UAE Gold Price: നമുക്ക് മാത്രമല്ല, അപ്പുറത്തെ രാജ്യത്തും സ്വർണവില ഉയരങ്ങളിലേക്ക് തന്നെ; യുഎഇയിൽ സർവകാല റെക്കോർഡ്

UAE Gold Price March 17th: യുഎഇയിൽ സ്വർണവില സർവകാല റെക്കോർഡിലേക്ക്. ഒരു ഔൺസ് സ്വർണത്തിന് നിലവിൽ 3000 ഡോളറാണ് വില. യുഎഇയുടെ ചരിത്രത്തിലെ തന്നെ റെക്കോർഡ് വിലയാണിത്.

UAE Gold Price: നമുക്ക് മാത്രമല്ല, അപ്പുറത്തെ രാജ്യത്തും സ്വർണവില ഉയരങ്ങളിലേക്ക് തന്നെ; യുഎഇയിൽ സർവകാല റെക്കോർഡ്

സ്വർണവില

Published: 

17 Mar 2025 | 03:10 PM

യുഎഇയിൽ സ്വർണവില കുതിച്ചുയരുന്നു. വെള്ളിയാഴ്ച ഒരു ഔൺസ് (28.3 ഗ്രാം) സ്വർണത്തിന് നിലവിൽ 3000 ഡോളറാണ് നൽകേണ്ടത്. ഇന്ത്യൻ കറൻസിയിൽ ഇത് ഏകദേശം 2,60,823 രൂപ വരും. യുഎഇയുടെ ചരിത്രത്തിലെ തന്നെ റെക്കോർഡ് വിലയാണിത്. യുഎസ് താരിഫ് നയം സ്വർണവില വർധനയിൽ സാരമായ പങ്കുവഹിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ലോകമെമ്പാടുമുള്ള ഭൗമരാഷ്ട്രീയ സംഭവവികാസങ്ങളും സ്വർണവിലയെ സ്വാധീനിച്ചിട്ടുണ്ട്.

വാരാന്ത്യത്തിൽ സ്വർണം ഔൺസിന് 2986.65 ഡോളറിലായിരുന്നു ക്ലോസ് ചെയ്തത്. വിലയിൽ ഉണ്ടായത് 0.23 ശതമാനം വര്‍ധന. ഇന്ത്യന്‍ വിപണിയുമായി താരതമ്യം ചെയ്യുകയാണെങ്കിൽ പോലും യുഎഇയിലെ വിലയിൽ കാര്യമായ വ്യത്യാസങ്ങളില്ല. വെള്ളിയാഴ്ചയാണ് ദുബായിൽ സ്വർണം എക്കാലത്തെയും ഉയർന്ന വിലയിലെത്തിയത്.

Also Read: Kerala Gold Rate: അത്രയ്ക്ക് ആശ്വാസം വേണ്ട; സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്‌

ദുബായിൽ 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 360.75 ദിര്‍ഹമാണ്. ഇന്ത്യൻ കറൻസിയിൽ 8,539 രൂപ. 22 കാരറ്റ് സ്വര്‍ണത്തിന് 335.75 ദിര്‍ഹമാണ് ഗ്രാമിന് നൽകേണ്ടത്. ഇന്ത്യൻ കറൻസിയിൽ ഇത് 7,947.39 രൂപയാണ്. 21 കാരറ്റ് സ്വര്‍ണത്തിൻ്റെ വില ഗ്രാമിന് 322.0 ദിര്‍ഹവും (7,621.9 രൂപ)
18 കാരറ്റ് സ്വര്‍ണത്തിൻ്റെ വില ഗ്രാമിന് 276.0 ദിര്‍ഹവുമാണ് (6,533 രൂപ).

ദുബായിൽ ഇന്ന് (മാർച്ച് 17) സ്വർണവിലയിൽ നേരിയ ഇടിവുണ്ടായിട്ടുണ്ട്. ഇന്ന് ദുബായിൽ 24 കാരറ്റ് സ്വര്‍ണത്തിൻ്റെ വില ഗ്രാമിന് 359.50 ദിര്‍ഹമാണ്. ഇന്ത്യൻ കറൻസിയിൽ ഏകദേശം 8,510 രൂപ). 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 334.50 ദിര്‍ഹം അഥവാ ഇന്ത്യൻ കറൻസിയിൽ 7,917.80 രൂപ നൽകണം. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് നൽകേണ്ടത് 273.70 ദിര്‍ഹമാണ്. അതായത് 6,478.63 ഇന്ത്യന്‍ രൂപ.

കേരളത്തിലെ സ്വർണവില
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ കാര്യമായ മാറ്റങ്ങളില്ല. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 65,680 രൂപയാണ്. കഴിഞ്ഞ ദിവസത്തെ വിലയായ 65,760 രൂപയിൽ നിന്ന് 80 രൂപ കുറവ്. ഇതോടെ സംസ്ഥാനത്ത് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8,210 രൂപയിലെത്തി. കഴിഞ്ഞ ദിവസം ഇത് 8220 രൂപയായിരുന്നു.

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്