Year Ender 2025: പ്രകൃതി ദുരന്തങ്ങള്‍ക്ക് പേരുകേട്ട 2025; ഇന്ത്യയും കിടുങ്ങി
Major Natural Disasters 2025: ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ നമ്മുടെ ഇന്ത്യയിലും കാലാവസ്ഥ വ്യതിയാനങ്ങള്‍ മൂലം അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. 2025ല്‍ സംഭവിച്ച ചില പ്രകൃതി ദുരന്തങ്ങള്‍ ഒറ്റനോട്ടത്തില്‍ അറിയാം.

ഹിമാചലിലുണ്ടായ മണ്ണിടിച്ചിലിന്റെ ദൃശ്യം
2025 അങ്ങനെ അവസാനിച്ചു, നമ്മെ എക്കാലവും ഓര്‍മപ്പെടുത്തുന്ന ഒട്ടേറെ കാര്യങ്ങള്‍ സംഭവിച്ച വര്‍ഷമാണ് ഈ കഴിഞ്ഞുപോകുന്നത്. കാലാവസ്ഥ വ്യതിയാനം മൂലമുണ്ടായ ദുരിതങ്ങളും 2025 ല്‍ ഒരുപാടുണ്ട്. ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ നമ്മുടെ ഇന്ത്യയിലും കാലാവസ്ഥ വ്യതിയാനങ്ങള്‍ മൂലം അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. 2025ല്‍ സംഭവിച്ച ചില പ്രകൃതി ദുരന്തങ്ങള്‍ ഒറ്റനോട്ടത്തില്‍ അറിയാം.
കാട്ടുതീ
2025ന്റെ തുടക്കത്തില്‍ തന്നെ തെക്കന്‍ കാലിഫോര്‍ണിയയെ ഒന്നാകെ വിഴുങ്ങി കാട്ടുതീ എത്തി. നിരവധി വീടുകളും കെട്ടിടങ്ങളും കത്തിനശിച്ചു, ഒട്ടേറെ ആളുകള്‍ക്ക് ജീവന്‍ നഷ്ടമായി.
ഭൂകമ്പങ്ങള്‍
2025 ജനുവരി 7ന് 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ടിബറ്റില്‍ ഉണ്ടായത്. പിന്നാലെ മാര്‍ച്ച് 28ന് മ്യാന്‍മറിലും 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായി. കനത്ത നാശനഷ്ടത്തിനാണ് ഇതുവഴിവെച്ചത്. ജൂലൈ 30ന് കാംചത്കയിലും 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും പിന്നാലെ സുനാമിയും ഉണ്ടായി.
വെള്ളപ്പൊക്കവും മണ്ണിടിച്ചിലും
കനത്ത മഴയെ തുടര്‍ന്ന് നൈജീരിയയില്‍ വെള്ളപ്പൊക്കമുണ്ടായി. വെള്ളപ്പൊക്കത്തിന് പുറമെ സിയറ ലിയോണിലുടനീളം മണ്ണിടിച്ചിലുമുണ്ടായിരുന്നു. ലാനിനയെ തുടര്‍ന്ന് തെക്കുകിഴക്കന്‍ ഏഷ്യയില്‍ വ്യാപകമായ വെള്ളപ്പൊക്കമാണ് അനുഭവപ്പെട്ടത്.
കൊടുങ്കാറ്റുകള്‍
അറ്റ്‌ലാന്റിക് സമുദ്രത്തില്‍ നിന്നും വീശിയടിച്ച മെലിസ ചുഴലിക്കാറ്റ് കരീബിയനില്‍ വന്‍നാശനഷ്ടം വിതച്ചു. യുഎസിലും ചുഴലിക്കാറ്റുകള്‍ ഉണ്ടായിരുന്നു.
മേഘവിസ്‌ഫോടനം
ഉത്തരാഖണ്ഡില്‍ ശക്തമായ മഴയും മേഘവിസ്‌ഫോടനവും ഉണ്ടായി. നിരവധി പേരാണ് മരിച്ചത്. ഡെറാഡൂണിലും ഉത്തരാഖണ്ഡിന് സമീപത്തുമുണ്ടായ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് നിരവധിയാളുകളെയാണ് കാണാതായത്.
ഡിറ്റ് വാ ചുഴലിക്കാറ്റ്
ശ്രീലങ്കയില്‍ ആഞ്ഞടിച്ച ഡിറ്റ് വാ ചുഴലിക്കാറ്റില്‍ 465 പേര്‍ മരിക്കുകയും 366 പേരെ കാണാതാകുകയും ചെയ്തു.