ട്രംപിന്റെ പേരക്കുട്ടിയെ വിവാഹം കഴിക്കണം; വസതിയുടെ മതിൽ ചാടിയ 23കാരൻ അറസ്റ്റിൽ

Man Jumps Mar a Lago Wall to Marry Donald Trump Granddaughter: ആന്റണി തോമസ് റെയ്‌സ് എന്ന 23കാരനെ അർധരാത്രിയിലാണ് യുഎസ് സീക്രട്ട് സർവീസ് ഏജന്റുമാർ പിടികൂടിയത്. കഴിഞ്ഞ വർഷം ഡിസംബറിലും ഇതിന് സമാനമായ ഒരു സംഭവം നടന്നിരുന്നു.

ട്രംപിന്റെ പേരക്കുട്ടിയെ വിവാഹം കഴിക്കണം; വസതിയുടെ മതിൽ ചാടിയ 23കാരൻ അറസ്റ്റിൽ

ഡൊണാൾഡ് ട്രംപിനൊപ്പം കായ് മഡിസൺ ട്രംപ്

Published: 

04 Jun 2025 14:36 PM

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പേരക്കുട്ടി കായ് മഡിസൺ ട്രംപിനെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് വസതിയുടെ മതിൽ ചാടിക്കടന്ന 23കാരൻ അറസ്റ്റിൽ. പാം ബീച്ചിലെ ട്രംപിന്റെ സ്ഥിരവസതിയായ മാർ എ ലാഗോയുടെ മതിലാണ് യുവാവ് ചാടികടന്നത്. പിടിക്കപ്പെട്ടതിന് പിന്നാലെയാണ് കായ് മഡിസൺ ട്രംപിനെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നതായി യുവാവ് സീക്രട്ട് സർവീസ് ഏജന്റുമാരോട് പറഞ്ഞത്.

ആന്റണി തോമസ് റെയ്‌സ് എന്ന 23കാരനെ അർധരാത്രിയിലാണ് യുഎസ് സീക്രട്ട് സർവീസ് ഏജന്റുമാർ പിടികൂടിയത്. കഴിഞ്ഞ വർഷം ഡിസംബറിലും ഇതിന് സമാനമായ ഒരു സംഭവം നടന്നിരുന്നു. അന്നും ഇതുപോലെ മാർ എ ലാഗോയിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ചതിനെ തുടർന്ന് ആന്റണി തോമസ് റെയ്‌സിനെ പിടികൂടിയിരുന്നുവെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. മാർ എ ലാഗോയിൽ എത്തി ട്രംപിനെ കണ്ട് അദ്ദേഹവുമായി സംസാരിക്കാനും അദ്ദേഹത്തിന്റെ ചെറുമകളെ വിവാഹാലോചന നടത്താനുമായിരുന്നു ഇയാളുടെ ശ്രമം എന്ന് പോലീസ് പറയുന്നു.

ALSO READ: ‘സംസം വെള്ളം വിൽക്കരുത്’; പ്രാദേശിക കടയുടമകൾക്ക് നിർദ്ദേശം നൽകി ഷാർജ അധികൃതർ

ഡൊണാൾഡ് ട്രംപ് ജൂനിയറിന്റെയും വനേസ ട്രംപിന്റെയും മകളാണ് കായ് മഡിസൺ ട്രംപ്. സംഭവം നടക്കുന്ന സമയത്ത് ട്രംപ് വസതിയിൽ ഉണ്ടായിരുന്നില്ല. യുഎസ് തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയിലായിരുന്നു അദ്ദേഹം. അതേസമയം, പോലീസ് ആന്റണി തോമസ് റൈസിനെ കോടതിയിൽ ഹാജരാക്കി. യുവാവ് താൻ കുറ്റകാരൻ അല്ലെന്ന് കോടതിയിൽ പറഞ്ഞു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്