Yahya Sinwar: ഇസ്രായേലിന്റെ ഉറക്കംകെടുത്തിയ നേതാവ്; ആരാണ് ഹനിയയുടെ പിന്‍ഗാമി യഹ്യ സിന്‍വാര്‍

Yahya Sinwar Life Story: 2017ലാണ് ഹമാസിന്റെ നേതൃനിരയിലേക്ക് സിന്‍വാര്‍ എത്തിയത്. എന്നാല്‍ ഹമാസിനെ കുറിച്ച് സംസാരിക്കാന്‍ പൊതുവേദികളില്‍ അദ്ദേഹം അങ്ങനെ പ്രത്യക്ഷപ്പെടാറില്ല. വളരെ അപൂര്‍വമായി മാത്രമേ പൊതുവേദികളില്‍ സംസാരിക്കുന്ന സിന്‍വാറിനെ കണ്ടിട്ടുള്ളു.

Yahya Sinwar: ഇസ്രായേലിന്റെ ഉറക്കംകെടുത്തിയ നേതാവ്; ആരാണ് ഹനിയയുടെ പിന്‍ഗാമി യഹ്യ സിന്‍വാര്‍

Yahya Sinwar (Social Media Image)

Updated On: 

18 Oct 2024 | 11:34 AM

ഇസ്മായില്‍ ഹനിയയുടെ കൊലപാതകത്തിന് പിന്നാലെ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി ഹമാസിന്റെ തലവനായി പുതിയ നേതാവിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ നിസാരക്കാരനല്ല തലപ്പത്തേക്ക് എത്തിയത്, ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിലൂടെ ഇസ്രായേലിനെ വിറപ്പിച്ച യഹ്യ സിന്‍വാര്‍ ആണത്. ഹമാസില്‍ ഹനിയ കഴിഞ്ഞാല്‍ പിന്നെ സ്ഥാനം സിന്‍വാറിന് തന്നെ. നിരവധി വിശേഷണങ്ങളുണ്ട് ഈ സൂത്രധാരന്, ഒരു പക്ഷെ ആ പേര് മതി ഇസ്രായേലിന് ഭയപ്പെടാന്‍.

2017ലാണ് ഹമാസിന്റെ നേതൃനിരയിലേക്ക് സിന്‍വാര്‍ എത്തിയത്. എന്നാല്‍ ഹമാസിനെ കുറിച്ച് സംസാരിക്കാന്‍ പൊതുവേദികളില്‍ അദ്ദേഹം അങ്ങനെ പ്രത്യക്ഷപ്പെടാറില്ല. വളരെ അപൂര്‍വമായി മാത്രമേ പൊതുവേദികളില്‍ സംസാരിക്കുന്ന സിന്‍വാറിനെ കണ്ടിട്ടുള്ളു. സംസാരത്തേക്കാള്‍ ഉപരി ഹമാസിന്റെ സൈനിക ശക്തി മെച്ചപ്പെടുത്തുന്നതിലായിരുന്നു സിന്‍വാര്‍ ശ്രദ്ധിച്ചിരുന്നത്.

Also Read: Nagasaki Day 2024: ലോകമനസാക്ഷിയെ ഞെട്ടിച്ച ആ ഇരുണ്ട ദിനം; ‘ഫാറ്റ് മാന്‍’ ഇല്ലാതാക്കിയ നാഗസാക്കി

യഹ്യ സിന്‍വാര്‍

1962ലാണ് അദ്ദേഹത്തിന്റെ ജനനം. അന്ന് ഈജിപ്തിന്റെ നിയന്ത്രണത്തിലായിരുന്ന ഖാന്‍ യൂനിസിലെ ഒരു അഭയാര്‍ഥി ക്യാമ്പിലേക്കാണ് യഹ്യ സിന്‍വാര്‍ പിറന്നുവീണത്. 1948ലുണ്ടായ അറബ്-ഇസ്രായേല്‍ യുദ്ധത്തില്‍ അല്‍-മജ്ദല്‍ അസ്ഖലാനില്‍ നിന്ന് ഗസയിലേക്ക് പലായനം ചെയ്തവരാണ് സിന്‍വാറിന്റെ കുടുംബം. അധിനിവേശ ഭരണകൂടം നടത്തിയ അതിക്രമങ്ങള്‍ സഹിച്ചുകൊണ്ടായിരുന്നു സിന്‍വാറിന്റെ വളര്‍ച്ച.

ഖാന്‍ യൂനിസിലെ സെക്കന്‍ഡറി സ്‌കൂള്‍ ഫോര്‍ ബോയ്‌സില്‍ നിന്ന് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ഗസയിലെ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അറബിക് പഠനത്തില്‍ ബിരുദവും സിന്‍വാര്‍ നേടി. പഠനകാലത്ത് ഫലസ്തീനിലെ മുസ്ലിം ബ്രദര്‍ഹുഡിന്റെ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ഭാഗമായും സിന്‍വാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

1980കളില്‍ നിരന്തരമുള്ള അറസ്റ്റിന് സിന്‍വാറിന് വിധേയനാകേണ്ടി വന്നിട്ടുണ്ട്. ഗസയിലെ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയില്‍ അധിനിവേശ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്നാരോപിച്ചുകൊണ്ടായിരുന്നു അത്. 1982 ലായിരുന്നു അദ്ദേഹത്തെ ആദ്യമായി അറസ്റ്റ് ചെയ്തത്. അന്ന് ആറുമാസത്തോളം ഫറ ജയിലില്‍ കഴിയേണ്ടതായി വന്നു. അവിടെ വെച്ചാണ് ഫലസ്തീനിന്റെ പ്രമുഖ നേതാക്കളെ കണ്ടുമുട്ടുന്നത്.

പിന്നീട് 1985ല്‍ അടുത്ത അറസ്റ്റ്. ജയില്‍ മോചിതനായ അദ്ദേഹം റാവ്ഹി മുഷ്താഹയുമായി ചേര്‍ന്നുകൊണ്ട് മുനസ്സമത്ത് അല്‍ ജിഹാദ് വല്‍-ദവ എന്ന സംഘടനയ്ക്ക് രൂപം നല്‍കി. 1987ലെ ഹമാസ് രൂപീകരണത്തോടെ സിന്‍വാര്‍ അതിന്റെ ഭാഗമായി. എന്നാല്‍ 1988ല്‍ വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. രണ്ട് ഇസ്രായേല്‍ സൈനികരുടെയും നാല് ഫലസ്തീന്‍ പൗരന്മാരുടെയും കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ചുകൊണ്ടായിരുന്നു ഈ അറസ്റ്റ്. ഈ സംഭവത്തില്‍ നാല് ജീവപര്യന്തം തടവുകള്‍ക്കാണ് സിന്‍വാര്‍ ശിക്ഷിക്കപ്പെട്ടത്.

2008ല്‍ ജയില്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് തലച്ചോറിലെ ട്യൂമര്‍ നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് വിധേയനായത്. 23 വര്‍ഷക്കാലം ജയിലില്‍ കഴിയേണ്ടി വന്ന അദ്ദേഹം ഇക്കാലയളവില്‍ ഹീബ്രു പഠിക്കുകയും ഇസ്രായേല്‍ കാര്യങ്ങളിലും ആഭ്യന്തര കാര്യങ്ങളിലും ആഴത്തിലുള്ള പഠനം നടത്തുകയും ചെയ്തിരുന്നു. 2011ല്‍ ഹമാസ് പിടികൂടിയ ഇസ്രായേല്‍ സൈനികന്‍ ഗിലാദ് ഷാലിത്തിനെ മോചിപ്പിക്കുന്നതിനുള്ള കൈമാറ്റ ഇടപാടിന്റെ ഭാഗമായി സിന്‍വാര്‍ മോചിപ്പിക്കപ്പെട്ടു. 2012ല്‍ ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

Also Read: Bangladesh Riots: 1990 ആവര്‍ത്തിക്കുകയാണോ? കത്തിയമരുന്ന സാമ്രാജ്യം, ബംഗ്ലാദേശ് നല്‍കുന്ന പാഠമെന്ത്?

എന്നാല്‍ 2015ല്‍ സിന്‍വാറിനെ അമേരിക്ക ആഗോളഭീകരനായി മുദ്രകുത്തി. 2017ല്‍ ഹമാസ് വിഭാഗത്തിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയുടെ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട ഹനിയയുടെ പിന്‍ഗാമിയായ സിന്‍വാര്‍ ഗസയുടെ തലവനായി മാറി. പിന്നീട് ഇസ്രായേല്‍ കണ്ടത് കരുത്തുറ്റ നേതാവിന്റെ അല്ലെങ്കില്‍ കരുത്തുറ്റ ഒരു പോരാളിയുടെ വളര്‍ച്ചയാണ്. ഹമാസ് നിര്‍മിച്ച തുരങ്കപാതയുടെ ആസൂത്രണം നടത്തിയത് സിന്‍വാര്‍ തന്നെയായിരുന്നു. 2021 മെയ് 15ന് യഹ്യ സിന്‍വാറിന്റെ വീടിന് നേരെ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയിരുന്നു. ഇസ്രായേലും ഫലസ്തീനികളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലും നാല് തവണ യഹ്യ പരസ്യമായി പ്രത്യക്ഷപ്പെട്ടു.

അല്‍ ഖസാം ബ്രിഗേഡിന്റെ സൈനിക ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തന്നെയാണ്. ഹമാസിന്റെ പുതിയ നേതാവായി പ്രഖ്യാപിച്ചതിന് പിന്നാലെ യഹ്യ സിന്‍വാര്‍ കൊലയാളിയാണെന്നായിരുന്നു ഇസ്രായേല്‍ പ്രതികരിച്ചത്. സിന്‍വാറിനെ ഈ ഭൂമുഖത്ത് നിന്നുതന്നെ തുടച്ചുനീക്കുമെന്നും ഇസ്രായേല്‍ പറയുന്നു. എന്നാല്‍ അടിച്ചമര്‍ത്തലും അപമാനവും നേരിട്ടുകൊണ്ട് മരിക്കുന്നതിനേക്കാള്‍ രക്തസാക്ഷികളായി മരിക്കാനാണ് ഞങ്ങള്‍ക്ക് താത്പര്യം. ഞങ്ങള്‍ മരിക്കാന്‍ തയാറാണ്. പതിനായിരങ്ങളും ഞങ്ങള്‍ക്കൊപ്പം മരിക്കുമെന്ന സിന്‍വാറിന്റെ വാചകം ഓര്‍മിപ്പിച്ചുകൊള്ളട്ടെ.

ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ