Post Office Scheme: ദിവസം 100-രൂപ മാറ്റിവെച്ചാൽ 2.14 ലക്ഷം സമ്പാദിക്കാം, പോസ്റ്റോഫീസ് സഹായിക്കും

Best Post Office Schemes: ത്രൈമാസ അടിസ്ഥാനത്തിലാണ് പോസ്റ്റോഫീസിൽ പലിശ കണക്കാക്കുന്നത്. നിക്ഷേപിക്കുന്ന തുക തികച്ചും സുരക്ഷിതമാണെന്നതാണ് പ്രത്യേകത. ഈ സ്കീമിൽ പതിവായി നിക്ഷേപിച്ചാൽ, മികച്ച സാമ്പത്തിക നേട്ടവും നിങ്ങൾക്കുണ്ടാക്കാം

Post Office Scheme: ദിവസം 100-രൂപ മാറ്റിവെച്ചാൽ 2.14 ലക്ഷം  സമ്പാദിക്കാം, പോസ്റ്റോഫീസ് സഹായിക്കും

Post Office Savings Scheme | Credits

Published: 

20 Jun 2024 | 01:41 PM

100 രൂപ കൊണ്ട് നിങ്ങൾക്ക് എന്തൊക്കെ ചെയ്യാനാകും. വെറും 100 എന്ന് കരുതേണ്ട പോസ്റ്റോഫീസ് ഇതിൽ നിങ്ങളെ സഹായിക്കും. വെറും 100 രൂപയിൽ നിക്ഷേപം ആരംഭിക്കാവുന്ന ഇത്തരം നിരവധി പദ്ധതികൾ പോസ്റ്റോഫീസ് വാഗ്ദാനം ചെയ്യുന്നുണ്ട്. അതിനെ പറ്റിയാണ് ഇവിടെ പരിശോധിക്കുന്നത്. ഇതിന് ഏറ്റവും ബെസ്റ്റ് പോസ്റ്റോഫീസ് ആർഡി (റിക്കറിങ്ങ് ഡെപ്പോസിറ്റ്) തന്നെയാണ് . 6.7% വാർഷിക പലിശയാണ് പോസ്‌റ്റ് ഓഫീസ് ആർഡിയിൽ ലഭിക്കുന്നത്.

100 രൂപ നിക്ഷേപിച്ചാൽ

ത്രൈമാസ അടിസ്ഥാനത്തിലാണ് പോസ്റ്റോഫീസ് ആർഡിയിൽ പലിശ കണക്കാക്കുന്നത്.നിക്ഷേപിക്കുന്ന തുക തികച്ചും സുരക്ഷിതമാണെന്നതാണ് ഇതിൻ്റെ പ്രത്യേകത. ഈ സ്കീമിൽ പതിവായി നിക്ഷേപിക്കുകയാണെങ്കിൽ മികച്ച സാമ്പത്തിക നേട്ടവും നിങ്ങൾക്കുണ്ടാക്കാം. ഇത്തരത്തിൽ ദിവസം 100 രൂപയും പ്രതിമാസം 3000 രൂപയും എന്ന കണക്കിൽ പ്രതിമാസ ആർഡിയിൽ ചേർന്നാൽ എത്ര രൂപ നിങ്ങൾക്ക് ലഭിക്കും എന്ന് പരിശോധിക്കാം.

5 വർഷത്തെ നിക്ഷേപത്തിൻ്റെ പലിശ

പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡെപ്പോസിറ്റ് കാൽക്കുലേറ്റർ പ്രകാരം നിങ്ങൾ 5 വർഷം RD-യിൽ എല്ലാ മാസവും 3,000 രൂപ നിക്ഷേപിച്ചാൽ, മെച്യൂരിറ്റി തുക 2.14 ലക്ഷം രൂപ ആയിരിക്കും, ആകെ നിക്ഷേപം 1,80,000 രൂപയും പലിശയിനത്തിൽ 34,097 രൂപയും ലഭിക്കും. കാലാവധി പൂർത്തിയായാലും, നിക്ഷേപകർക്ക് 5 വർഷത്തേക്ക് കൂടി ആർഡി തുടരാം. നോമിനികളെ വെക്കാനും ഇതിൽ സൗകര്യം ലഭ്യമാണ്.

പോസ്റ്റ് ഓഫീസ് ആർഡി

വെറും 100 രൂപയിൽ പോസ്റ്റ് ഓഫീസ് ആർഡി ആരംഭിക്കാം. ശേഷം ആവശ്യമെങ്കിൽ നിക്ഷേപകർക്ക് 10 രൂപയുടെ ഗുണിതങ്ങളിൽ നിക്ഷേപിക്കാം. സ്കീമിൽ പരമാവധി നിക്ഷേപ പരിധി ഇല്ല. ഒരാൾക്ക് പോസ്റ്റ് ഓഫീസ് ആർഡിയിൽ ഒന്നിലധികം അക്കൗണ്ടുകൾ വേണമെങ്കിലും ആരംഭിക്കാം.

സ്‌കീമിൽ ഒറ്റയ്‌ക്ക് അല്ലാതെ 3 പേർക്ക് വരെ ജോയിൻ്റ് അക്കൗണ്ടും തുറക്കാം. പ്രായപൂർത്തിയാകാത്തവർക്ക് വേണ്ടി മാതാപിതാക്കൾക്ക് അക്കൗണ്ട് ആരംഭിക്കാം. അക്കൗണ്ടിൻ്റെ കാലാവധി 5 വർഷത്തിലാണ്. എന്നാൽ നിക്ഷേപകർക്ക് 3 വർഷത്തിന് ശേഷ പണം പിൻവലിക്കാം, 12 തവണകൾ നിക്ഷേപിച്ച ശേഷം ആവശ്യമെങ്കിൽ അക്കൗണ്ടിൽ നിക്ഷേപിച്ച തുകയുടെ 50% വരെ വായ്പയും ലഭിക്കും.

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ