PF Withdrawal: പിഎഫിൽ നിന്നും എങ്ങനെ എളുപ്പത്തിൽ പണമെടുക്കാം?

EPFO Advance Withdrawal: ഏറ്റവുമധികം പേർ പിഎഫ് തുക പിൻവലിച്ചത് കോവിഡ് കാലത്താണ്. എന്നാൽ ഇനിമുതൽ കോവിഡ് പ്രത്യേക ലോൺ ഉണ്ടാവില്ല

PF Withdrawal: പിഎഫിൽ നിന്നും എങ്ങനെ എളുപ്പത്തിൽ പണമെടുക്കാം?

EPFO

Published: 

18 Jun 2024 | 04:42 PM

വീട്ടിൽ സ്വർണ്ണം വെച്ചിട്ടെന്തിനാ നാട്ടിൽ തേടി നടപ്പൂ… എന്നതൊരു പരസ്യ വാചകമാണ്. അത് പോലെ തന്നെയാണ് പ്രൊവിഡൻ്റ് ഫണ്ടിൻ്റെ കാര്യവും. കയ്യിലൊരു പിഎഫ് അക്കൗണ്ട്‌ ഉണ്ടായിട്ടും  കടം വാങ്ങിക്കാൻ പോകുന്നവരാണ് മിക്ക ആളുകളും, എന്നാൽ ഇത് പിഎഫിൽ നിന്ന് തന്നെ നിങ്ങൾക്ക് തിരിച്ചടക്കേണ്ടാത്ത തുക എടുക്കാം. ഏതൊക്കെ വിധത്തിൽ നിങ്ങൾക്ക് പിഎഫിൽ നിന്ന് തുക പിൻവലിക്കാം എന്ന് പരിശോധിക്കാം.

ഏറ്റവുമധികം പേർ പിഎഫ് തുക പിൻവലിച്ചത് കോവിഡ് കാലത്താണ്. എന്നാൽ ഇനിമുതൽ കോവിഡ് പ്രത്യേക ലോൺ ഉണ്ടാവില്ല. ഇത് ഇപിഎഫ്ഒ നിർത്തലാക്കി.  ഇതല്ലാതെ മറ്റ് ആവശ്യങ്ങൾക്ക് വേണമെങ്കിലും പിഎഫിൽ നിന്നും ലോൺ അല്ലെങ്കിൽ മുൻകൂർ ലഭിക്കും.

രോഗം, പ്രകൃതി ദുരന്തങ്ങൾ, വീടു പണി, വിവാഹം എന്നിങ്ങനെ വിവിധ ആവശ്യങ്ങൾക്ക് നിങ്ങൾക്ക് ഇത്തരത്തിൽ മുൻകൂറായി പിഎഫിൽ നിന്നും നിങ്ങളുടെ തുക പിൻവലിക്കാം. ശ്രദ്ധിക്കണം ഇത് പെൻഷൻ ഫണ്ടിൽ നിന്നല്ല മറിച്ച് എംപ്ലോയി ഷെയറിൽ നിന്നാണ് പിൻവലിക്കുക.

കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം അല്ലെങ്കിൽ മറ്റേതെങ്കിലും സാമ്പത്തിക ആവശ്യങ്ങൾക്ക് EPF അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കണമെങ്കിൽ, നിങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ 7 വർഷം പൂർത്തിയാക്കണം.  7 വർഷത്തെ സേവനത്തിന് ശേഷം, ഇപിഎഫ് അക്കൗണ്ടിൽ നിന്ന് നിങ്ങളുടെ സംഭാവനയുടെ 50 ശതമാനം വരെ പിൻവലിക്കാം.

വീട് വാങ്ങാൻ

വീട് വാങ്ങുന്നതിനും ഭൂമി വാങ്ങുന്നതിനും ഭവനവായ്പ തിരിച്ചടക്കുന്നതിനും വീട് നന്നാക്കുന്നതിനും ഇപിഎഫിൽ നിന്ന് പണം പിൻവലിക്കാൻ വ്യത്യസ്ത നിയമങ്ങളുണ്ട്.  ജോലിയിൽ 5 വർഷം പൂർത്തിയാക്കിയിട്ടുണ്ടെങ്കിൽ. 5 വർഷം തുടർച്ചയായി EPF അക്കൗണ്ടിൽ പണം നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ, ഒരു വീട് വാങ്ങുന്നതിനോ നന്നാക്കുന്നതിനോ ഒരു നിശ്ചിത പരിധിക്കുള്ളിൽ നിങ്ങൾക്ക് പണം പിൻവലിക്കാം.

പണം പിൻവലിക്കാൻ

1. ഇപിഎഫ്ഒയുടെ ഔദ്യോഗിക പോർട്ടലിലേക്ക് യുഎഎൻ ഉപയോഗിച്ച് ഇപിഎഫ്ഒയിൽ ലോഗിൻ ചെയ്യുക

2. ഓൺലൈൻ സേവനങ്ങൾ ടാബിൽ ക്ലിക്ക് ചെയ്യുക

3. മെനുവിൽ നിന്ന് ക്ലെയിം (ഫോം-31, 19, 10C & 10D) തിരഞ്ഞെടുക്കുക

4. നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നമ്പർ നൽകി പരിശോധിച്ചുറപ്പിക്കുക ക്ലിക്ക് ചെയ്യുക

5. അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന പിൻവലിക്കൽ ക്ലെയിം തിരഞ്ഞെടുക്കുക

6. ഫോമിൽ വിവരങ്ങൾ കൃത്യമായി ചേർത്തതിന് ശേഷം അപേക്ഷ സമർപ്പിക്കുക

 

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്