AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

7th Pay Commission: ഡിഎ 3% വർദ്ധിച്ചേക്കാം? ജീവനക്കാർക്കും പെൻഷൻകാർക്കും കോളടിച്ചു?

കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്തയും ആശ്വാസ ധനവും വർഷത്തിൽ രണ്ടുതവണ പരിഷ്കരിക്കാറുണ്ട്. ഈ പരിഷ്കരണം ജനുവരി / ജൂലൈ മാസങ്ങളിലാണ് നടത്തുന്നത്,

7th Pay Commission: ഡിഎ  3% വർദ്ധിച്ചേക്കാം? ജീവനക്കാർക്കും പെൻഷൻകാർക്കും കോളടിച്ചു?
7th Pay Commission DaImage Credit source: TV9 Network
arun-nair
Arun Nair | Published: 03 Jun 2025 13:14 PM

എട്ടാം ശമ്പളക്കമ്മീഷൻ്റെ ചർച്ചകൾ ഒരു ഭാഗത്ത് നടക്കുന്നതിനൊപ്പം തന്നെ ഏഴാം ശമ്പള കമ്മീഷൻ്റെ ഭാഗമായി തന്നെ ക്ഷാമബത്ത വർധനയെ പറ്റിയും റിപ്പോർട്ടുകളുണ്ട്. ഏപ്രിലിലെ എഐസിപിഐ കണക്കുകൾ തൊഴിൽ മന്ത്രാലയം പുറത്തിറക്കിയ പ്രകാരം ഏപ്രിലിൽ 0.5 പോയിൻ്റ് വർദ്ധനവ് എഐസിപിഐ ഇൻഡക്സിൽ ഉണ്ടായിട്ടുണ്ട്, നിലവിൽ എഐസിപിഎ ഇൻഡക്സ് 143.5 ൽ എത്തി നിൽക്കുകയാണ്, അതു കൊണ്ട് തന്നെ ജൂലൈയിൽ 3% ഡിഎ വർദ്ധനവിന് സാധ്യതയുണ്ട്. മെയ്, ജൂൺ മാസങ്ങളിലെ കണക്കുകൾ ഇതുവരെ പുറത്തുവന്നിട്ടില്ല, ഇതിനുശേഷം 2025 ജൂലൈയിൽ ഡിഎ എത്ര വർദ്ധിക്കുമെന്ന് ചിത്രം വ്യക്തമാകും.

കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്തയും ആശ്വാസ ധനവും വർഷത്തിൽ രണ്ടുതവണ പരിഷ്കരിക്കാറുണ്ട്. ഈ പരിഷ്കരണം ജനുവരി / ജൂലൈ മാസങ്ങളിലാണ് നടത്തുന്നത്, ഇത് AICPI സൂചികയുടെ അർദ്ധ വാർഷിക (ജനുവരി മുതൽ ജൂൺ / ജൂലൈ മുതൽ ഡിസംബർ വരെ) ഡാറ്റയെ ആശ്രയിച്ചാണിത്. ഈ കണക്കുകൾ എല്ലാ മാസവും 30 അല്ലെങ്കിൽ 31 തീയതികളിൽ പുറത്തുവിടുന്നു. ഇതുവരെ ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കണക്കുകൾ പുറത്തുവന്നിട്ടുണ്ട്,

ഏപ്രിൽ കണക്കുകൾ

2025 ജൂലൈയിൽ ഡിഎ എത്ര വർദ്ധിക്കുമെന്ന് തൊഴിൽ മന്ത്രാലയം പുറത്തിറക്കിയ ജനുവരി മുതൽ ജൂൺ വരെയുള്ള സിപിഐ-ഐഡബ്ല്യു സൂചിക ഡാറ്റയെ ആശ്രയിച്ചാണെന്ന് പറഞ്ഞല്ലോ. 2025 ജനുവരിയിൽ, എഐസിപിഐ സൂചിക 143.2 ആയിരുന്നു, എന്നാൽ ഫെബ്രുവരിയിൽ എഐസിപിഐ-ഐഡബ്ല്യു 0.4 പോയൻ്റ് കുറഞ്ഞ് 142.8 ആയി. മാർച്ചിൽ ഇത് 2 പോയിൻ്റ് നേട്ടത്തോടെ 143.0 ആയി തിരിച്ചെത്തി, ഇപ്പോൾ ഏപ്രിലിൽ ഇത് 0.5 പോയിൻ്റ് വർധനവോടെ 143.5 ആയി, അതിനാൽ ഡിഎ സ്കോർ 57% ൽ കൂടുതലായി വർദ്ധിച്ചു.

ഡിഎ 57% ആണോ അതോ 58% ആണോ വർദ്ധിക്കുക?

2025 മെയ്-ജൂൺ മാസങ്ങളിൽ AICPI പോയിൻ്റുകളിൽ ഏപ്രിൽ പോലെ ഒരു കുതിച്ചുചാട്ടം ഉണ്ടായാൽ ഡിഎ 3% പ്രതീക്ഷിക്കാം അതായത് 58% കടക്കും, എന്നാൽ പോയിൻ്റുകളിൽ കുറവുണ്ടായാൽ, ജനുവരിയിലെ പോലെ, DA 2% വർദ്ധിക്കാം.എങ്കിലും, ജൂലൈയിൽ എത്ര DA വർദ്ധിക്കുമെന്ന് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഉദാഹരണത്തിന്, ഒരു ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം 18,000 രൂപയാണെങ്കിൽ, 57% DA-യിൽ, അത് 10,260 രൂപയും 58% DA-യിൽ, അത് 10,440 രൂപയും ആയി ഉയരും