AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India Post: ‘ഓഗസ്റ്റോടെ എല്ലാ പോസ്റ്റ് ഓഫീസുകളിലും യുപിഐ പേയ്‌മെന്റുകൾ’; പ്രഖ്യാപനവുമായി ഇന്ത്യ പോസ്റ്റ്

Post offices digital payments: തുടക്കത്തിൽ, ഡിജിറ്റൽ ഇടപാടുകൾ സാധ്യമാക്കുന്നതിനായി പോസ്റ്റ് ഓഫീസുകളിലെ പോയിന്റ് ഓഫ് സെയിൽ കൗണ്ടറുകളിൽ പോസ്റ്റ് വകുപ്പ് സ്റ്റാറ്റിക് ക്യൂആർ കോഡ് അവതരിപ്പിച്ചിരുന്നു.

India Post: ‘ഓഗസ്റ്റോടെ എല്ലാ പോസ്റ്റ് ഓഫീസുകളിലും യുപിഐ പേയ്‌മെന്റുകൾ’; പ്രഖ്യാപനവുമായി ഇന്ത്യ പോസ്റ്റ്
പ്രതീകാത്മക ചിത്രംImage Credit source: Getty Images
nithya
Nithya Vinu | Published: 01 Jul 2025 13:55 PM

2025 ആഗസ്റ്റോടെ എല്ലാ പോസ്റ്റ് ഓഫീസുകളും യുപിഐ വഴി ഡിജിറ്റൽ പേയ്‌മെന്റുകൾ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ച് തപാൽ വകുപ്പ്. ഐടി സിസ്റ്റത്തിൽ ഒരു പുതിയ ആപ്ലിക്കേഷൻ പുറത്തിറക്കുന്നത് പൂർത്തിയാക്കിയ ശേഷം കൗണ്ടറുകളിൽ ഡിജിറ്റൽ പേയ്‌മെന്റുകൾ സ്വീകരിക്കാൻ തുടങ്ങുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

യുപിഐ (യുണീക്ക് പേയ്‌മെന്റ് ഇന്റർഫേസ്) സംവിധാനവുമായി അക്കൗണ്ടുകൾ ബന്ധിപ്പിച്ചിട്ടില്ലാത്തതിനാൽ പോസ്റ്റ് ഓഫീസുകൾക്ക് ഡിജിറ്റൽ പേയ്‌മെന്റുകൾ സ്വീകരിക്കാൻ കഴിഞ്ഞിട്ടില്ല. ക്യുആർ കോഡ് ഉപയോഗിച്ച് ഇടപാടുകൾ നടത്താൻ സാധിക്കുന്ന പുതിയ ആപ്ലിക്കേഷനുകൾ ഉൾപ്പെടുത്തിക്കൊണ്ട് തപാൽ വകുപ്പ് അതിന്റെ ഐടി ഇൻഫ്രാസ്ട്രക്ചറിൽ മാറ്റം വരുത്തുകയാണ്. തുടർന്ന് 2025 ഓഗസ്റ്റോടെ എല്ലാ തപാൽ ഓഫീസുകളിലും ഡിജിറ്റൽ പേയ്‌മെന്റുകൾ സ്വീകരിക്കുമെന്ന്  ഔദ്യോഗിക വൃത്തങ്ങൾ പിടിഐയോട് പറഞ്ഞു.

പരീക്ഷണാടിസ്ഥാനത്തിൽ, കർണാടക സർക്കിളിൽ പുതിയ സംവിധാനത്തിന്റെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. മൈസൂർ ഹെഡ് ഓഫീസ് , ബാഗൽകോട്ട് ഹെഡ് ഓഫീസ്, അതിന്റെ കീഴിലുള്ള ഓഫീസുകൾ എന്നിവിടങ്ങളിൽ മെയിൽ ഉൽപ്പന്നങ്ങളുടെ ക്യൂആർ അധിഷ്ഠിത ബുക്കിംഗ് വിജയകരമായി നടത്തിയതായും റിപ്പോർട്ട്.

തുടക്കത്തിൽ, ഡിജിറ്റൽ ഇടപാടുകൾ സാധ്യമാക്കുന്നതിനായി പോസ്റ്റ് ഓഫീസുകളിലെ പോയിന്റ് ഓഫ് സെയിൽ കൗണ്ടറുകളിൽ പോസ്റ്റ് വകുപ്പ് സ്റ്റാറ്റിക് ക്യൂആർ കോഡ് അവതരിപ്പിച്ചിരുന്നു. എന്നാൽ, ആവർത്തിച്ചുള്ള സാങ്കേതിക ബുദ്ധിമുട്ടുകളും ഉപഭോക്തൃ പരാതികളും കാരണം, ഈ സേവനം നിർത്തുകയായിരുന്നു.