Kerala Gold Rate Today: വീണ്ടും റെക്കോർഡിലേക്കോ? സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ
Kerala Gold Price Today On June 4th: ഈ മാസം ആദ്യം മുതൽ സ്വർണവിലയിൽ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ജൂൺ രണ്ടിന് രണ്ട് തവണ സ്വർണവിലയിൽ മാറ്റങ്ങൾ സംഭവിച്ചു. രാവിലെ കൂടിയ വില വൈകിട്ടത്തെ നിരക്ക് പുറത്തവന്നപ്പോൾ കുറയുകയാണ് ചെയ്തത്. എന്നാൽ തൊട്ടടുത്ത ദിവസം വീണ്ടും വർദ്ധനവ് രേഖപ്പെടുത്തി.
കുതിപ്പ് തുടർന്ന് സ്വർണവില. സംസ്ഥാനത്ത് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ന് സ്വർണത്തിന് വിപണിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവൻ സ്വർണ്ണത്തിന് 80 രൂപ വർദ്ധിച്ച് 72,720 എന്ന നിരക്കിൽ എത്തി നിൽക്കുകയാണ്. അതേസമയം, ഒരു ഗ്രാം സ്വർണത്തിന് 10 രൂപ വർദ്ധിച്ച് 9090 രൂപയിലെത്തി.
ഈ മാസം ആദ്യം മുതൽ സ്വർണവിലയിൽ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ജൂൺ രണ്ടിന് രണ്ട് തവണ സ്വർണവിലയിൽ മാറ്റങ്ങൾ സംഭവിച്ചു. രാവിലെ കൂടിയ വില വൈകിട്ടത്തെ നിരക്ക് പുറത്തവന്നപ്പോൾ കുറയുകയാണ് ചെയ്തത്. എന്നാൽ തൊട്ടടുത്ത ദിവസം വീണ്ടും വർദ്ധനവ് രേഖപ്പെടുത്തി.
ഈ മാസം തുടക്കം മുതലേ ആഭരണപ്രിയരെ നിരാശരാക്കിക്കൊണ്ടാണ് സ്വർണവില കുതിച്ചുയർന്നത്. സ്വര്‍ണവിലയില്‍ വലിയ കുതിച്ചുചാട്ടം സംഭവിച്ചപ്പോള്‍ അത് പ്രതികൂലമായി ബാധിച്ചത് വിവാഹത്തിന് സ്വര്‍ണമെടുക്കാന്‍ കാത്തിരുന്നവരെയാണ്. ദിനംപ്രതി സ്വർണവില ഉയരുന്നതിനാൽ ഇനി മഞ്ഞലോഹത്തോടുള്ള മോഹം പൂർണമായും ഒഴിവാക്കേണ്ടി വരും.
വിലവർദ്ധന വിവാഹ പാർട്ടികളെയാണ് കാര്യമായി ബാധിക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ജിഎസ്ടിയും പണിക്കൂലിയും അടക്കം വലിയൊരു തുക നൽകേണ്ടി വരും. ഇങ്ങനെ പോയാൽ വരും ദിവസങ്ങളിലും സ്വർണവില ഉയരാനാണ് സാധ്യത.
Updating…