AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Aadhaar Pan Link: ആധാർ-പാൻ ബന്ധിപ്പിച്ചോ? ഇന്നു മുതൽ നിർബന്ധം, പരിശോധിക്കേണ്ടത് ഇങ്ങനെ…

Aadhaar PAN Card Link Status: മുമ്പ്, ഡ്രൈവിങ് ലൈസൻസ്, ജനന സർട്ടിഫിക്കറ്റ് എന്നീ സർക്കാർ അംഗീകൃത രേഖകൾ ഉപയോഗിച്ച് പാൻ കാർഡിന് അപേക്ഷിക്കാമായിരുന്നെങ്കിൽ ഇന്ന് മുതൽ ആധാർ കാർഡ് നിർബന്ധമാണ്.

Aadhaar Pan Link: ആധാർ-പാൻ ബന്ധിപ്പിച്ചോ? ഇന്നു മുതൽ നിർബന്ധം, പരിശോധിക്കേണ്ടത് ഇങ്ങനെ…
പ്രതീകാത്മക ചിത്രംImage Credit source: Getty Images
nithya
Nithya Vinu | Updated On: 01 Jul 2025 19:49 PM

ജൂലൈ ഒന്ന് മുതൽ രാജ്യത്ത് പാൻ കാർഡിനുള്ള അപേക്ഷകൾക്ക് ആധാർ കാർഡ് നിർബന്ധമാക്കി. മുമ്പ്, ഡ്രൈവിങ് ലൈസൻസ്, ജനന സർട്ടിഫിക്കറ്റ് എന്നീ സർക്കാർ അംഗീകൃത രേഖകൾ ഉപയോഗിച്ച് പാൻ കാർഡിന് അപേക്ഷിക്കാമായിരുന്നെങ്കിൽ ഇന്ന് മുതൽ ആധാർ കാർഡ് നിർബന്ധമാണ്.

ആധാർ – പാൻ കാർഡ് ലിങ്കിങ് പരിശോധിക്കാം

ഇൻകം ടാക്സ് ഇ ഫില്ലിങ് പോർട്ടലായ https://www.incometax.gov.in/iec/foportal/ ൽ പ്രവേശിക്കുക

ഹോം പേജിൽ ‘Link Aadhaar Status’ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക

നിങ്ങളുടെ പാൻ കാർഡ് നമ്പറും ആധാർ കാർഡ് നമ്പറും നൽകുക

‘View Link Aadhaar Status’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക

പാനും ആധാറും ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ ‘Your PAN is already linked to given Aadhaar’ എന്ന് തെളിയും

പാൻ – ആധാർ ലിങ്കിങ് പ്രക്രിയ പുരോഗമിക്കുകയാണെങ്കിൽ ‘our Aadhaar-PAN linking request has been sent to UIDAI for validation’ എന്ന് കാണിക്കും.

അതേസമയം ആധാറും പാനും ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ ‘PAN not linked with Aadhaar’ എന്ന് വ്യക്തമാക്കും

ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കേണ്ട വിധം

https://www.incometax.gov.in/iec/foportal/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക

‘Link Aadhaar’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക

പാൻ, ആധാർ നമ്പറുകൾ നൽകി ‘Validate’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ ആധാർ കാർഡിലെ പേരും മൊബൈൽ നമ്പറും നൽകിയ ശേഷം ‘Link Aadhaar’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യാം

ഒടിപി നൽകി ‘Validate’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക

വെരിഫിക്കേഷന് ശേഷം ‘Payment details not found’ എന്ന സന്ദേശം ലഭിക്കും

തുകയടയ്ക്കാനായി ‘Continue to Pay Through e-Pay Tax’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത്, പേയ്മെൻ്റ് നൽകിയ ശേഷം സബ്മിറ്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക