AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Education Loan: വായ്പയെടുത്ത് പഠിക്കാന്‍ പോകുന്നത് നല്ലതാണോ? ഗുണങ്ങളും ദോഷങ്ങളും പരിശോധിക്കാം

Education Loan Benefits and Drawbacks: ബാങ്കുകള്‍ക്ക് പുറമെ ബാങ്കിതര സ്ഥാപനങ്ങളും വിദേശത്ത് പഠിക്കുന്നതിനായി വിദ്യാഭ്യാസ വായ്പ നല്‍കുന്നുണ്ട്. കൂടിയ വായ്പാ കാലാവധിയും ഉയര്‍ന്ന പലിശയുമാണ് ഇതിനെല്ലാമുള്ളത്. എന്നാല്‍ വിദ്യാഭ്യാസ വായ്പയെടുത്ത് വിദേശത്ത് പഠിക്കാന്‍ പോകുന്നത് ഉചിതമാണോ?

Education Loan: വായ്പയെടുത്ത് പഠിക്കാന്‍ പോകുന്നത് നല്ലതാണോ? ഗുണങ്ങളും ദോഷങ്ങളും പരിശോധിക്കാം
പ്രതീകാത്മക ചിത്രം Image Credit source: Freepik
shiji-mk
Shiji M K | Published: 04 Jun 2025 10:22 AM

നമ്മുടെ രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിന് വലിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷളായി രാജ്യത്തിന് പുറത്തുള്ള സര്‍വകലാശാലകളില്‍ പഠിക്കാന്‍ പോകുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിരിക്കുകയാണ്. ഇത്തരത്തില്‍ വിദേശത്തേക്ക് പോകുന്നതിന് വിദ്യാഭ്യാസ വായ്പകളെയാണ് ഒട്ടുമിക്ക ആളുകളും ആശ്രയിക്കുന്നത്.

ബാങ്കുകള്‍ക്ക് പുറമെ ബാങ്കിതര സ്ഥാപനങ്ങളും വിദേശത്ത് പഠിക്കുന്നതിനായി വിദ്യാഭ്യാസ വായ്പ നല്‍കുന്നുണ്ട്. കൂടിയ വായ്പാ കാലാവധിയും ഉയര്‍ന്ന പലിശയുമാണ് ഇതിനെല്ലാമുള്ളത്. എന്നാല്‍ വിദ്യാഭ്യാസ വായ്പയെടുത്ത് വിദേശത്ത് പഠിക്കാന്‍ പോകുന്നത് ഉചിതമാണോ?

ഗുണങ്ങള്‍

വിദ്യാഭ്യാസ വായ്പകള്‍ പലപ്പോഴും എളുപ്പത്തില്‍ ലഭ്യമാകുന്നു. ട്യൂഷന്‍ ഫീസ്, താമസം, പുസ്തകം, മറ്റ് പഠനോപകരണങ്ങള്‍, ജീവിതച്ചെലവ്, ഭക്ഷണം തുടങ്ങിയ ചെലവുകള്‍ക്കാണ് വായ്പ ലഭിക്കുന്നത്. അതിനാല്‍ തന്നെ ഈ വായ്പകള്‍ പെട്ടെന്ന് അംഗീകരിക്കപ്പെടുന്നു.

കൂടാതെ പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം തിരിച്ചടവ് ആരംഭിക്കാനുള്ള സൗകര്യവും ലഭിക്കുന്നുണ്ട്. ഇത് പഠന സമയത്ത് കടഭാരം ലഘൂകരിക്കാന്‍ സഹായിക്കും.

ചെറിയ പ്രായത്തില്‍ തന്നെ മികച്ച ക്രെഡിറ്റ് സ്‌കോറും ക്രെഡിറ്റ് റിപ്പോര്‍ട്ടും ഉണ്ടാക്കിയെടുക്കാനും വിദ്യാഭ്യാസ വായ്പ സഹായിക്കുന്നുണ്ട്. ഇത് ഭാവിയില്‍ വായ്പകള്‍ എളുപ്പത്തില്‍ ലഭ്യമാകാന്‍ സഹായിക്കും.

ദോഷങ്ങള്‍

വായ്പകളെടുത്ത് പഠിക്കുന്നത് നിങ്ങളെ കടബാധ്യതയിലേക്ക് എത്തിക്കുന്നു. സാമ്പത്തിക ഭദ്രത തകര്‍ക്കാനും ഇവ വഴിവെക്കുന്നുണ്ട്. വായ്പ തിരിച്ചടവിനായി വര്‍ഷങ്ങളോളം വലിയ തുക മാറ്റിവെക്കേണ്ടതായി വരും. ഇത് സാമ്പത്തികമായും മാനസികമായും നിങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. കൂടാതെ തിരിച്ചടവ് മുടങ്ങുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെയും സാരമായി ബാധിക്കുന്നു.

Also Read: Education Loan: കുറഞ്ഞ പലിശയുള്ള വിദ്യാഭ്യാസ വായ്പയല്ലെ വേണ്ടത്? അത് ഇവിടെ ലഭിക്കും

പലിശയായി വലിയ സംഖ്യ ഈടാക്കുന്നതിനാല്‍ തന്നെ ഇത് വലിയ സാമ്പത്തിക ഭാരം സൃഷ്ടിക്കുന്നു. കൃത്യമായി തിരിച്ചടയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ കൂട്ടുപലിശയും ഉണ്ടാകും. പ്രതിമാസ തിരിച്ചടവുകള്‍ സാമ്പത്തികവും വൈകാരികവുമായി സമ്മര്‍ദത്തിനും കാരണമാകുന്നു.