Sea Creature UK Beach: തീരത്തടിഞ്ഞത് ജെല്ലിഫിഷ് എന്നു തെറ്റിധരിക്കേണ്ട… അത് അപകടകാരിയായ പോർച്ചുഗീസ് മാൻ ഓഫ് വാർ
Portuguese Man O War: ഏറ്റവും വലിയ അപകടം ഇതിനെ ജെല്ലിഫിഷായി തെറ്റിദ്ധരിക്കപ്പെടാറുണ്ട് എന്നതാണ്. എന്നാൽ ഇവയുടെ ശക്തമായ കുത്ത് കഠിനമായ വേദന, വീക്കം, പനി, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകും.

Portuguese Man O War
വെൽസ്: യുകെയിലെ പ്രശസ്തമായ ബീച്ചിൽ പോർച്ചുഗീസ് മാൻ ഓ വാർ (Portuguese Man O’ War), അഥവാ ‘ഫ്ലോട്ടിങ് ടെറർ’ എന്നറിയപ്പെടുന്ന വിഷജീവികൾ അടിഞ്ഞതിനെ തുടർന്ന് സന്ദർശകർക്ക് അടിയന്തര മുന്നറിയിപ്പ് നൽകി.
ആളുകളോട് ജാഗ്രത പാലിക്കാനും ഈ ജീവികളെ സ്പർശിക്കുന്നത് പൂർണ്ണമായി ഒഴിവാക്കാനും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. കാരണം, ഈ ജീവികൾ ചത്തതിന് ശേഷവും അവയുടെ ടെൻഡക്കിൾസ് എന്ന അവയവം ഉപയോഗിച്ച് കുത്താൻ കഴിയും.
ഏറ്റവും വലിയ അപകടം ഇതിനെ ജെല്ലിഫിഷായി തെറ്റിദ്ധരിക്കപ്പെടാറുണ്ട് എന്നതാണ്. എന്നാൽ ഇവയുടെ ശക്തമായ കുത്ത് കഠിനമായ വേദന, വീക്കം, പനി, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകും. അപൂർവമായി, ഇവയുടെ വിഷം മരണകാരണമാകുന്ന തരത്തിലുള്ള അലർജിയുണ്ടാക്കാം. ഇവയുടെ ടെൻഡക്കിളുകൾ ശരീരത്തിൽ നിന്ന് വേർപെട്ടാലും അപകടപ്പെടുത്താൻ കഴിയുമത്രേ.
കോസ്റ്റ്ഗാർഡ് ഈ അപകടകാരികളായ ജീവികളെ തീരത്തുനിന്ന് നീക്കം ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്.
Also Read: Umrah Visa: മൂന്നുമാസം ലഭിക്കില്ല; ഉംറ വിസ കാലാവധി വെട്ടിക്കുറച്ചു
സുരക്ഷാ മുൻകരുതലുകൾ
- ജീവികൾ ചത്തതായി തോന്നിയാലും ഒരിക്കലും സ്പർശിക്കരുത്.
- കുത്തേറ്റ ഭാഗം കടൽ വെള്ളത്തിൽ കഴുകുക.
- ക്രെഡിറ്റ് കാർഡ് പോലെയുള്ള വസ്തുക്കൾ ഉപയോഗിച്ച് ടെൻഡക്കിൾസ് ശ്രദ്ധയോടെ നീക്കം ചെയ്യുക.
- കുത്തേറ്റ ഭാഗം ചൂടുവെള്ളത്തിൽ മുക്കി വെക്കുകയും ഉടൻ വൈദ്യസഹായം തേടുകയും ചെയ്യുക.
എന്താണ് പോർച്ചുഗീസ് മാൻ ഓ വാർ
കണ്ടാൽ ജെല്ലിഫിഷിനെ പോലെയുള്ള സൈഫോണോഫോർ വിഭാഗത്തിൽ പെട്ട കടൽജീവിയാണ് ഇത്. അതായത്, ഒന്നിലധികം ജീവികൾ ഒരു കോളനിയായി ജീവിക്കുന്ന ഒരു പ്രത്യേകജീവി. ഈ സമുദ്രജീവിയുടെ പ്രധാന പ്രത്യേകതകൾ: വലുതും സുതാര്യവുമായ ഒരു ബലൂൺ പോലുള്ള ഭാഗമാണ്. ഇതിന് പിങ്ക് നിറത്തിലുള്ള മേൽഭാഗവും, നീളമുള്ള നീല ടെൻഡക്കിളുകളും ഉണ്ട്.
ഇവ സാധാരണയായി കടലിൻ്റെ ഉപരിതലത്തിൽ ഒഴുകി നടക്കുകയും പലപ്പോഴും കടൽപായലുകലിൽ കുടുങ്ങിക്കിടക്കുകയും ചെയ്യും. ഇവയ്ക്ക് നീന്താൻ കഴിയില്ല. അതിനാൽ ശക്തമായ കാറ്റിൽ കരയിലേക്ക് അടിച്ചെത്തുന്നു. ഈ ജീവിയുടെ ശരീരം വിഷം നിറഞ്ഞ നെമറ്റോസിസ്റ്റുകൾ കൊണ്ട് മൂടിയിരിക്കുന്നു.