LPG Price Hike: നവംബര്‍ വിഷയമാണ്; പാചക വാതകം മുതല്‍ ഇവയ്‌ക്കെല്ലാം നിരക്കുയരാന്‍ സാധ്യത

November Price Hike: എടിഎഫ്, സിഎന്‍ജി, പിഎന്‍ജി എന്നിവയുടെ നിരക്കുകള്‍ എല്ലാ മാസവും ഒന്നാം തീയതി കമ്പനികള്‍ പുതുക്കാറുണ്ട്. എന്നാല്‍ കുറച്ചുനാളായി എടിഎഫിന്റെ വിലയില്‍ കാര്യമായ ഇടിവ് സംഭവിച്ചിട്ടുണ്ട്. എടിഎഫ്, സിഎന്‍ജി, പിഎന്‍ജി എന്നിവയുടെ വിലയില്‍ കാര്യമായ മാറ്റം സംഭവിക്കാന്‍ സാധ്യതയുണ്ട്.

LPG Price Hike: നവംബര്‍ വിഷയമാണ്; പാചക വാതകം മുതല്‍ ഇവയ്‌ക്കെല്ലാം നിരക്കുയരാന്‍ സാധ്യത

എല്‍പിജി സിലിണ്ടറുകള്‍ (Image Credits: PTI)

Published: 

31 Oct 2024 07:57 AM

വലിയ പരിക്കുകളില്ലാതെയാണ് 2024 ലെ ഒക്ടോബര്‍ മാസം കടന്നുപോയത്. നിരക്ക് വര്‍ധനവുകളോ മറ്റോ കാര്യമായി വരാതെ ഒക്ടോബര്‍ അവസാനിച്ചു. മറ്റ് മാസങ്ങളെ അപേക്ഷിച്ച് ഒക്ടോബറില്‍ അവധികളും ഒരുപാടുണ്ടായിരുന്നു. അതുകൊണ്ട് തന്നെ യാത്രകള്‍ പോകേണ്ടവര്‍ക്കും മറ്റും ബുദ്ധിമുട്ടുമുണ്ടായില്ല. എന്നാല്‍ നവംബര്‍ അത്ര നിസാമരമല്ല. ഏറെ വെല്ലുവിളികളുമായാണ് നവംബര്‍ എത്തിയത്. ഒക്ടോബറില്‍ ഇല്ലാതിരുന്ന പല മാറ്റങ്ങളും നവംബറില്‍ കാണാവുന്നതാണ്. അതില്‍ പ്രധാനി നിരക്ക് വര്‍ധനവ് ആയിരിക്കുമെന്നാണ് സൂചന.

എല്‍,പിജി, എടിഎഫ്, സിഎന്‍ജി, പിഎന്‍ജി നിരക്കുകള്‍, എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് നിയമങ്ങള്‍, മ്യൂച്വല്‍ ഫണ്ടില്‍ നിയന്ത്രണങ്ങള്‍, ബാങ്ക് അവധി എന്നിങ്ങനെ പല മാറ്റങ്ങളുമുണ്ട് നവംബറില്‍. ഇതില്‍ ഭൂരിഭാഗവും സാധാരണക്കാരെ ബാധിക്കുന്നതുമാണ്.

Also Read: Silver Rate Hike: വെള്ളിക്ക് ഭാവിയിൽ 1 ലക്ഷം ആകും? ഭാവിയിലെ നിക്ഷേപം ഇനി സ്വർണമല്ല

എല്‍പിജി സിലിണ്ടറുകള്‍ക്ക് ഒരുവിധം എല്ലാ മാസങ്ങളിലും വില വര്‍ധനവ് ഉണ്ടാകാറുണ്ട്. പാചക വാതകത്തിന്റെ വര്‍ധിക്കുന്നത് സാധാരണക്കാരെ തെല്ലൊന്നുമല്ല ആശങ്കപ്പെടുത്തുന്നത്. 812 രൂപയാണ് നിലവില്‍ കേരളത്തില്‍ പാചക വാതകത്തിന്റെ വില. എന്നാല്‍ നവംബറില്‍ പാചക വാതക സിലിണ്ടറിന് വില വര്‍ധിക്കാനുള്ള സാധ്യതയുണ്ട്. ഏറെ നാളായി വലി മാറ്റങ്ങളില്ലാതെ തുടര്‍ന്ന വില നവംബറില്‍ മാറിമാറിയുമെന്ന കണക്കുകൂട്ടലിലാണ് വിപണി. എന്നാല്‍ വില വര്‍ധിക്കുമോ എന്ന കാര്യത്തില്‍ സ്ഥിരീകരണമൊന്നും ഇതുവരേക്കും ഉണ്ടായിട്ടില്ല.

എടിഎഫ്, സിഎന്‍ജി, പിഎന്‍ജി എന്നിവയുടെ നിരക്കുകള്‍ എല്ലാ മാസവും ഒന്നാം തീയതി കമ്പനികള്‍ പുതുക്കാറുണ്ട്. എന്നാല്‍ കുറച്ചുനാളായി എടിഎഫിന്റെ വിലയില്‍ കാര്യമായ ഇടിവ് സംഭവിച്ചിട്ടുണ്ട്. എടിഎഫ്, സിഎന്‍ജി, പിഎന്‍ജി എന്നിവയുടെ വിലയില്‍ കാര്യമായ മാറ്റം സംഭവിക്കാന്‍ സാധ്യതയുണ്ട്.

ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ തീര്‍ച്ചയായും ശ്രദ്ധിച്ചേ മതിയാകൂ. കാരണം, എസ്ബിഐ ക്രെഡിറ്റ് കാര്‍ഡില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് ബാങ്ക് നേരത്തേ വ്യക്തമാക്കിയതാണ്. സുരക്ഷിതമല്ലാത്ത എസ്ബിഐ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് ഇനി മുതല്‍ 3.75 ശതമാനം സര്‍വീസ് ചാര്‍ജ് ഈടാക്കും. മാത്രമല്ല, വൈദ്യുതി, ഗ്യാസ് തുടങ്ങിയ യൂട്ടിലിറ്റികള്‍ക്ക് 50,000ത്തിന് മുകളില്‍ ഇടപാടുകള്‍ നടത്തിയാല്‍ 1 ശതമാനം ഫീസ് ഈടാക്കുകയും ചെയ്യും.

Also Read: Diwali Stocks 2024: ദീപാവലി ഉഷാറാക്കാം; ഈ ഓഹരികള്‍ വാങ്ങിച്ചാകട്ടെ ഇത്തവണത്തെ ആഘോഷം, വെറും 247 രൂപ മുതല്‍

മ്യൂച്വല്‍ ഫണ്ടിലും കാര്യമായ മാറ്റങ്ങളാണ് വരുന്നത്. മ്യൂച്വല്‍ ഫണ്ടുകള്‍ക്കായി കര്‍ശനമായ ഇന്‍സൈഡര്‍ ട്രേഡിങ് നിയമങ്ങള്‍ അവതരിപ്പിക്കുകയാണ് സെബി. 15 ലക്ഷം രൂപയ്ക്ക് മുകളില്‍ ഇടപാടുകള്‍ നടത്തിയിട്ടുണ്ടെങ്കില്‍ കംപ്ലയന്‍സ് ഓഫീസര്‍മാര്‍ക്ക് എഎംസികള്‍ റിപ്പോര്‍ട്ട് ചെയ്യണം.

അവധികളുടെ കാര്യത്തിലും നവംബര്‍ അല്‍പം ക്ഷീണമാണ്. ഒക്ടോബറിനെ അപേക്ഷിച്ച് നവംബറില്‍ അവധികളില്ല. ഞായറാഴ്ചയും രണ്ടാം ശനിയാഴ്ചയും ഉള്‍പ്പെടെ ആകെ 6 ബാങ്ക് അവധികള്‍ മാത്രമാണ് കേരളത്തിലുള്ളത്.

തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം