആ​ഗ്രഹപ്രകാരമായിരുന്നു മരണാനന്തര ചടങ്ങ്. സ്വകാര്യമായി നടത്തിയ ചടങ്ങിൽ ആകെ 50-ൽ താഴെ പേർ മാത്രമാണ് പങ്കെടുത്തത്.

എല്ലാ യാത്രകൾ ആരംഭിക്കുന്നതിന് മുൻപും ശേഷവും പാപ്പ സെന്റ് മേരി മേജർ ബസിലിക്കയില്‍ എത്താറുണ്ടായിരുന്നു. ഇത് പ്രകാരമാണ് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പാപ്പയുടെ സംസ്കാര ശുശ്രൂഷകൾ നടന്നത്.

 

Also Read:ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ശുശ്രൂഷ ഇന്ന്; രാഷ്ട്രപതി പങ്കെടുക്കും

അദ്ദേഹത്തിന് അന്തിമോപചാരമര്‍പ്പിക്കാൻ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് നിരവധി പ്രമുഖരാണ് എത്തിയത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്കി ഇന്ത്യൻ രാഷ്ട്രപതിയും അടക്കം 130 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധി സംഘം വത്തിക്കാനിലെത്തിയിരുന്നു.

ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30നാണ് സെന്‍റ് പീറ്റേഴ്സ് ചത്വരത്തിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിച്ചത്. ചത്വരത്തിലെ ചടങ്ങുകൾക്കുശേഷം ഭൗതികശരീരം നാലു കിലോമീറ്റർ അകലെയുള്ള സെന്‍റ് മേരി മേജർ ബസിലിക്കയിലേക്ക് വിലാപയാത്രയായിട്ടാണ് എത്തിച്ചത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും