Wild Bull: ഒമാനില്‍ കാള വിരണ്ടോടി; കാറുമായി കൂട്ടിയിടിച്ച് അപകടം, വീഡിയോ
Oman Wild Bull Video: കാള കടകളിലേക്ക് കയറുന്നത് കാണുമ്പോള്‍ ആളുകള്‍ ഒളിച്ചിരിക്കുന്നതും പേടിച്ചോടുന്നതുമെല്ലാം പുറത്തുവന്ന വീഡിയോയില്‍ നിന്ന് വ്യക്തമാണ്. മാത്രമല്ല, കാള കടകളിലെ സാധനങ്ങള്‍ക്കിടയിലൂടെ ഓടിയതിനാല്‍ തന്നെ കനത്തനാശനഷ്ടം സംഭവിച്ചിട്ടുണ്ട്.

ഒമാനില്‍ ഭീതി പരത്തി കാള. വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ ഇബ്ര വിലായത്തിലാണ് ആശങ്ക പരത്തികൊണ്ട് കാള എത്തിയത്. നഗരത്തിലെത്തിയ കാള കടകളിലേക്ക് പാഞ്ഞുകയറി. ഒമാനിലെ നിരത്തില്‍ ഓടുന്ന കാളയുടെ വീഡിയോ നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
കാള കടകളിലേക്ക് കയറുന്നത് കാണുമ്പോള്‍ ആളുകള്‍ ഒളിച്ചിരിക്കുന്നതും പേടിച്ചോടുന്നതുമെല്ലാം പുറത്തുവന്ന വീഡിയോയില്‍ നിന്ന് വ്യക്തമാണ്. മാത്രമല്ല, കാള കടകളിലെ സാധനങ്ങള്‍ക്കിടയിലൂടെ ഓടിയതിനാല്‍ തന്നെ കനത്തനാശനഷ്ടം സംഭവിച്ചിട്ടുണ്ട്.




മറ്റുള്ളവരെല്ലാം പേടിച്ച് ഒളിച്ചപ്പോള്‍ ഒരാള്‍ ധീരനായി കാളയെ വടിയെടുത്ത് ആട്ടിയോടിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ആ വടിയിലൊന്നും കാള ഒതുങ്ങിയില്ല. റോഡിലൂടെയുള്ള ഓട്ടത്തിനിടയില്‍ ഒരു കാറുമായും കാള കൂട്ടിയിടിച്ചു. പോത്തിനെ പിടികൂടാന്‍ സാധിച്ചിട്ടില്ലെന്നാണ് വിവരം. സംഭവത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല.
കാള വിരണ്ടോടുന്ന ദൃശ്യങ്ങള്‍
ثور هائج يقتحم متجرًا في ولاية إبراء ويتسبب في فوضى عارمة! في مشهد غير معتاد! 😅 pic.twitter.com/obg5yGlvfI
— المرصد (@almarsd_news) January 31, 2025
എന്നാല്‍ ഈ വീഡിയോയില്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല. കാളയെ പിടികൂടിയോ അല്ലെങ്കില്‍ പിടികൂടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചോ എന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടില്ലെന്ന് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മസ്‌കറ്റ് നൈറ്റ് ഫെസ്റ്റിവലില്‍ ജനസാഗരം
മസ്‌കറ്റ് നൈറ്റ് ഫെസ്റ്റിവലിനെത്തിയത് 17 ലക്ഷം ആളുകള്‍. ഗവര്‍ണറേറ്റിലെ ഏഴ് പ്രധാന നഗരങ്ങളിലായിരുന്നു ഇത്തവണം ഫെസ്റ്റിവല്‍ നടന്നത്. 40 ദിവസം നീണ്ടുനിന്ന പരിപാടി ശനിയാഴ്ച (ഫെബ്രുവരി 2) സമാപിച്ചു. ഒമാനി പരമ്പരാഗത ഹെറിറ്റേജ് വില്ലായിരുന്നു ഈ വര്‍ഷത്തെ ഫെസ്റ്റിവലിന്റെ മുഖ്യ ആകര്‍ഷണം.
Also Read: UAE Weather: യുഎഇയിലെ വിവിധയിടങ്ങളിൽ ഇന്ന് ശക്തമായ മഴ; ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ
ഇത്തവണ ആദ്യമായി പുഷ്പ മേളയും സംഘടിപ്പിച്ചിരുന്നു. ഖുറം നാഷനല്‍ പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ 20 രാജ്യങ്ങളില്‍ നിന്നുള്ള പൂക്കളാണ് പ്രദര്‍ശനത്തിനെത്തിച്ചത്. ഇതിനോടൊപ്പം തന്നെ ഫുഡ് ഫെസ്റ്റിവലും നടന്നിരുന്നു. വെടിക്കെട്ടുകളും ഡ്രോണ്‍ ഷോകളും മസ്‌കത്ത് നൈറ്റ് ഫെസ്റ്റവലിന്റെ ഭാഗമായി നടന്നു.