8th Pay Commission: അടിസ്ഥാനശമ്പളം എത്ര കൂടും? നിർണ്ണായക യോഗം അടുത്ത മാസം, പ്രതീക്ഷകളേറെ

Employee Organisation To Conduct Meeting: അടിസ്ഥാന ശമ്പളം ഗണ്യമായി വർദ്ധിപ്പിക്കണമെന്നാണ് സംഘടനകളുടെ പ്രധാന ആവശ്യം. നിലവിലെ 2.57-ൽ നിന്ന് ഫിറ്റ്‌മെന്റ് ഫാക്ടർ 2.86-നോ അതിന് മുകളിലോ ഉയർത്താൻ സംഘടനകൾ ആവശ്യപ്പെടും.

8th Pay Commission: അടിസ്ഥാനശമ്പളം എത്ര കൂടും? നിർണ്ണായക യോഗം അടുത്ത മാസം, പ്രതീക്ഷകളേറെ

പ്രതീകാത്മക ചിത്രം

Published: 

23 Jan 2026 | 07:58 PM

രാജ്യത്തെ ദശലക്ഷക്കണക്കിന് ജീവനക്കാരും പെൻഷൻകാരും എട്ടാം ശമ്പള കമ്മീഷൻ നടപ്പിലാക്കുന്നതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. കഴിഞ്ഞ വർഷം നവംബറിലാണ് കമ്മീഷനെ പ്രഖ്യാപിച്ചത്. തുടർന്ന് ടേംസ് ഓഫ് റഫറൻസും പുറത്തിറക്കി. എന്നാൽ അതിന് ശേഷം മറ്റുവിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി ഡിസംബറിൽ അവസാനിച്ചിരുന്നു. അതിനനുസരിച്ച് ജനുവരിയിൽ പുതിയ ശമ്പളകമ്മീഷൻ നിലവിൽ വരേണ്ടതാണ്. എന്നാൽ ഇതുവരെയും അത് സംബന്ധിച്ചിട്ടുള്ള സൂചനകളൊന്നും വന്നിട്ടില്ല.

അതേസമയം, ശമ്പളകമ്മീഷനുമായി ബന്ധപ്പെട്ട് വിവിധ സർവ്വീസ് സംഘടനകൾ സമ്മർദ്ദം ശക്തമാക്കുകയാണ്. ജീവനക്കാരുടെ ആവശ്യങ്ങൾ ഉൾപ്പെടുത്തി സർക്കാരിന് സമർപ്പിക്കേണ്ട റിപ്പോർട്ട് തയ്യാറാക്കാൻ ഫെബ്രുവരി 25-ന് ന്യൂഡൽഹിയിൽ വെച്ച് ദേശീയ കൗൺസിൽ യോഗം ചേരുമെന്ന് ദി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ജോയിന്റ് കൺസൾട്ടേറ്റീവ് മെഷിനറി നാഷണൽ കൗൺസിലിന്റെ നേതൃത്വത്തിലാണ് യോഗം വിളിച്ചിരിക്കുന്നത്.

ജീവനക്കാരുടെ ആവശ്യമെന്ത്?

 

ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം ഗണ്യമായി വർദ്ധിപ്പിക്കണമെന്നാണ് സംഘടനകളുടെ പ്രധാന ആവശ്യം. നിലവിലെ 2.57-ൽ നിന്ന് ഫിറ്റ്‌മെന്റ് ഫാക്ടർ 2.86-നോ അതിന് മുകളിലോ ഉയർത്താൻ സംഘടനകൾ ആവശ്യപ്പെടും. ഇത് അടിസ്ഥാന ശമ്പളത്തിൽ ഏകദേശം 25% മുതൽ 35% വരെ വർദ്ധനവിന് കാരണമാകും. ശമ്പള വർദ്ധനവിനൊപ്പം പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കണമെന്ന ആവശ്യവും സംഘടനകൾ ശക്തമായി ഉന്നയിക്കുന്നുണ്ട്.

ALSO READ: ജീവനക്കാർക്ക് കിട്ടും 10 ലക്ഷം; തീരുമാനിക്കുന്നത് ശമ്പള കമ്മീഷനോ അതോ സര്‍ക്കാരോ?

എല്ലാ വകുപ്പുകളിൽ നിന്നുമുള്ള ആവശ്യങ്ങൾ പരിഗണിച്ച്, ജീവനക്കാരുടെ പൊതുവായ താല്പര്യം സംരക്ഷിക്കുന്ന രീതിയിലുള്ള ഒരു ഡ്രാഫ്റ്റ് തയ്യാറാക്കാനാണ് ശ്രമിക്കുന്നത്. സംഘടനകൾ തയ്യാറാക്കുന്ന അന്തിമ മെമ്മോറാണ്ടം ശമ്പള കമ്മീഷന്റെ വിജ്ഞാപനം വരുന്ന മുറയ്ക്ക് സമർപ്പിച്ചേക്കും. ശേഷം, കമ്മീഷൻ വിവിധ കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങളെയും സംഘടനകളെയും നേരിട്ടുള്ള അഭിമുഖത്തിന് വിളിക്കുകയും ഇതിലൂടെ സമർപ്പിച്ച ആവശ്യങ്ങൾ വിശദീകരിക്കാനും ന്യായീകരിക്കാനുമുള്ള അവസരം ലഭിക്കുകയും ചെയ്യും.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശമ്പളം എത്ര?
മുടിയും ചർമ്മവും തിളങ്ങാൻ ഇതൊന്നു മതി
ദഹനം എളുപ്പത്തിലാക്കാൻ സഹായിക്കുന്ന ചില പഴങ്ങൾ
ഹൽവയും ബജറ്റും തമ്മിൽ ഒരു അപൂർവ്വ ബന്ധമോ?
ആരും ഇത് കാണുന്നില്ലേ? ആ കുട്ടി നിൽക്കുന്നത് എവിടെയാണെന്ന് കണ്ടോ?
ആശ നാഥിനെ തിരികെ കാൽതൊട്ട് വന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
തൃശൂർ-ഗുരുവായൂർ പാസഞ്ചറിലെ ആദ്യ യാത്രികർക്ക് സുരേഷ് ഗോപിയുടെ വക സമ്മാനം
കാറിനെ നേരെ പാഞ്ഞടുത്ത് കാട്ടാന, രക്ഷപ്പെട്ട് ഭാഗ്യകൊണ്ട് മാത്രം