Putin and Xi : 150 വയസ്സു വരെ ജീവിക്കാനാകുമോ? പുടിനും ഷീയും സംസാരിച്ച രസകരമായ വിഷയം ഇതാ

ചൈനയിൽ വെച്ച് നടന്ന ഈ ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ആഗോള നേതാക്കളും പങ്കെടുത്തു.

Putin and Xi : 150 വയസ്സു വരെ ജീവിക്കാനാകുമോ? പുടിനും ഷീയും സംസാരിച്ച രസകരമായ വിഷയം ഇതാ

Putin And Xi

Published: 

04 Sep 2025 | 05:48 PM

മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും ബീജിംഗിൽ വെച്ച് നടന്ന ഒരു സൈനിക പരേഡിനിടെ മനുഷ്യന്റെ ആയുസ്സും അവയവമാറ്റത്തെക്കുറിച്ചും സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ തത്സമയ സംപ്രേക്ഷണത്തിൽ പതിഞ്ഞു.
ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നിനൊപ്പം നടന്ന ഇരുവരും, രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതിന്റെ 80-ാം വാർഷികം ആഘോഷിക്കുന്ന ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു.
പുടിൻ “ബയോടെക്നോളജി വികസിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യന്റെ അവയവങ്ങൾ തുടർച്ചയായി മാറ്റിവെക്കാനാകും. കൂടുതൽ കാലം ജീവിക്കുമ്പോൾ കൂടുതൽ ചെറുപ്പമാവുകയും അനശ്വരത പോലും നേടാൻ കഴിയുകയും ചെയ്യും” എന്ന് പറയുന്നു. ഇതിന് മറുപടിയായി ഷി, “ഈ നൂറ്റാണ്ടിൽ മനുഷ്യർക്ക് 150 വയസ്സുവരെ ജീവിക്കാൻ സാധിക്കുമെന്ന് ചിലർ പ്രവചിക്കുന്നുണ്ട്” എന്ന് മറുപടി പറഞ്ഞു.

ഇങ്ങനെ സംഭാഷണം നടന്നതായി പിന്നീട് പുടിൻ സ്ഥിരീകരിച്ചിട്ടുണ്ട്. “ആധുനിക ചികിത്സാ രീതികളും ശസ്ത്രക്രിയകളും മനുഷ്യർക്ക് ഇന്ന് ജീവിക്കുന്നതിൽ നിന്ന് വ്യത്യസ്തമായ ഒരു ജീവിതം തുടരാൻ കഴിയുമെന്ന പ്രതീക്ഷ നൽകുന്നു” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

റഷ്യയും ചൈനയും തമ്മിലുള്ള ഊർജ്ജം, നിർമ്മിതബുദ്ധി, അടിസ്ഥാന സൗകര്യ വികസനം എന്നിവയുമായി ബന്ധപ്പെട്ട ഇരുപതിലധികം കരാറുകളിൽ ഇരുനേതാക്കളും ഒപ്പുവെച്ചു. ചൈനയിൽ വെച്ച് നടന്ന ഈ ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ആഗോള നേതാക്കളും പങ്കെടുത്തു.

ദിവസങ്ങളോളം ചെറുനാരങ്ങ കേടുകൂടാതിരിക്കാൻ ഇങ്ങനെ ചെയ്യൂ
കോഴി ഇറച്ചിയുടെ കഴിക്കാന്‍ പാടില്ലാത്ത ഭാഗങ്ങള്‍ ഏതെല്ലാം?
ഫ്രിഡ്ജ് ഉപയോഗിക്കുന്നതിനും ഉണ്ട് ഒരു തിയറി
ഗണപതിക്ക് തേങ്ങ ഉടയ്ക്കുന്നത് എന്തുകൊണ്ട്?
കൊല്ലത്ത് പോലീസ് ജീപ്പ് ഇടിച്ച് തകർത്ത് കാപ്പ കേസ് പ്രതി
ഊട്ടിക്ക് സമീപമുള്ള ജനവാസ മേഖലയിൽ പുലി എത്തിയപ്പോൾ
ആരാധകനെ സ്റ്റേജിൽ വിളിച്ചുകയറ്റി പാടാൻ അവസരം നൽകി ഹനുമാൻകൈൻഡ്
ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷണം എസ്ഐടി മന്ദഗതിയിലാക്കുന്നു