William Anders Dies: ബഹിരാകാശ സഞ്ചാരി വില്യം ആൻഡേഴ്‌സ് വിമാനാപകടത്തിൽ മരിച്ചു

William Anders Dies: മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് യുഎസ് കോസ്റ്റ് ഗാർഡ് അറിയിച്ചു.

William Anders Dies: ബഹിരാകാശ സഞ്ചാരി വില്യം ആൻഡേഴ്‌സ് വിമാനാപകടത്തിൽ മരിച്ചു

William Anders

Published: 

08 Jun 2024 | 02:36 PM

വാഷിങ്ടൺ: ബഹിരാകാശ സഞ്ചാരിയും നാസയുടെ 1968ലെ അപ്പോളോ 8 ചാന്ദ്രദൗത്യ സംഘാംഗങ്ങളിൽ ഒരാളുമായ വില്യം ആൻഡേഴ്‌സ് വിമാനാപകടത്തിൽ മരിച്ചു. 90 വയസായിരുന്നു. വാഷിങ്ടണിൽ വച്ചാണ് അപകടം ഉണ്ടായത്. അദ്ദേഹത്തിന്റെ മകൻ ഗ്രിഗറി ആൻഡേഴ്‌സ് ആണ് മരണവിവരം അറിയിച്ചത്.

വാഷിങ്ടണിലെ സാൻ ജുവാൻ ദ്വീപിൽ വെച്ചാണ് വിമാനം അപകടത്തിൽ പെട്ടതെന്നാണ് വിവരം. ദ്വീപിന്റെ തീരത്തുവച്ച് വിമാനം താഴേക്ക് വീഴുകയായിരുന്നുവെന്ന് സാൻ ജുവാൻ കൗണ്ടി പോലീസ് അറിയിച്ചു. പഴയ മോഡൽ വിമാനത്തിലായിരുന്നു വില്യം യാത്ര ചെയ്തിരുന്നത്. മുങ്ങൽ വിദ​ഗ്ധർ മണിക്കൂറുകൾ നീണ്ട് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് യുഎസ് കോസ്റ്റ് ഗാർഡ് അറിയിച്ചു.

ALSO READ: ബഹിരാകാശത്ത് നൃത്തം ചെയ്ത സുനിത… അറിയുമോ ഈ ഇന്ത്യക്കാരിയെ ?

1933 ഒക്ടോബർ 17ന് ഹോങ് കോങിലാണ് വില്യം ആൻഡേഴ്‌സ് ജനിച്ചത്. യുഎസ് നേവൽ അക്കാദമിയിൽ നിന്ന് 1955ൽ ബിരുദം നേടിയതിന് ശേഷം യുഎസ് വ്യോമസേനയുടെ ഭാഗമായി. 1964 ലാണ് അദ്ദേഹത്തെ ബഹിരാകാശ സഞ്ചാരിയായി നാസ തിരഞ്ഞെടുത്തത്. 1966ലെ ജെമിനി 11 ദൗത്യത്തിൽ ബാക്ക് അപ്പ് പൈലറ്റ് ആയി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

അപ്പോളോ 8 ദൗത്യം

മനുഷ്യർ ആദ്യമായി ഭൂമിയുടെ ആകർഷണ വലയം കടന്ന് യാത്ര ചെയ്യുകയും ചന്ദ്രനെ ചുറ്റുന്ന ഭ്രമണ പഥത്തിൽ സഞ്ചരിക്കുകയും ചെയ്ത ദൗത്യമായിരുന്നു അപ്പോളോ 8. വില്യമിനെ കൂടാതെ ഫ്രാങ്ക് ബോർമാൻ, ജെയിംസ് ലോവെൽ എന്നിവരായിരുന്നു പേടകത്തിലുണ്ടായിരുന്ന മറ്റുള്ളവർ. ആറ് ദിവസം നീണ്ട ദൗത്യത്തിൽ സംഘം ചൊവ്വയെ വലം വെച്ച് ഭൂമിയിൽ തിരിച്ചിറങ്ങുകയായിരുന്നു.

ചന്ദ്രന്റെ മറുവശം ആദ്യമായി കണ്ട മനുഷ്യരിൽ ഒരാൾ ആണ് വില്യം. ചന്ദ്രന്റെ ഭ്രമണപഥത്തിൽ നിന്നുള്ള ഭൂമിയുടെ ചിത്രവും വില്യം പകർത്തിയിട്ടുണ്ട്. 1968 ൽ ടൈം മാഗസിന്റെ ‘മെൻ ഓഫ് ദി ഇയർ’ പുരസ്‌കാരത്തിന് വില്യം ഉൾപ്പെടുന്ന അപ്പോളോ 8 ദൗത്യ സംഘം അർഹരായി.

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്