AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

PM Vidyalaxmi: വിദ്യാലക്ഷ്മി പദ്ധതിയില്‍ പലിശയിളവുമായി പഞ്ചാബ് ബാങ്ക്; വിദ്യാഭ്യാസ വായ്പ എടുത്തോളൂ

PM Vidyalaxmi Scheme Punjab Bank Interest Rate: പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഈ നീകത്തിലൂടെ വിദ്യാഭ്യാസ വായ്പയെടുക്കാന്‍ പോകുന്ന വിദ്യാര്‍ഥികള്‍ക്ക് വലിയ ആശ്വാസമാകുകയാണ്. തങ്ങളുടെ നടപടി വഴി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസം താങ്ങാനാവുന്നതായി മാറുമെന്ന് ബാങ്ക് പറയുന്നു.

PM Vidyalaxmi: വിദ്യാലക്ഷ്മി പദ്ധതിയില്‍ പലിശയിളവുമായി പഞ്ചാബ് ബാങ്ക്; വിദ്യാഭ്യാസ വായ്പ എടുത്തോളൂ
പ്രതീകാത്മക ചിത്രം Image Credit source: Freepik
shiji-mk
Shiji M K | Updated On: 05 Jun 2025 10:32 AM

വിദ്യാഭ്യാസ വായ്പ എടുക്കാന്‍ പോകുന്നവരാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ പിഎം വിദ്യാലക്ഷ്മിയുടെ പലിശയില്‍ ഇളവുകള്‍ വരുത്തി പഞ്ചാബ് നാഷണല്‍ ബാങ്ക്. നേരത്തെ ഈടാക്കിയിരുന്ന 7.7 ശതമാനം പലിശ 7.5 ശതമാനമാക്കിയാണ് കുറച്ചിരിക്കുന്നത്.

പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഈ നീക്കത്തിലൂടെ വിദ്യാഭ്യാസ വായ്പയെടുക്കാന്‍ പോകുന്ന വിദ്യാര്‍ഥികള്‍ക്ക് വലിയ ആശ്വാസമാകുകയാണ്. തങ്ങളുടെ നടപടി വഴി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസം താങ്ങാനാവുന്നതായി മാറുമെന്ന് ബാങ്ക് പറയുന്നു.

വിദ്യാര്‍ഥികള്‍ക്ക് ഉപരി പഠനം നേടുന്നതിനായി സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി വിദ്യാലക്ഷ്മി. ഈ പദ്ധതി വഴി വായ്പയെടുക്കുന്നതിന് നിങ്ങള്‍ ഈടൊന്നും തന്നെ നല്‍കേണ്ടി വരുന്നില്ല. കോഴ്‌സ് ഫീസ്, മറ്റ് ചെലവുകള്‍ എന്നിവയ്ക്ക് ബാങ്ക് വായ്പ അനുവദിക്കും.

നിങ്ങള്‍ അഡ്മിഷന്‍ എടുക്കാന്‍ പോകുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാറ്റഗറിക്ക് അനുസരിച്ച് പുതുക്കിയ പലിശ നിരക്കില്‍ വായ്പ അനുവദിക്കുന്നതാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളെ മൂന്നായി തരംതിരിച്ചിട്ടുണ്ട്. ഗ്രൂപ്പ് 1 ല്‍ 85 സ്ഥാപനങ്ങള്‍, ഗ്രൂപ്പ് 2 ല്‍ 152 സ്ഥാപനങ്ങള്‍, ഗ്രൂപ്പ് 3 ല്‍ 623 സ്ഥാപനങ്ങള്‍.

നാല് ലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക് ഏത് വിഭാഗങ്ങള്‍ക്ക് മാര്‍ജിന്‍ ആവശ്യമായി വരുന്നില്ല. ഗ്രൂപ്പ് മൂന്നില്‍ ഉള്‍പ്പെട്ട സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ നേടുമ്പോള്‍ നാല് ലക്ഷം രൂപയില്‍ കൂടുതല്‍ വായ്പ വേണമെങ്കില്‍ മാര്‍ജിന്‍ ഈടാക്കുന്നതാണ്.

വാര്‍ഷിക വരുമാനം 4.5 ലക്ഷം രൂപ വരെയുള്ള കുടുംബത്തിലെ വിദ്യാര്‍ഥികള്‍ക്ക് പിഎം-യുഎസ്പി സിഎസ്‌ഐഎസ് പ്രകാരം പ്രൊഫഷണല്‍ കോഴ്‌സ്‌കുകള്‍ക്ക് 100 ശതമാനം പലിശയിളവ് ലഭിക്കുന്നതാണ്. മറ്റ് കോഴ്‌സുകള്‍ക്ക് പിഎം വിദ്യാലക്ഷ്മി പദ്ധതി അനുസരിച്ച് 3 ശതമാനം പലിശയിളവും ലഭിക്കും.

Also Read: Education Loan: വായ്പയെടുത്ത് പഠിക്കാന്‍ പോകുന്നത് നല്ലതാണോ? ഗുണങ്ങളും ദോഷങ്ങളും പരിശോധിക്കാം

4.5 ലക്ഷം രൂപ മുതല്‍ 8 ലക്ഷം രൂപ വരെയുള്ള വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിദ്യാലക്ഷ്മി പദ്ധതി പ്രകാരം എല്ലാ കോഴ്‌സുകള്‍ക്കും 3 ശതമാനം പലിശയിളവുണ്ട്. മൊറട്ടോറിയം കാലയളവ് കൂടാതെ 15 വര്‍ഷമാണ് വായ്പയുടെ കാലാവധി.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.