India Pakistan Tensions: ‘സമാധാനത്തിന്റെ പാത തിരഞ്ഞെടുത്തതിൽ മോദിക്കും ഷെരീഫിനും അഭിനന്ദനം’; യുഎസ് സ്റ്റേറ്റ് സെക്രട്ടറി

US State Secretary Marco Rubio on India - Pak Ceasefire: പാകിസ്ഥാന്റെ ഡിജിഎംഒ (ഡയറക്ടേഴ്‌സ് ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ്) ഇന്ത്യയുടെ ഡിജിഎംഒയെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. നീണ്ട ചർച്ചകൾക്കൊടുവിൽ കരയിലൂടെയും ആകാശത്തിലൂടെയും സമുദ്രത്തിലൂടെയും ഉള്ള വെടിനിര്‍ത്തലിന് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തുകയായിരുന്നു.

India Pakistan Tensions: സമാധാനത്തിന്റെ പാത തിരഞ്ഞെടുത്തതിൽ മോദിക്കും ഷെരീഫിനും അഭിനന്ദനം; യുഎസ് സ്റ്റേറ്റ് സെക്രട്ടറി

ഡൊണാൾഡ് ട്രംപ്, മാർക്കോ റൂബിയോ

Updated On: 

10 May 2025 19:01 PM

ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വെടിനിര്‍ത്തലിന് ധാരണയായി. വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. ഇന്ന് (മെയ് 10) വൈകീട്ട് അഞ്ച് മാണി മുതലാണ് വെടിനിർത്തൽ കരാർ നിലവിൽ വന്നത്. പാകിസ്ഥാന്റെ ഡിജിഎംഒ (ഡയറക്ടേഴ്‌സ് ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ്) ഇന്ത്യയുടെ ഡിജിഎംഒയെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. നീണ്ട ചർച്ചകൾക്കൊടുവിൽ കരയിലൂടെയും ആകാശത്തിലൂടെയും സമുദ്രത്തിലൂടെയും ഉള്ള വെടിനിര്‍ത്തലിന് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തുകയായിരുന്നു.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോയും ഇരുരാജ്യങ്ങളും വെടിനിർത്തലിന് സമ്മതിച്ചതായി എക്‌സിലൂടെ നേരത്തെ വ്യക്തമാക്കിയിരുന്നു. സമാധാനത്തിന്റെ പാത തിരഞ്ഞെടുത്ത പ്രധാനമന്ത്രിമായ മോദിക്കും ഷെരീഫിനും അഭിനന്ദനം എന്നാണ് മാർക്കോ റൂബി എക്‌സിൽ കുറിച്ചത്.

“പ്രധാനമന്ത്രിമാരായ നരേന്ദ്ര മോദി, ഷെഹ്ബാസ് ഷെരീഫ്, ഇന്ത്യൻ വിദേശകാര്യ മന്ത്രി ജയ്ശങ്കർ, പാക് കരസേനാ മേധാവി അസിം മുനീർ, ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളായ അജിത് ഡോവൽ, അസിം മാലിക് എന്നിവർ ഉൾപ്പടെയുള്ള മുതിർന്ന ഇന്ത്യൻ, പാകിസ്‌താൻ ഉദ്യോഗസ്ഥരുമായി ജെ ഡി വാൻസും ഞാനും ചർച്ച നടത്തി. ഇന്ത്യയും പാകിസ്‌താനും അടിയന്തര വെടിനിർത്തലിനും ഒരു നിഷ്‌പക്ഷ സ്ഥലത്ത് വിശാലമായ വിഷയങ്ങളിൽ ചർച്ചകൾ ആരംഭിക്കുന്നതിനും സമ്മതിച്ചതായി അറിയിക്കുന്നതിൽ തനിക്ക് സന്തോഷം ഉണ്ട്. സമാധാനത്തിന്റെ പാത തിരഞ്ഞെടുത്തതിൽ മോദിയുടെയും ഷെരീഫിൻ്റെയും ജ്ഞാനം, വിവേകം, രാഷ്ട്രതന്ത്രജ്ഞത എന്നിവയെ അഭിനന്ദിക്കുന്നു” മാർക്ക് കുറിച്ചു.

ALSO READ: പാകിസ്താനിൽ ആക്രമണം തുടർന്ന് ബലൂച്ച് വിമതർ; മംഗോച്ചാർ പിടിച്ചെടുത്തതായി റിപ്പോർട്ട്

യുഎസ് സ്റ്റേറ്റ് സെക്രട്ടറി എക്‌സിൽ പങ്കുവെച്ച പോസ്റ്റ്:

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും