Onam Bonus 2025 : ഇത് ഓണം ബോണസോ അതോ ബമ്പറോ? ബെവ്കോ ജീവനക്കാർക്ക് 1,02,500 രൂപ ലഭിക്കും

Kerala BEVCO Employees Onam Bonus 2025 : ബിവറേജസ് കോർപ്പറേഷൻ്റെ വിറ്റുവരവിൽ വർധനവുണ്ടായതിനാലാണ് ബെവ്കോ തങ്ങളുടെ സ്ഥിരം ജീവനക്കാർക്കുള്ള ബോണസ് ഉയർത്തിയത്. കഴിഞ്ഞ വർഷം 95,000 രൂപയായിരുന്നു ബെവ്കോ ജീവനക്കാർക്ക് ബോണസ് ലഭിച്ചത്.

Onam Bonus 2025 : ഇത് ഓണം ബോണസോ അതോ ബമ്പറോ? ബെവ്കോ ജീവനക്കാർക്ക് 1,02,500 രൂപ ലഭിക്കും

Bevco

Published: 

22 Aug 2025 22:54 PM

തിരുവനന്തപുരം : സംസ്ഥാനത്തെ ബിവറേജസ് കോർപ്പറേഷൻ സ്ഥിരം ജീവനക്കാർക്ക് ഓണം ബോണസിബമ്പർ നേട്ടം. ഓണത്തോട് അനുബന്ധിച്ച് ഇപ്രാവിശ്യം 1,02,500 രൂപയാണ്. കഴിഞ്ഞ വർഷത്തെക്കാൾ 7,500 രൂപയാണ് അധികമാണ് ബോണസായി നൽകുന്നത്. ബെവ്കോയുടെ ചരിത്രത്തിജീവനക്കാർക്ക് നൽകുന്ന ഏറ്റവും ഉയർന്ന ബോണസാണിത്. സംസ്ഥാന എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷിൻ്റെ നേതൃത്വത്തിചേർന്ന യോഗത്തിലാണ് ബെവ്കോയുടെ സ്ഥിരം ജീവനക്കാർക്ക് റെക്കോർഡ് ബോണസ് നൽകാൻ തീരുമാനമായത്. യോഗത്തിബെവ്കോയുടെ എല്ലാ യൂണിയനുകളും പങ്കെടുത്തിരുന്നു.

ഈ കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ബിവറേജസ് കോർപ്പറേഷൻ്റെ ആകെ വിറ്റുവരവ് 19,700 കോടി രൂപയാണ്. ഇത് കഴിഞ്ഞ വർഷത്തെക്കാൾ 650 കോടിയുടെ അധിക വിൽപനയാണ് നടന്നത്. കഴിഞ്ഞ വർഷത്തെ ആകെ വിറ്റുവരവ് 19,050 കോടി രൂപയാണ്. വിറ്റുവരവ് വർധിച്ചതോടെ കഴിഞ്ഞ വർഷം 5,000 രൂപ ബോണസ് ഉയർത്തി 95,000 രൂപ നൽകിയപ്പോൾ, ഇത്തവണ വർധിപ്പിച്ചത് 7,500 രൂപയാണ്. അതേസമയം ബെവ്കോ ഔട്ട്ലെറ്റുകളിലെയും ഹെഡ്ക്വാർട്ടേഴ്സിലെയും ക്ലീനിങ് സ്റ്റാഫുകൾക്കും എംപ്ലോയ്മെൻ്റ് സ്റ്റാഫുകൾക്കും 6,000 രൂപ വീതം ബോണസ് നൽകും. കഴിഞ്ഞ പ്രാവിശ്യം 5,000 രൂപയായിരുന്നു ബോണസായി നൽകിയിരുന്നത്. ഹെഡ് ഓഫീസിലെയും വെയഹൗസിലെ ജീവനക്കാർക്ക് 12,500 രൂപയാണ് ബോണസായി ലഭിക്കുക.

ALSO READ : Welfare Pension: ഓണ സമ്മാനം ഉടൻ!; രണ്ട് മാസത്തെ ക്ഷേമ പെൻഷൻ വിതരണം നാളെ മുത

മറ്റ് പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർക്കുള്ള ബോണസ്

ഓണത്തിനോട് അനുബന്ധിച്ച് സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ബോണസ് നൽകാൻ കഴിഞ്ഞ ദിവസം കൂടി മന്ത്രിസഭ യോഗത്തിൽ തീരുമാനമായിരുന്നു. ഇത് സംബന്ധിച്ചുള്ള മർഗനിർദേശങ്ങഉടൻ പുറപ്പെടുവിക്കും. വ്യവസായ, ആസൂത്രണ സാമ്പത്തികകാര്യ വകുപ്പുകളുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് ബോണസുകൾ നിശ്ചയിക്കുക.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ