Investment Options: 1 കോടിയിലധികം സമ്പാദ്യമുണ്ടാക്കാന്‍ അഞ്ച് വഴികള്‍; തിരഞ്ഞെടുത്തോളൂ

Investment Tips From CA: പാരമ്പര്യ സ്വത്തോ ഫാന്‍സി ജോലിയോ ഒന്നും തന്നെ ഇല്ലാത്തവര്‍ക്ക് പോലും ഒരു കോടി രൂപയില്‍ കൂടുതല്‍ സമ്പാദിക്കാന്‍ കഴിയുമെന്നാണ് നിതിന്‍ പറയുന്നത്. നിങ്ങള്‍ ആദ്യമായി നിക്ഷേപം ആരംഭിക്കുകയാണെങ്കില്‍ ഈ ബ്ലൂപ്രിന്റിന് നിങ്ങളെ ലക്ഷ്യത്തിലെത്തിക്കാന്‍ സാധിക്കുമെന്ന് പറഞ്ഞുകൊണ്ടാണ് നിതിന്‍ പോസ്റ്റ് പങ്കുവെച്ചത്.

Investment Options: 1 കോടിയിലധികം സമ്പാദ്യമുണ്ടാക്കാന്‍ അഞ്ച് വഴികള്‍; തിരഞ്ഞെടുത്തോളൂ

പ്രതീകാത്മക ചിത്രം

Published: 

07 Aug 2025 16:47 PM

സമ്പത്ത് സൃഷ്ടിക്കാന്‍ പല മാര്‍ഗങ്ങളും പരീക്ഷിക്കുന്നവരുണ്ട്. എന്നാല്‍ താന്‍ എങ്ങനെയാണ് ഒന്നുമില്ലായ്മയില്‍ നിന്ന് കോടികള്‍ ഉണ്ടാക്കിയെടുത്തതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റായ നിതിന്‍ കൗശിക്. എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ എങ്ങനെ സമ്പത്തുണ്ടാക്കാമെന്ന കാര്യം അദ്ദേഹം കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു.

പാരമ്പര്യ സ്വത്തോ ഫാന്‍സി ജോലിയോ ഒന്നും തന്നെ ഇല്ലാത്തവര്‍ക്ക് പോലും ഒരു കോടി രൂപയില്‍ കൂടുതല്‍ സമ്പാദിക്കാന്‍ കഴിയുമെന്നാണ് നിതിന്‍ പറയുന്നത്. നിങ്ങള്‍ ആദ്യമായി നിക്ഷേപം ആരംഭിക്കുകയാണെങ്കില്‍ ഈ ബ്ലൂപ്രിന്റിന് നിങ്ങളെ ലക്ഷ്യത്തിലെത്തിക്കാന്‍ സാധിക്കുമെന്ന് പറഞ്ഞുകൊണ്ടാണ് നിതിന്‍ പോസ്റ്റ് പങ്കുവെച്ചത്.

സമ്പത്ത് കെട്ടിപ്പടുക്കുന്നതിന് ഭാഗ്യമല്ല വേണ്ടത്, മറിച്ച് അച്ചടക്കവും സ്ഥിരതയുമാണെന്ന് നിതിന്‍ പറയുന്നു. ഇത് ഭാഗ്യത്തെ കുറിച്ചല്ല, വ്യവസ്ഥകളെയും സ്ഥിരതയെയും കുറിച്ചാണെന്നും പോസ്റ്റില്‍ അദ്ദേഹം വ്യക്തമാക്കി. അദ്ദേഹം മുന്നോട്ടുവെച്ച നിക്ഷേപ രീതികള്‍ പരിശോധിക്കാം.

സേവിങ്‌സ് അക്കൗണ്ടുകള്‍

നിക്ഷേപം ആരംഭിക്കുന്നതിന് മുമ്പ് ഒരു സുരക്ഷാ മതില്‍ ഉണ്ടാക്കുക എന്നതാണ് ആദ്യപടി. ജോലി നഷ്ടം, മെഡിക്കല്‍ അത്യാവശ്യങ്ങള്‍ അല്ലെങ്കില്‍ പെട്ടെനുള്ള ചെലവുകള്‍ എന്നിവയ്‌ക്കെതിരെ നില്‍ക്കാന്‍ സേവിങ്‌സ് അക്കൗണ്ടിലോ സ്ഥിര നിക്ഷേപത്തിലോ 1 ലക്ഷം രൂപ മാറ്റിവെക്കാന്‍ നിതിന്‍ നിര്‍ദേശിക്കുന്നു.

എസ്‌ഐപി

ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് എസ്‌ഐപി വഴി പ്രതിമാസം 10,000 രൂപ നിക്ഷേപിക്കാന്‍ നിതിന്‍ പറയുന്നു. ഈ ഫണ്ട് 20 വര്‍ഷത്തിനുള്ളില്‍ 1 കോടിയായി വളരുന്നു.

സൈഡ് വരുമാനം

ഫ്രീലാന്‍സിങ്, കണ്ടന്റ് ക്രിയേഷന്‍, ട്യൂട്ടറിങ് അല്ലെങ്കില്‍ മറ്റ് ജോലികളില്‍ നിന്ന് പ്രതിമാസം 30,000 രൂപ സൃഷ്ടിക്കുക. 10 വര്‍ഷത്തിനുള്ളില്‍ ഈ തുക നിങ്ങളുടെ ആസ്തിയിലേക്ക് 30 മുതല്‍ 40 ലക്ഷം രൂപ വരെ വര്‍ധിപ്പിക്കാന്‍ സഹായിക്കും.

നിതിന്റെ എക്‌സ് പോസ്റ്റ്‌

ഇന്‍ഷുറന്‍സ്

നിങ്ങളുടെ വാര്‍ഷിക വരുമാനത്തിന്റെ 10-15 മടങ്ങിന് തുല്യമായ ടേം ഇന്‍ഷുറന്‍സും 10 മുതല്‍ 20 ലക്ഷം വരെ പരിരക്ഷയുള്ള ആരോഗ്യ ഇന്‍ഷുറന്‍സും എടുക്കാന്‍ നിതിന്‍ ഉപദേശിക്കുന്നു. എന്നാല്‍ ഉയര്‍ന്ന പലിശ നിരക്കുള്ള വായ്പകളും ഇഎംഐകളും എടുക്കുന്നതിനെ നിതിന്‍ എതിര്‍ക്കുന്നുണ്ട്.

Also Read: Ajmal Bismi: ഗ്യാസ് കമ്പനിയിൽ നിന്ന് 800 കോടിലേക്ക്, റീറ്റൈൽ സാമ്രാജ്യത്തിലെ മലയാളി സാന്നിധ്യം; ബിസ്മിയുടെ വിജയഗാഥ

സ്വതന്ത്ര ഫണ്ട്

സ്വതന്ത്ര ഫണ്ട് ഉണ്ടാക്കാന്‍ വാര്‍ഷിക ചെലവിന്റെ 25 മടങ്ങ് ലക്ഷ്യം വെക്കുക. ഒരു വര്‍ഷം 6 ലക്ഷം രൂപ ചെലവഴിക്കുകയാണെങ്കില്‍ നിങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യ സംഖ്യ 1.5 കോടി രൂപയാണെന്ന് അദ്ദേഹം പറയുന്നു. കോഡിങ്, എഴുത്ത്, മാര്‍ക്കറ്റിങ് അല്ലെങ്കിലും ധനകാര്യം പോലുള്ള വരുമാനം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന കഴിവുകള്‍ പഠിക്കാനും നിതിന്‍ നിര്‍ദേശിക്കുന്നു.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല. 

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും