Cambodia–Thailand Conflicts: ശിവക്ഷേത്രത്തിന്റെ പേരില്‍ തര്‍ക്കം? തായ്‌ലാന്‍ഡ്-കംബോഡിയ സംഘര്‍ഷങ്ങളുടെ കാരണം
Reason Behind Cambodia–Thailand Conflicts: തായ്‌ലാന്‍ഡ്-കംബോഡിയ അതിര്‍ത്തിയിലുള്ള ഡാങ്രെക് പര്‍വതനിരയുടെ മുകളില്‍ സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രമാണ് പ്രിയ വിഹാര്‍. എന്നാല്‍ ഈ പര്‍വതനിരകളുടെ മേല്‍ ഇരുരാജ്യങ്ങളും അവകാശം ഉന്നയിക്കുന്നുണ്ട്.

തായ്‌ലാന്‍ഡ്-കംബോഡിയ സംഘര്‍ഷം
തായ്‌ലാന്‍ഡും കംബോഡിയയും തമ്മിലുള്ള സംഘര്‍ഷമാണ് ഇപ്പോള്‍ ലോകം ചര്‍ച്ച ചെയ്യുന്നത്. 800 കിലോമീറ്റര്‍ നീളമുള്ള അതിര്‍ത്തിയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ളത്. എന്നാല്‍ കഴിഞ്ഞ കുറേ നാളുകളായി ഇവിടം സംഘര്‍ഷഭരിതമാണ്. എന്നാല്‍ അക്രമം വീണ്ടും ശക്തിയാര്‍ജ്ജിച്ചിരിക്കുകയാണ്. ഇത് ഇരുപക്ഷത്തും നിരവധി പേരുടെ ജീവന്‍ കവരുന്നതിന് വരെ വഴിവെച്ചു.
തര്‍ക്കത്തിന് കാരണം
തായ്‌ലാന്‍ഡ്-കംബോഡിയ അതിര്‍ത്തിയിലുള്ള ഡാങ്രെക് പര്‍വതനിരയുടെ മുകളില്‍ സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രമാണ് പ്രിയ വിഹാര്‍. എന്നാല്‍ ഈ പര്‍വതനിരകളുടെ മേല്‍ ഇരുരാജ്യങ്ങളും അവകാശം ഉന്നയിക്കുന്നുണ്ട്.
1907ല്‍ കംബോഡിയയില്‍ ഫ്രഞ്ചുകാര്‍ ഭരിക്കുന്ന സമയത്ത് വരച്ച മാപ്പില്‍ പര്‍വതനിരകള്‍ കംബോഡിയയുടേതായി അവകാശപ്പെടുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കംബോഡിയ ശിവക്ഷേത്രം തങ്ങളുടേതാണെന്ന് പറയുന്നത്. എന്നാല്‍ ഈ ഭൂപടം ഒരിക്കലും ഔദ്യോഗികമല്ലെന്ന് തായ്‌ലാന്‍ഡ് വ്യക്തമാക്കുന്നു.
പിന്നീട് 1962ല്‍ ഈ വിഷയം കംബോഡിയ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ അവതരിപ്പിച്ചു. കംബോഡിയക്ക് അനുകൂലമായിട്ടായിരുന്നു കോടി വിധി. ക്ഷേത്രം കംബോഡിയയുടേതാണെന്ന് കോടതി പറഞ്ഞപ്പോള്‍ ക്ഷേത്രത്തിന് ചുറ്റുമുള്ള ഏകദേശം 4.6 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം അനിശ്ചിതത്വത്തിലാണെന്ന് തായ്‌ലാന്‍ഡ് വാദിച്ചു.
2008ല്‍ യുനെസ്‌കോ ലോക പൈതൃക പട്ടികയില്‍ പ്രിയ വിഹാറിനെ ഉള്‍പ്പെടുത്തി. എന്നാലിത് തായ്‌ലാന്‍ഡിനെ പ്രകോപിപ്പിച്ചു. ഇത് സംഘര്‍ഷത്തിന് കാരണമാകുകയും ചെയ്തു. 2011ല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നം രൂക്ഷമായി. അന്ന് 15 പേരോളം കൊല്ലപ്പെട്ടിരുന്നു.
വിഷയം വീണ്ടും നീതിന്യായ കോടതിയുടെ പരിഗണനയിലെത്തി. അപ്പോള്‍ ക്ഷേത്രം മാത്രമല്ല അതിന് ചുറ്റുമുള്ള ഭൂമിയും കംബോഡിയയുടേതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
Also Read: NASA Layoff: ട്രംപിന്റെ ചെലവ് ചുരുക്കൽ പദ്ധതി നാസയിലേക്കും; കൂട്ടപിരിച്ചുവിടലിന് ഒരുങ്ങുന്നു
വ്യക്തതയില്ലാത്ത അതിര്‍ത്തിയാണ് ഇന്നും പ്രശ്‌നം തുടരുന്നതിന് കാരണം. ഇരുരാജ്യങ്ങളും തമ്മില്‍ ഇതിനോടകം നിരവധി കരാറുകളില്‍ ഒപ്പുവെച്ചിട്ടുണ്ടെങ്കിലും അതിര്‍ത്തിയുടെ കാര്യത്തിലും ക്ഷേത്രത്തിന്റെ കാര്യത്തിലും ഇതുവരെ തീരുമാനത്തിലെത്തിയിട്ടില്ല.