Donald Trump’s Tariff War: അംബാനിയുമല്ല, അദാനിയുമല്ല; ട്രംപിന്റെ പകരച്ചുങ്കത്തിൽ ‘പണി’ കിട്ടിയത് ഈ കോടീശ്വരന്, ഒറ്റ ദിവസത്തെ നഷ്ടം 1790 കോടി ഡോളർ!

Donald Trump's Tariff War: പകരച്ചുങ്കം പ്രഖ്യാപിച്ചതിന് പിന്നാലെ ശതകോടീശ്വരന്മാരുടെ സമ്പത്തിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. ബ്ലൂംബെർഗ് ബില്യണയേഴ്‌സ് സൂചിക പ്രകാരം, മുൻനിരയിലുള്ള 500 ശതകോടീശ്വരന്മാരുടെ മൊത്തം സമ്പത്തിൽ ഒരു ദിവസം കൊണ്ട് 20,800 ഡോളർ ഇടിവുണ്ടായി.

Donald Trumps Tariff War: അംബാനിയുമല്ല, അദാനിയുമല്ല; ട്രംപിന്റെ പകരച്ചുങ്കത്തിൽ പണി കിട്ടിയത് ഈ കോടീശ്വരന്, ഒറ്റ ദിവസത്തെ നഷ്ടം 1790 കോടി ഡോളർ!

മാർക്ക് സക്കർബർഗ്, ഡോണാൾഡ് ട്രംപ്, ഇലോൺ മസ്ക്

Published: 

05 Apr 2025 11:42 AM

ഏപ്രിൽ 2 ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ താരിഫുകൾ ആഗോള വിപണികളിൽ വലിയ കുലുക്കത്തിന് കാരണമായി. കോവിഡ് -19 ദുരന്തത്തിന് ശേഷം ലോകത്തിലെ ധനികരായ ആളുകൾ ഏറ്റവും വലിയ നഷ്ടം അനുഭവിച്ച ദിവസങ്ങളിലൊന്നായിരുന്നു അത്. പകരച്ചുങ്കം പ്രഖ്യാപിച്ചതിന് പിന്നാലെ ശതകോടീശ്വരന്മാരുടെ സമ്പത്തിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്.

ബ്ലൂംബെർഗ് ബില്യണയേഴ്‌സ് സൂചിക പ്രകാരം, മുൻനിരയിലുള്ള 500 ശതകോടീശ്വരന്മാരുടെ മൊത്തം സമ്പത്തിൽ ഒരു ദിവസം കൊണ്ട് 20,800 ഡോളർ ഇടിവുണ്ടായി. പകരച്ചുങ്ക പ്രഖ്യപനം ഏറ്റവും കൂടുതൽ ബാധിച്ചത് അമേരിക്കൻ കോടീശ്വരന്മാരെ തന്നെയെന്ന് റിപ്പോർട്ടുകൾ പറയുന്നു. സാമ്പത്തിക ആഘാതത്തിന്റെ ഭൂരിഭാഗവും അനുഭവപ്പെട്ട പത്തിൽ ഒമ്പത് പേരും അമേരിക്കൻ ശതകോടീശ്വരന്മാരാണ്.

ALSO READ: ഐടിആർ-2 ഇനി എളുപ്പത്തിൽ ഫയൽ ചെയ്യാം; പുതിയ മാറ്റങ്ങൾ ഇങ്ങനെ

ഇവരിൽ ഏറ്റവും വലിയ നഷ്ടം നേരിട്ടത് മെറ്റ സിഇഒ മാർക്ക് സക്കർബർഗിനാണ്. മെറ്റയുടെ ഓഹരി വില 9% ഇടിഞ്ഞതിനെ തുടർന്ന് അദ്ദേഹത്തിന്റെ ആസ്തി 1790 കോടി ഡോളർ കുറഞ്ഞു. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസാണ് ഒമ്പത് ശതമാനം ഓഹരി ഇടിവ് നേരിട്ട മറ്റൊരു ശതകോടീശ്വരൻ. പകരച്ചുങ്കം പ്രഖ്യാപിച്ചതിന് പിന്നാലെ അദ്ദേഹത്തിന് 1590 കോടി ഡോളർ നഷ്ടമുണ്ടായി. 2022 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്.

ടെസ്‌ലയുടെ സിഇഒയും ഡോഗിന്റെ പ്രധാന പിന്തുണക്കാരനുമായ എലോൺ മസ്‌കിന്, ടെസ്‌ല ഓഹരികൾ 5.5% ഇടിഞ്ഞതിനെത്തുടർന്ന് 1100 കോടി ഡോളർ നഷ്ടമായി. താരിഫ് പ്രഖ്യാപനത്തെത്തുടർന്ന് ഏറ്റവും കൂടുതൽ നഷ്ടം സംഭവിച്ചവരിൽ അദ്ദേഹം നിലവിൽ മൂന്നാം സ്ഥാനത്താണ്.

ട്രംപിന്റെ തീരുമാനം വിപണികളെ എത്രത്തോളം ആഴത്തിൽ ഇളക്കിമറിച്ചു എന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ സാമ്പത്തിക ആഘാതം. മസ്‌കിനെപ്പോലുള്ള ട്രംപിന്റെ അടുത്ത അനുയായികളെ പോലും ബാധിച്ചു. ബ്ലൂംബെർഗ് ട്രാക്ക് ചെയ്ത പകുതിയിലധികം ശതകോടീശ്വരന്മാരുടെയും ആസ്തിയിൽ ശരാശരി 3.3% ഇടിവാണ് രേഖപ്പെടുത്തിയത്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ