IRCTC Aadhaar Linking: ആധാറും ഐആർസിടിസി അക്കൗണ്ടും ലിങ്ക് ചെയ്തോ? ദാ ഇങ്ങനെ വേണം ചെയ്യാൻ
How To Link Aadhaar With IRCTC: ജൂലൈ 1 മുതൽ ആധാർ വെരിഫിക്കേഷൻ നടത്തി എങ്കില്‍ മാത്രമേ തത്കാൽ സീറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കൂ. തടസ്സമില്ലാതെ സേവനങ്ങൾ ആസ്വദിക്കുന്നതിന് എങ്ങനെയാണ് ആധാറും ഐആർസിടിസി അക്കൗണ്ടും ലിങ്ക് ചെയ്യുന്നതെന്ന് പരിശോധിക്കാം.
ഐആർസിടിസിImage Credit source: Avishek Das/SOPA Images/LightRocket via Getty Images
തത്കാൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈൻ ആയി ബുക്ക് ചെയ്യുന്നതിന് ഇനി മുതൽ ഐആർസിടിസി അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചിരിക്കണം. ജൂലൈ 1 മുതൽ ആധാർ വെരിഫിക്കേഷൻ നടത്തി എങ്കില്‍ മാത്രമേ തത്കാൽ സീറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കൂ. തടസ്സമില്ലാതെ സേവനങ്ങൾ ആസ്വദിക്കുന്നതിന് എങ്ങനെയാണ് ആധാറും ഐആർസിടിസി അക്കൗണ്ടും ലിങ്ക് ചെയ്യുന്നതെന്ന് പരിശോധിക്കാം.
ഇവ ഉറപ്പുവരുത്താം
- ലിങ്ക് ചെയ്യുന്നതിന് മുമ്പ് നിങ്ങൾക്ക് ആക്ടീവ് ആയിട്ടുള്ള ഐആർസിടിസി അക്കൗണ്ട് ഉണ്ടോ എന്ന് ഉറപ്പാക്കുക.
- ആധാർ അല്ലെങ്കിൽ വെർച്വൽ ഐഡി തിരിച്ചറിയുക.
- ഒടിപി ലഭിക്കുന്നതിനുള്ള മൊബൈൽ നമ്പർ ആക്ടീവ് ആണോ എന്നും പരിശോധിക്കുക.
Also Read: Personal Loan: ആരോഗ്യപ്രശ്‌നങ്ങള്‍ വന്നാല്‍ രക്ഷിക്കാന്‍ ‘ലോണ്‍’ മാത്രം; എന്തുകൊണ്ട്?
ഇതും വായിക്കൂ

Gen Z Financial Crisis: വിചാരിച്ചതുപോലല്ല കാര്യങ്ങള്‍; കടക്കെണിയില്‍ മുങ്ങിത്താഴ്ന്ന് ജെന്‍ സികള്‍

Ujala Success Story: കടം വാങ്ങിയ 5000 രൂപയിൽ നിന്ന് കോടികളുടെ സാമ്രാജ്യത്തിലേക്ക്; ‘നാല് തുള്ളി വെണ്മ’യുടെ കഥ

ELI Scheme: ആദ്യ ജോലിക്ക് 15,000 രൂപ വരെ സമ്മാനം, ആനുകൂല്യങ്ങളുമായി ‘ഇഎൽഐ സ്കീം’; അറിയേണ്ടതെല്ലാം..

Money Saving Tips: ശമ്പളം കുറവാണെന്ന പേടി വേണ്ടാ, പണം സൂക്ഷിക്കാന്‍ ഈ ട്രിക്കൊന്ന് പരീക്ഷിച്ച് നോക്കൂ
ലിങ്ക് ചെയ്യാം
- ഔദ്യോഗിക ഐആർസിടിസി വെബ്സൈറ്റ് സന്ദർശിക്കുക.
- ഐഡിയും പാസ്വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യാം.
- മൈ അക്കൗണ്ട് തുറന്ന് ഓതൻ്റിക്കേറ്റ് യൂസർ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാം.
- ശേഷം ആധാർ അല്ലെങ്കിൽ വെർച്വൽ ഐഡി നൽകാം.
- വിവരങ്ങൾ നൽകിയ ശേഷം ഒടിപി നൽകുക.
- ഫോൺ നമ്പറിലേക്ക് ഒടിപി വന്ന ശേഷം അത് നൽകി സബ്മിറ്റ് ചെയ്യുക.
- ആധാർ സ്ഥിരീകരണം പൂർത്തിയായാൽ അക്കാര്യം സൂചിപ്പിച്ച് മെസ്സേജ് വരും.