AI Viral Video : പുലിയെ വിഴുങ്ങി പെരുമ്പാമ്പ്! വാസ്തവമെന്ത്?
മുതല, മാൻ, ആട്, പശു തുടങ്ങിയ മൃഗങ്ങളെ പെരുമ്പാമ്പ് വിഴുങ്ങാറുള്ളതാണ്. എന്നാൽ ഒരു പുലിയെ വിഴുങ്ങി ഭക്ഷിക്കാൻ പെരുമ്പാനെ കൊണ്ട് സാധിക്കുമോ?

Python Leopard
സോഷ്യൽ മീഡിയയിൽ, ഒരു ദിവസം ഉടലെടുക്കുന്ന വീഡിയോകൾ, എത്രയാണെന്ന് എണ്ണിയാൽ തീരില്ല. അതിൽ ഏതെല്ലാമാണ്, വാസ്തവത്തിലുള്ളതെന്ന് പോലും സ്ഥിരീകരിക്കാൻ സാധിക്കാത്ത അവസ്ഥയാണിപ്പോൾ. AI-യുടെ കടന്നുവരവും കൂടിയായപ്പോൾ, സോഷ്യൽ മീഡിയയിലെ ഫേക്ക് വീഡിയോകളുടെ എണ്ണവും വർധിച്ചു. അത്തരത്തിൽ വ്യാജമായതും എന്നാൽ വൈറലായതുമായ ഒരു വീഡിയോ ഇപ്പോൾ ചർച്ചയാകുന്നത്.
ഒറ്റ നോട്ടത്തിൽ നിങ്ങൾക്ക് മനസ്സിലായി കാണുമെല്ലോ ഇത് വ്യാജ വീഡിയോ ആണെന്ന്! ഒരു പുലിയെ പെരുമ്പാമ്പ് വിഴങ്ങുന്നു. സത്യത്തിൽ അങ്ങനെ നടക്കുമോ? മുതല, മാൻ, ആട്, പശു തുടങ്ങിയ മൃഗങ്ങളെ പെരുമ്പാമ്പ് വിഴുങ്ങാറുള്ളതാണ്. എന്നാൽ ഒരു പുലിയെ വിഴുങ്ങി ഭക്ഷിക്കാൻ പെരുമ്പാനെ കൊണ്ട് സാധിക്കില്ല. പക്ഷെ, ഇത് വിശ്വസിക്കുന്ന നിരവധി പേരുണ്ട്, അവരെ ഈ വീഡിയോയുടെ താഴെയുള്ള കമൻ്റ് ബോക്സിൽ കാണാനാകും
ഇത് വ്യാജ വീഡിയോ ആണെന്ന് പോലും അറിയാതെ പുലിയെ ഓർത്ത് വിഷമം അറിയിക്കുന്ന നിരവധി പേരാണ് കമൻ്റ് ബോക്സിലുള്ളത്. അതേസമയം ഇത് വ്യാജ വീഡിയോ ആണെന്നും AI-യുടെ പവർ ഇതാണെന്നും നിരവധി പേർ അഭിപ്രായം രേഖപ്പെടുത്തിട്ടുണ്ട്.