US China Meet: ആറ് വർഷങ്ങൾക്കിപ്പുറം; ഡൊണാൾഡ് ട്രംപും ഷി ജിൻപിങ്ങും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന്‌

Donald Trump And Xi Jinping Meet: യുഎസുമായിട്ട് വർധിച്ചുവരുന്ന വ്യാപാര തർക്കങ്ങൾക്കും ആഗോള സാമ്പത്തിക അനിശ്ചിതത്വത്തിനും ഇടയിലാണ് ഇരു രാജ്യങ്ങളുടെയും നേതാക്കന്മാർ കണ്ടുമുട്ടുന്നത്. യുഎസും ചൈനയും തമ്മിലുള്ള പല കരാറുകളും നവംബർ 10-ന് അവസാനിക്കാനിരിക്കെയാണ് ഈ കൂടിക്കാഴ്ച്ച.

US China Meet: ആറ് വർഷങ്ങൾക്കിപ്പുറം; ഡൊണാൾഡ് ട്രംപും ഷി ജിൻപിങ്ങും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന്‌

Donald Trump And Xi Jinping

Updated On: 

30 Oct 2025 | 06:48 AM

ബുസാൻ: ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന നടക്കും. ബുസാനിൽ വെച്ചാണ് ഇരുവരുടെയും കൂടിക്കാഴ്ച്ച. ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ (APEC) ഉച്ചകോടിയുടെ ഭാഗമായാണ് കൂടിക്കാഴ്ച നടക്കുന്നത്. യുഎസുമായിട്ട് വർധിച്ചുവരുന്ന വ്യാപാര തർക്കങ്ങൾക്കും ആഗോള സാമ്പത്തിക അനിശ്ചിതത്വത്തിനും ഇടയിലാണ് ഇരു രാജ്യങ്ങളുടെയും നേതാക്കന്മാർ കണ്ടുമുട്ടുന്നത്.

ഡൊണാൾഡ് ട്രംപിന്റെ ആദ്യ ഭരണകാലത്താണ് ഇരുനേതാക്കളും അവസാനമായി നേരിട്ട് കൂടിക്കാഴ്ച്ച നടത്തിയത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി വഷളായ വ്യാപാരക്കരാർ പുനഃസ്ഥാപിക്കുക എന്നതാണ് ഈ കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യം. ലോക രാജ്യങ്ങൾ ഏറെ ആശങ്കയോടെയാണ് ഈ കൂടിക്കാഴ്ച്ചയെ ഉറ്റുനോക്കുന്നത്. ദക്ഷിണ കൊറിയയിൽ വെച്ചാണ് യുഎസ്, ചൈനീസ് പ്രസിഡന്റുമാർ കൂടിക്കാഴ്ച നടത്തുന്നത്.

Also Read: ഹമാസ് സമാധാന കരാർ ലംഘിച്ചെന്ന് ഇസ്രായേൽ, അടിയന്തര ആക്രമണത്തിന് ഉത്തരവിട്ട് നെതന്യാഹു

അമൂല്യ ധാതുക്കളുടെ കയറ്റുമതിയിൽ ചൈന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നത് വൈകിപ്പിക്കാൻ ചർച്ചകൾ നടക്കുന്നുണ്ടെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് അടുത്തിടെ പറഞ്ഞിരുന്നു. അമേരിക്കൻ കർഷകരോടുള്ള ആദരവിൻ്റെ പ്രതീകമായി യുഎസ് സോയാബീൻ വാങ്ങുന്നത് ചൈന പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

ചൈനീസ് കയറ്റുമതിക്ക് 100 ശതമാനം തീരുവ ചുമത്തുമെന്നും യുഎസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് നിർമ്മിച്ച് ചൈനയിലേക്ക് അയക്കുന്ന ഉൽപന്നങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും അടുത്തിടെ ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. യുഎസും ചൈനയും തമ്മിലുള്ള പല കരാറുകളും നവംബർ 10-ന് അവസാനിക്കാനിരിക്കെയാണ് ഈ കൂടിക്കാഴ്ച്ച.

തീരുവകൾ പിൻവലിക്കുക, യുഎസ് സാങ്കേതികവിദ്യയുടെ കയറ്റുമതി നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിക്കുക, ചൈനീസ് കപ്പലുകൾക്ക് മേൽ ചുമത്തിയ പുതിയ തുറമുഖ ഫീസ് ഒഴിവാക്കുക എന്നിവയാണ് പ്രധാനമായും ചൈനയുടെ ഭാ​ഗത്ത് നിന്ന് ഉയരുന്ന ആവശ്യങ്ങൾ.

പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്
അങ്കമാലിയിൽ ഉത്സവത്തിനിടയിൽ ആന ഇടയുന്നു
ഇന്ത്യന്‍ ആര്‍മിയുടെ റൈഫിള്‍ ഘടിപ്പിച്ച റോബോട്ടിനെ കണ്ടിട്ടുണ്ടോ? റിപ്പബ്ലിക് പരേഡിന്റെ റിഹേഴ്‌സലിനിടയിലെ കാഴ്ച
പ്രയാഗ്‌രാജിൽ വ്യോമസേനയുടെ പരിശീലന വിമാനം കുളത്തിൽ തകർന്നുവീണു
അമിത ലോഡ് ആപത്ത്