UAE Supermoon: യുഎഇയുടെ ആകാശം നിറയെ സൂപ്പര്‍മൂണുകളും ഉല്‍ക്കാവര്‍ഷങ്ങളും; എപ്പോള്‍ എവിടെ കാണാം?
Meteor Shower UAE: ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ എന്നീ മാസങ്ങളില്‍ മൂന്ന് സൂപ്പര്‍മൂണുകളും ഉല്‍ക്കാവര്‍ഷങ്ങളും യുഎഇയെ കാത്തിരിക്കുന്നു. ഓറിയോണിഡുകള്‍, ലിയോണിഡുകള്‍, ജെമിനിഡുകള്‍ എന്നിങ്ങനെ അറിയപ്പെടുന്ന വിസ്മയങ്ങളാണ് സൂപ്പര്‍മൂണുകള്‍ക്ക് പുറമെ യുഎഇയെ കാത്തിരിക്കുന്നത്.

പ്രതീകാത്മക ചിത്രം
2025ന്റെ അവസാന മൂന്ന് മാസങ്ങള്‍ യുഎഇയുടെ ആകാശത്ത് വര്‍ണക്കാഴ്ചകളുടേതാണ്. ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ എന്നീ മാസങ്ങളില്‍ മൂന്ന് സൂപ്പര്‍മൂണുകളും ഉല്‍ക്കാവര്‍ഷങ്ങളും യുഎഇയെ കാത്തിരിക്കുന്നു. ഓറിയോണിഡുകള്‍, ലിയോണിഡുകള്‍, ജെമിനിഡുകള്‍ എന്നിങ്ങനെ അറിയപ്പെടുന്ന വിസ്മയങ്ങളാണ് സൂപ്പര്‍മൂണുകള്‍ക്ക് പുറമെ യുഎഇയെ കാത്തിരിക്കുന്നത്.
എന്ന് കാണാം?
- ഹണ്ടേഴ്‌സ് സൂപ്പര്‍മൂണ്‍- ഒക്ടോബര്‍ 7ന് രാത്രി
- ഓറിയോണിഡുകള്‍- ഉല്‍ക്കാവര്‍ഷം- ഒക്ടോബര്‍ 21-22 തീയതികളില്‍ അര്‍ധരാത്രിക്ക് ശേഷം കാണാന്‍ കഴിയും.
- ബീവര്‍ സൂപ്പര്‍മൂണ്‍- നവംബര്‍ 5ന് ഈ സൂപ്പര്‍മൂണ്‍ കാണാനാകും.
- ലിയോണിഡ്‌സ് ഉല്‍ക്കാവര്‍ഷം- നവംബര്‍ 17-18 തീയതികളില്‍ കാണാനാകുന്നതാണ്.
- കോള്‍ഡ് സൂപ്പര്‍മൂണ്‍- ഡിസംബര്‍ നാലിനുള്ളതാണ് തുടര്‍ച്ചയായ സൂപ്പര്‍മൂണുകളില്‍ അവസാനത്തേത്.
- ജെമിനിഡ്‌സ് ഉല്‍ക്കാവര്‍ഷം- ഡിസംബര്‍ 13-14 തീയതികളില്‍.
Also Read: AI Generated Images: ആ കളി വേണ്ട; എഐ ഉപയോഗിച്ചുള്ള ചിത്രങ്ങള്‍ യുഎഇ നിരോധിച്ചു
ഇതും വായിക്കൂ
UAE Entry Permit Rule: യുഎഇ എന്‍ട്രി പെര്‍മിറ്റ് നിയമത്തില്‍ മാറ്റം; പാസ്പോര്‍ട്ട് കവര്‍ പേജിന്റെ കോപ്പി ഹാജരാക്കണം
UAE Schools: യുഎഇയിലെ സ്കൂളുകള്‍ക്ക് ഒരു മാസം വിന്റര്‍ അവധി; എന്ന് മുതല്‍ ആരംഭിക്കും?
UAE Car Modification Rules: കാര്‍ മോഡിഫിക്കേഷന് വരുത്തിയാല്‍ പിഴ കനത്തിലുണ്ട്; യുഎഇ നിയമങ്ങള്‍ അറിയാം
UAE Visa: ഒമ്പത് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കുള്ള വിസ യുഎഇ നിര്‍ത്തിവെച്ചു; ഇന്ത്യയും ഉള്‍പ്പെടുന്നോ?
എവിടെ കാണാം ?
യുഎഇയുടെ തിരക്കുകളില്‍ നിന്നെല്ലാം മാറി, മറ്റൊരു സ്ഥലം ഈ ആകാശ വിസ്മയങ്ങള്‍ കാണാനായി തിരഞ്ഞെടുക്കാം. അല്‍ ഖുദ്ര മരുഭൂമി, ലിവ മണല്‍ക്കൂനകള്‍, ഹജര്‍ താഴ്‌വരകള്‍, ജബല്‍ ജൈസ് എന്നിങ്ങനെയുള്ള സ്ഥലങ്ങള്‍ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം.