Viral News: അവയവദാനത്തിന് തൊട്ടുമുമ്പ് കോമയില്‍ നിന്നുണര്‍ന്ന് യുവതി; അമ്പരന്ന് ഡോക്ടര്‍മാര്‍
Coma Patient Wakes Up Suddenly: ശസ്ത്രക്രിയ നിര്‍ത്തിവെക്കുകയും ചികിത്സയിലൂടെ അവര്‍ പിന്നീട് ജീവിതത്തിലേക്ക് തിരിച്ചെത്തുകയും ചെയ്തു. അതിന് ശേഷം അവര്‍ ആശുപത്രിക്കെതിരെ പരാതി നല്‍കിയിരുന്നു.
മരണമുഖത്ത് തിരിച്ചുവന്ന ഒട്ടനവധി ആളുകളുണ്ട്. എന്നാല്‍ മരിച്ചെന്ന് വിധിയെഴുതി അവയവദാനത്തിന് എത്തിച്ച മൃതദേഹത്തിന് ജീവന്‍ വെച്ച കഥ കേട്ടിട്ടുണ്ടോ നിങ്ങള്‍? ന്യൂ മെക്‌സിക്കോയിലെ അല്‍ബുക്കര്‍ക്കിയിലെ പ്രെസ്ബിറ്റീരിയന്‍ ആശുപത്രിയില്‍ 2022 ലാണ് സംഭവം.
38 വയസുകാരിയായ ഡാനെല്ല ഗാലെഗോസ് എന്ന സ്ത്രീയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ അവര്‍ സുഖം പ്രാപിക്കാന്‍ സാധ്യതയില്ലെന്നും ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ യന്ത്രങ്ങളുടെ സഹായം ആവശ്യമാണെന്നും ഡോക്ടര്‍മാര്‍ അവരുടെ കുടുംബത്തെ അറിയിച്ചു. ഇതോടെ അവര്‍ ഗാലെഗോസിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനിച്ചു.
എന്നാല്‍ അവയവ ദാനത്തിനായുള്ള ശസ്ത്രക്രിയയ്ക്ക് തൊട്ടുമുമ്പ് ഗാലെഗോസിന്റെ കണ്ണുകളില്‍ അവരുടെ കുടുംബം കണ്ണുനീര്‍ കണ്ടു. എന്നാല്‍ അതിനെ ഡോക്ടര്‍മാര്‍ തള്ളിക്കളഞ്ഞു. എന്നാല്‍ അവളുടെ ശരീരം ചലിക്കുന്നത് സഹോദരി ശ്രദ്ധിച്ചു. ഇതോടെ ഗാലെഗോസിനോട് ഡോക്ടര്‍മാര്‍ സാധിക്കുമെങ്കില്‍ കണ്ണ് ചലിപ്പിക്കാന്‍ ആവശ്യപ്പെട്ടു. ജീവനോടെയുണ്ടെന്ന് തെളിയിക്കാന്‍ അവരത് ചെയ്തു.




ശസ്ത്രക്രിയ നിര്‍ത്തിവെക്കുകയും ചികിത്സയിലൂടെ അവര്‍ പിന്നീട് ജീവിതത്തിലേക്ക് തിരിച്ചെത്തുകയും ചെയ്തു. അതിന് ശേഷം അവര്‍ ആശുപത്രിക്കെതിരെ പരാതി നല്‍കിയിരുന്നു.