Ramadan 2025: ഇനി വ്രതശുദ്ധിയുടെ പുണ്യ നാളുകൾ; ​ഗൾഫ് രാജ്യങ്ങളിൽ ഇന്ന് റംസാൻ വ്രതാരംഭം, കേരളത്തിൽ നാളെ

Ramadan Fasting Begins Today in Gulf Countries: വെള്ളിയാഴ്ച വൈകുന്നേരമാണ് ​ഗൾഫ് രാജ്യങ്ങളിൽ മാസപ്പിറവി ദൃശ്യമായത്. യുഎഇ ഉൾ‌‌പ്പെടെയുള്ള എല്ല ​ഗൾഫ് രാജ്യങ്ങളിലും ഇത്തവണ ഒരുമിച്ചാണ് റംസാൻ ആരംഭിക്കുന്നത്.

Ramadan 2025: ഇനി വ്രതശുദ്ധിയുടെ പുണ്യ നാളുകൾ; ​ഗൾഫ് രാജ്യങ്ങളിൽ ഇന്ന് റംസാൻ വ്രതാരംഭം, കേരളത്തിൽ നാളെ

Ramadan 2025

Published: 

01 Mar 2025 08:18 AM

ഗൾഫ് രാജ്യങ്ങളിൽ ഇന്ന് മുതൽ റംസാൻ വ്രതാരംഭം. സൗദി അറേബ്യയിലും ഒമാനിലും മാസപ്പിറവി ദൃശ്യമായതിനാൽ ​ഗൾഫ് രാജ്യങ്ങളിൽ ഇന്ന് മുതലാണ് റംസാൻ വ്രതാനുഷ്ഠാനം ആരംഭിക്കുക. വെള്ളിയാഴ്ച വൈകുന്നേരമാണ് ​ഗൾഫ് രാജ്യങ്ങളിൽ മാസപ്പിറവി ദൃശ്യമായത്. യുഎഇ ഉൾ‌‌പ്പെടെയുള്ള എല്ല ​ഗൾഫ് രാജ്യങ്ങളിലും ഇത്തവണ ഒരുമിച്ചാണ് റംസാൻ ആരംഭിക്കുന്നത്.

പശ്ചിമേഷ്യ, ആഫ്രിക്കയുടെ ഭൂരിഭാഗം, തെക്കന്‍ യൂറോപ്പ് എന്നിവിടങ്ങളിലും മാസപ്പിറവ് ദൃശ്യമായി. അതേസമയം കേരളത്തിൽ നാളെ ആയിരിക്കും റംസാൻ വ്രതം ആരംഭിക്കുക. മാസപ്പിറവി കണ്ടില്ലെന്നും അതിനാൽ ഞായറാഴ്ചയായിരിക്കും റംസാൻ ഒന്ന് എന്നും അറിയിച്ചിരുന്നു. ഇത് സ്ഥിരീകരിച്ചതായി കേരള ഹിലാൽ കമ്മിറ്റി ചെയർമാൻ പി പി ഉണ്ണീൻകുട്ടി മൗലവിയും അറിയിച്ചു.

Also Read:റമദാനിലെ വെള്ളിയാഴ്ചകളിൽ സ്വകാര്യ സ്കൂൾ വിദ്യാർത്ഥികൾക്ക് വീട്ടിലിരുന്ന് പഠിക്കാം; നിർദ്ദേശവുമായി അധികൃതർ

അതേസമയം യുഎഇ, അജ്മാൻ തുടങ്ങിയ രാജ്യങ്ങളിലെ സ്വകാര്യ സ്കൂൾ വിദ്യാർത്ഥികൾക്ക് വെള്ളിയാഴ്ചകളിൽ വീട്ടിലിരുന്ന് പഠിക്കാമെന്ന നിർദ്ദേശം പുറപ്പെടുവിച്ചു. പുണ്യമാസത്തിൽ വീട്ടുക്കാർ തമ്മിലുള്ള ബന്ധം വർധിപ്പിക്കുന്നതിന്റെ ഭാ​ഗമായാണ് പുതിയ നിർദ്ദേശം.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും