UAE Weather: യുഎഇയിലെ വിവിധയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; പൊടി നിറഞ്ഞ ദിവസമാവുമെന്ന് കാലാവസ്ഥാവകുപ്പ്

Rain Prediction In UAE: രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് യുഎഇ കാലാവസ്ഥാ വകുപ്പ്. ചൊവ്വാഴ്ച മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

UAE Weather: യുഎഇയിലെ വിവിധയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; പൊടി നിറഞ്ഞ ദിവസമാവുമെന്ന് കാലാവസ്ഥാവകുപ്പ്

പ്രതീകാത്മക ചിത്രം

Published: 

11 Mar 2025 15:07 PM

യുഎഇയിലെ വിവിധയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ചൊവ്വാഴ്ച മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ദുബായ്, ഷാർജ, ഉമ്മ് അൽ ഖ്വയ്ൻ, റാസ് അൽ ഖൈമ, ഫുജൈറ എന്നീ സ്ഥലങ്ങളിൽ കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

അൽ അവീർ, അൽ ഖോസ്, പാം ജുമൈറ, ദെയ്റ എന്നിവിടങ്ങളിൽ പുലർച്ചെ നേരിയ മഴയുണ്ടായിരുന്നു. ദുബായിലെ വിവിധ ഇടങ്ങളിൽ ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുള്ളതായാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. കടലോരപ്രദേശത്ത് ഇതിനുള്ള സാധ്യത വളരെ അധികമാണ്. ജബൽ അലിയ്ക്ക് സമീപം ഇടിമിന്നലുണ്ടായതിൻ്റെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

രാജ്യത്തിൻ്റെ വിവിധയിടങ്ങളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അറേബ്യൻ ഉൾക്കടലിലെ തിരമാലകൾ ആറടി ഉയരത്തിൽ വരെ എത്താനുള്ള സാധ്യതയുമുണ്ട് എന്നും കാലാവസ്ഥാ വകുപ്പ് പറഞ്ഞു. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്. പൊതുവേ ഇന്ന് മേഘാവൃതമായ, പൊടിനിറഞ്ഞ കാലാവസ്ഥയാവും. രാജ്യത്തിൻ്റെ ചിലയിടങ്ങളിൽ താപനില 16 ഡിഗ്രി വരെ താഴ്ന്നേക്കാം. 29 ഡിഗ്രി വരെ താപനില ഉയരാനും സാധ്യതയുണ്ട്. പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം.

Also Read: UAE Adventure Park: സിപ്‌ലൈൻ, ഹൈക്കിങ്, ബൈക്കിങ്; ഖോർ ഫക്കാനിൽ പുതിയ അഡ്വഞ്ചർ പാർക്ക് തുറക്കുന്നു

ഓസ്ട്രേലിയയിലെ ആൽഫ്രഡ് ചുഴലിക്കാറ്റ്
ഓസ്ട്രേലിയയിൽ ആൽഫ്രഡ് ചുഴലിക്കാറ്റ് നാശം വിതയ്ക്കുകയാണ്. തീവ്രത കുറഞ്ഞെങ്കിലും ഓസ്ട്രേലിയയെ ആൽഫ്രഡ് സാരമായി ബാധിച്ചിട്ടുണ്ട്. ഓസ്ട്രേലിയയുടെ കിഴക്കൻ തീരത്ത് ഒരാൾ മരിച്ചു എന്നാണ് റിപ്പോർട്ടുകൾ. ചുഴലിക്കാറ്റിൽ നിരവധി പേർക്ക് പരിക്കേറ്റു. കനത്ത മഴയിലും ശക്തമായ കാറ്റിനും ക്വീൻസ്‌ലാൻഡ്, ന്യൂ സൗത്ത് വെയിൽസ് തുടങ്ങി വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങിയിരുന്നു. ന്യൂ സൗത്ത് വെയിൽസിലെ 11 പ്രദേശങ്ങളിലടക്കം വിവിധയിടങ്ങളിൽ വെള്ളപ്പൊക്ക സാധ്യത നിലനിൽക്കുകയാണ്.

കാറ്റഗറി രണ്ടിലായിരുന്ന ചുഴലിക്കാറ്റ്‌ മോറെട്ടൺ ദ്വീപിൽ കരകയറിയതോടെയാണ് കാറ്റഗറി 1 ആയി മാറിയത്. ഞായറാഴ്ച ബ്രിസ്ബേനിനടുത്തെത്തിയപ്പോൾ ചുഴലിക്കാറ്റിൻ്റെ തീവ്രത കുറഞ്ഞു. എങ്കിലും രാജ്യത്താകെ ആൽഫ്രഡ് ചുഴലിക്കാറ്റ് നാശം വിതച്ചു. ദുരന്തബാധിതരായ മുതിർന്നവർക്ക് 1,000 ഡോളറും കുട്ടികൾക്ക് 400 ഡോളറും പ്രധാനമന്ത്രി ആന്റണി അൽബനീസ് സഹായധനം പ്രഖ്യാപിച്ചു.

Related Stories
Sydney Shooting: സിഡ്‌നി വിറച്ചു; ജൂത ആഘോഷത്തിനിടെ നടന്ന കൂട്ട വെടിവയ്പില്‍ 11 മരണം; അക്രമികളില്‍ ഒരാള്‍ പാക് വംശജന്‍ ?
Donald Trump: ട്രംപ് ഇന്ത്യയ്‌ക്കെതിരെ ചുമത്തിയ തീരുവ നീക്കണമെന്ന് ഡെമോക്രാറ്റുകള്‍; പ്രമേയം അവതരിപ്പിച്ചു
Shooting At Brown University: അമേരിക്കയിലെ ബ്രൗൺ സർവകലാശാലയിൽ വെടിവെയ്പ്പ്; രണ്ട് മരണം, നിരവധി പേർക്ക് പരിക്ക്
Syria ISIS Attack: സിറിയയിൽ ഐഎസ്ഐഎസ് ആക്രമണം; മൂന്ന് അമേരിക്കക്കാർ കൊല്ലപ്പെട്ടു, തിരിച്ചടിക്കുമെന്ന് ട്രംപ്
UAE Holiday: ജനുവരി ഒന്നിന് ജോലിക്ക് പോവേണ്ട; അവധി ഇവര്‍ക്ക് മാത്രം
Trump Superclub Plan: ‘സി5’ എലൈറ്റ് ഗ്രൂപ്പിന് ട്രംപിന്റെ കരുനീക്കം? ഇന്ത്യയെയും ഒപ്പം കൂട്ടും; പിന്നില്‍ ആ ലക്ഷ്യം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം