Minimum Balance: 5000 ദിർഹം മിനിമം ബാലൻസ് വേണ്ട; ആശങ്കയറിച്ചതോടെ നിബന്ധന നീക്കി സെൻട്രൽ ബാങ്ക്
UAE Suspended Minimum Bank Balance Requirement: മിനിമം ബാലൻസ് 5000 ദിർഹമെന്ന നിബന്ധന നീക്കി യുഎഇ സെൻട്രൽ ബാങ്ക്. നിർദ്ദേശത്തിൻ്റെ അനന്തരഫലങ്ങൾ പരിശോധിച്ചതിന് ശേഷം തീരുമാനമെടുക്കുമെന്ന് ബാങ്ക് അറിയിച്ചു.

പ്രതീകാത്മക ചിത്രം
5000 ദിർഹം മിനിമം ബാങ്ക് ബാലൻസെന്ന നിബന്ധന നീക്കി യുഎഇ സെൻട്രൽ ബാങ്ക് ഓഫ്. കുറച്ചുദിവസങ്ങൾക്ക് മുൻപാണ് മിനിമം ബാലൻസ് 3000 ദിർഹമിൽ നിന്ന് 5000 ദിർഹമാക്കി ഉയർത്താൻ സെൻട്രൽ ബാങ്ക് തീരുമാനിച്ചത്. തീരുമാനത്തിനെതിരെ വ്യപകമായ ആശങ്ക ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് നിബന്ധന നീക്കിയത്.
രാജ്യത്തെ എല്ലാ ധനകാര്യ സ്ഥാപനങ്ങൾക്കും പുതിയ നിർദ്ദേശം അറിയിച്ചിട്ടുണ്ടെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. നിലവിൽ 5000 രൂപ മിനിമം ബാലൻസെന്ന തീരുമാനം മാറ്റിവെക്കുകയാണെന്നാണ് നിർദ്ദേശം.
Also Read: UAE: അക്കൗണ്ടിൽ മിനിമം ബാലൻസ് സൂക്ഷിച്ചില്ലെങ്കിൽ പണി യുഎഇയിലും കിട്ടും; തുക ഉയർത്തി ബാങ്കുകൾ
കഴിഞ്ഞ ആഴ്ചയാണ് രാജ്യത്തെ വിവിധ ബാങ്കുകൾ മിനിമം ബാലൻസ് തുക 3000 ദിർഹമിൽ നിന്ന് 5000 ദിർഹം ആക്കുന്നതായി അറിയിച്ചത്. എന്നാൽ, ഇനി ഒരറിയിപ്പുണ്ടാവുന്നത് വരെ ഇങ്ങനെ ഒരു തീരുമാനം എടുക്കില്ലെന്ന് ഇപ്പോൾ സെൻട്രൽ ബാങ്ക് അറിയിച്ചിരിക്കുകയാണ്. ഈ ഒരു തീരുമാനമെടുക്കുന്നതിലൂടെയുണ്ടാവുന്ന അനന്തരഫലങ്ങൾ പഠിച്ചതിന് ശേഷമേ മിനിമം ബാലൻസ് തുക ഉയർത്തുന്ന കാര്യം ആലോചിക്കൂ എന്നും സെൻട്രൽ ബാങ്ക് പറഞ്ഞു.
ബ്ലൂ കോളർ ജോലി ചെയ്യുന്ന പ്രവാസികൾക്കുൾപ്പെടെ സെൻട്രൽ ബാങ്കിൻ്റെ പുതിയ നിർദ്ദേശം ആശ്വാസമാവും. 5000 ദിർഹം മിനിമം ബാലൻസെന്ന നിബന്ധനയിൽ ഇവർ ഉൾപ്പെടെ ആശങ്ക അറിയിച്ചിരുന്നു. മിനിമം വേതനത്തിന് ജോലിയെടുക്കുന്ന പ്രവാസികൾക്ക് പുതിയ നിർദ്ദേശം ഏറെ സഹായകമാവുമെന്ന വിലയിരുത്തലാണ് നിലവിൽ ഉള്ളത്.