Secret Service Shoots Armed Man: വൈറ്റ് ഹൗസിന് സമീപം തോക്കുമായെത്തി; യുവാവിനെ വെടിവെച്ച് കീഴ്‌പ്പെടുത്തി സുരക്ഷാ ഉദ്യോഗസ്ഥർ

US Secret Service Shoots Armed Man Near White House: ഇത്തരമൊരു വ്യക്തി വാഷിങ്ങ്ടണിൽ നിന്ന് ഇന്ത്യനായിലേക്ക് പോവുന്നുണ്ടെന്ന് പ്രാദേശിക പോലീസ് വിഭാഗം നേരത്തെ തന്നെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു.

Secret Service Shoots Armed Man: വൈറ്റ് ഹൗസിന് സമീപം തോക്കുമായെത്തി; യുവാവിനെ വെടിവെച്ച് കീഴ്‌പ്പെടുത്തി സുരക്ഷാ ഉദ്യോഗസ്ഥർ

വൈറ്റ് ഹൗസ്

Updated On: 

09 Mar 2025 | 10:03 PM

വാഷിംഗ്ടൺ: വൈറ്റ് ഹൗസിന് സമീപം ആയുധവുമായി എത്തിയ യുവാവിനെ വെടിവെച്ച് കീഴ്‌പ്പെടുത്തി. ശനിയാഴ്ച അർധരാത്രിയാണ് സംഭവം നടന്നത്. സുരക്ഷാ ഉദ്യോഗസ്ഥരും ആയുധധാരിയായ യുവാവും തമ്മിൽ ഏറ്റുമുട്ടൽ നടന്നു. സംഭവം നടക്കുന്ന സമയത്ത് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫ്‌ളോറിഡയിൽ ആയിരുന്നു.

വൈറ്റ് ഹൗസിന്റെ പടിഞ്ഞാറ് വശത്തുള്ള ഐസൻഹോർ എക്സിക്യൂട്ടീവ് ഓഫീസിന് സമീപത്ത് വെച്ചാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഇത്തരമൊരു വ്യക്തി വാഷിങ്ങ്ടണിൽ നിന്ന് ഇന്ത്യനായിലേക്ക് പോവുന്നുണ്ടെന്ന് പ്രാദേശിക പോലീസ് വിഭാഗം നേരത്തെ തന്നെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് അർദ്ധ രാത്രിയോടെ വൈറ്റ് ഹൗസിന് സമീപത്ത് വെച്ച് ഈ വ്യക്തിയെ കണ്ടെത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥരെ കണ്ടതും ഇയാൾ അവർക്ക് നേരെ തോക്ക് ചൂണ്ടി. ഇതാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചത്.

വെടിവെച്ച് കീഴ്പ്പെടുത്തിയ ശേഷം സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ വ്യക്തിയുടെ ആരോഗ്യ നിലയെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടില്ല. ഏറ്റുമുട്ടലിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ആർക്കും പരിക്കില്ല. മെട്രോപൊളിറ്റിന് പോലീസ് വിഭാഗം സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ALSO READ: കുടിയേറ്റക്കാർക്കെതിരെയുള്ള റെയ്ഡ് വിവരം ചോർത്തി; പിടികൂടാൻ നുണപരിശോധന നീക്കവുമായി ഡൊണാൾ‍ഡ് ട്രംപ്

കുടിയേറ്റക്കാർക്കെതിരെയുള്ള റെയ്ഡ് വിവരം ചോർത്തിയ സംഭവം; പിടികൂടാൻ നുണപരിശോധന നടത്താൻ ഡൊണാൾ‍ഡ് ട്രംപ്

കുടിയേറ്റക്കാർക്കെതിരെയുള്ള റെയ്ഡ് വിവരം ചോർത്തിയവരെ കണ്ടെത്തുന്നതിന് നുണപരിശോധന നടത്തുമെന്ന് യുഎസ് പ്രസിഡൻ്റെ് ഡൊണാൾ‍ഡ് ട്രംപ്. പേഴ്‌സണൽ സ്റ്റാഫ് സംഘാംഗങ്ങൾക്കിടിയിലാണ് ട്രംപ് നുണപരിശോധന നടത്തുന്നത്. കഴിഞ്ഞ മൂന്നാഴ്ച്ചയായി നുണപരിശോധനകൾ നടന്നുവരികയാണെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഏതെല്ലാം മേഖലയിലെ ഉദ്യോ​ഗസ്ഥരാണ് നുണപരിശോധനയ്ക്ക് വിധേയരായതെന്ന കാര്യത്തിൽ വ്യക്തതയില്ല. വിവരം ചോർത്തിയവരെ കണ്ടെത്തിയാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് റിപ്പോർട്ട്. യുഎസ് ഹോംലാന്റ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി ന്യോം ഇതുമായി ബന്ധപ്പെട്ട് എക്‌സിൽ ഒരു പോസ്റ്റും പങ്കുവെച്ചിരുന്നു. വിവരം ചോർത്തിയരെ കണ്ടെത്തിയതായും അവർക്ക് 10 വർഷം ജയിൽ ശിക്ഷയ്ക്ക് വിധിക്കുമെന്നുമാണ് സൂചന. ഫെബ്രുവരി 18നാണ് നുണപരിശോധന നടത്താൻ ഒരുങ്ങുന്നതെന്ന് ക്രിസ്റ്റി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്