Russia Ukraine Clash: റഷ്യന്‍ ആണവനിലയത്തിന് നേരെ യുക്രൈനിന്റെ ഡ്രോണാക്രമണം

Novovoronezh Nuclear Power Plant: നാശനഷ്ടങ്ങളോ പരിക്കുകളോ ഉണ്ടായിട്ടില്ല. എന്നാല്‍ കൂളിങ് ടവറില്‍ ആക്രമണത്തിന്റെ അടയാളമുണ്ട്. ആണവ നിലയത്തിന്റെ സുരക്ഷിതമായ പ്രവർത്തനം ഉറപ്പാക്കിയിട്ടുണ്ട്. റേഡിയേഷന്‍ ലെവല്‍ നോര്‍മലാണെന്ന് കമ്പനി

Russia Ukraine Clash: റഷ്യന്‍ ആണവനിലയത്തിന് നേരെ യുക്രൈനിന്റെ ഡ്രോണാക്രമണം

നോവോവൊറോനെഷ് ആണവ നിലയം

Updated On: 

07 Oct 2025 | 09:41 PM

ണവനിലയത്തിന് നേരെ യുക്രൈന്‍ ഡ്രോണാക്രമണം നടത്തിയെന്ന് റഷ്യയുടെ ആരോപണം. റഷ്യയുടെ നോവോവൊറോനെഷ് മേഖലയിലെ ആണവ നിലയത്തിൽ യുക്രൈന്‍ ഡ്രോൺ ആക്രമണം നടത്താൻ ശ്രമിച്ചെന്ന്‌ റഷ്യയുടെ സ്റ്റേറ്റ് ആണവോർജ്ജ കമ്പനി ആരോപിച്ചു. എന്നാല്‍ സാങ്കേതിക മാര്‍ഗത്തിലൂടെ ഡ്രോണാക്രമണത്തെ നേരിട്ടെന്നും, നോവോവൊറോനെഷ് പ്ലാന്റിലെ ഒരു കൂളിംഗ് ടവറിൽ ഇടിച്ച ശേഷം പൊട്ടിത്തെറിച്ചെന്നും റഷ്യയിലെ ആണവ നിലയങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്ന റോസെനെർഗോട്ടോം അറിയിച്ചു.

നാശനഷ്ടങ്ങളോ പരിക്കുകളോ ഉണ്ടായിട്ടില്ല. എന്നാല്‍ കൂളിങ് ടവറില്‍ ആക്രമണത്തിന്റെ അടയാളമുണ്ട്. ആണവ നിലയത്തിന്റെ സുരക്ഷിതമായ പ്രവർത്തനം ഉറപ്പാക്കിയിട്ടുണ്ട്. റേഡിയേഷന്‍ ലെവല്‍ നോര്‍മലാണെന്ന് കമ്പനി അറിയിച്ചു.

Also Read: Russia Ukraine Clash: യുക്രൈനിലെ റെയില്‍വേ സ്‌റ്റേഷന് നേരെ റഷ്യയുടെ ഡ്രോണ്‍ ആക്രമണം, നിരവധി പേര്‍ക്ക് പരിക്ക്‌

എന്നാല്‍ റഷ്യയുടെ ആരോപണത്തോട് യുക്രൈന്‍ പ്രതികരിച്ചിട്ടില്ല. പടിഞ്ഞാറൻ റഷ്യയിലെ കുർസ്ക്, സ്മോലെൻസ്ക് മേഖലകളിലെ ആണവ നിലയങ്ങൾ യുക്രൈന്‍ ആക്രമിച്ചതായി റഷ്യ നേരത്തെ ആരോപിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ പ്രദേശത്തെ ആണവ നിലയങ്ങളിൽ റഷ്യ മനഃപൂർവ്വം അപകടസാധ്യതകൾ സൃഷ്ടിക്കുന്നുവെന്നാണ് യുക്രൈനിന്റെ ആരോപണം.

തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ